Ads Area

UAE യിൽ ഇനി സൗജന്യ വൈഫൈ

സൗജന്യ വൈഫൈ സേവനവുമായി യൂ എ ഇ യിലെ പ്രമുഖ നെറ്റ്‌വർക്ക് ആയ ഇതിസലാതും Du വും... ഇനി ഇന്റർനെറ്റ്‌ ഡാറ്റാ പാക്ക് തീർക്കാതെ ഓൺലൈൻ ആകാം.

free wifi in uae

ഈ സൗജന്യ സേവനം ഇനി എങ്ങനെ നേടാം എന്ന് നോക്കാം

Etisalat free Wi-Fi

ഒരുപാട് സൗജന്യ സേവന ദാതാവായ Etisalat ഇനി സൗജന്യ വൈഫൈ കൂടി നൽകാനൊരുങ്ങുകയാണ്. ഈ സൗജന്യ സേവനം ലഭിക്കാൻ Etisalat ഉപഭോക്താവായാൽ മാത്രം പോര, അനുയോജ്യമായ ഇന്റർനെറ്റ്‌ ഡാറ്റാ പാക്കേജ് കൂടി ഉണ്ടെങ്കിൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.. ഇനി ഉപഭോക്താവായിരിക്കെ ഡാറ്റാ പാക്കേജ് ഇല്ലെങ്കിൽ ദിവസവും 5 ദിർഹം അടച്ച് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.

1)   നിങ്ങൾ ഏത് ഡാറ്റാ പാക്കേജ് ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പ് വരുത്തുക.1 GB മുതൽ 10GB വരെയുള്ള ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാണ്.

2)   ഡാറ്റാ പാക്കേജുകൾക്കനുസരിച്ചായിരിക്കും വൈഫൈ ലഭ്യമാകുന്ന സമയവും.1GB മുതൽ 4GB ക്ക് താഴെയുള്ളവർക്ക് 5 മണിക്കൂറും 4GB മുതൽ 10 GB യിൽ താഴെയുള്ളവർക്ക് 20 മണിക്കൂറും 10 GB യിൽ മുകളിലുള്ളവർക്ക് 30 മണിക്കൂറുമാകും ഈ സേവനം ഉപയോഗപ്പെടുത്തനാകുക.

3)   ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്നും നിങ്ങളുടെ സ്റ്റേറ്റ് തിരഞ്ഞെടുത്താൽ അടുത്തുള്ള വൈഫൈ ഹോട്ട്സ്പോട്ടുകൾ അറിയാനാകും.

വൈഫൈ ഹോട്ട്സ്പോട്ട് ലിങ്ക്

4)    വൈഫൈ ഓൺ ചെയ്ത് വെബ് ബ്രൗസറിൽ പോകുക.

5)   വൈഫൈ ഹോട്ട്സ്പോട്ടിൽ എത്തിയാൽ ബ്രൗസറിലേക്ക് Log In / Sign up ചെയ്യാനുള്ള ഓപ്ഷൻ വരും. നിങ്ങളുടെ Etisalat നമ്പർ അടക്കമുള്ള വിവരങ്ങൾ ഇവിടെ നൽകുക.

6)   Etisalat അയച്ചു തരുന്ന pin നമ്പർ ഉപയോഗിച്ച് കണക്ട് ചെയ്യുക.

7)   7)സേവനം ഉപയോഗിക്കാൻ തുടങ്ങിയത് മുതൽ സ്‌ക്രീനിൽ ടൈമർ കാണാനാകും. എത്ര സമയം ഉപയോഗിച്ചുവെന്നും ഇനി എത്ര സമയം ഉപയോഗിക്കാമെന്നും ഇവിടെ കാണാനാകും.

Du അവതരിപ്പിക്കുന്ന UAE Wifi 

പൊതുസ്ഥലങ്ങളിലാണ് Du വിന്റെ WIFI UAE സേവനം ലഭ്യമാകുക  മെട്രോ സ്റ്റേഷൻ, ബസ് സ്റ്റേഷൻ തുടങ്ങി പൊതുസ്ഥലങ്ങളിലെല്ലാം Du ഈ സേവനം നൽകുന്നുണ്ട്. Etisalat ൽ നിന്നും വ്യത്യസ്തമായി, Du ഉപഭോക്താവല്ലെങ്കിൽ കൂടി നിങ്ങൾക്കീ സേവനം ഉപയോഗപ്പെടുത്താനാകും.

1) നിങ്ങളുടെ ഹോട്ട്സ്പോട്ട് ലൊക്കേഷൻ കണ്ടെത്തുക. എല്ലാ മെട്രോ സ്റ്റേഷനുകൾക്കും പുറമെ മിക്ക ബസ്, ട്രാം സ്റ്റേഷനികളിലും ബീച്ചകളിലും ഈ സേവനം ലഭ്യമാണ്. തീം പാർക്കുകൾ, മാളുകൾ, ബിസിനസ് കേന്ദ്രങ്ങളിലും ഹോട്ട്സ്പോട്ടുകളുണ്ട്. നിങ്ങളുടെ എമിരേറ്റ്സ് ലൊക്കേഷൻ നൽകിയാൽ അടുത്തുള്ള ഹോട്ട്സ്പോട്ടുകൾ കാണാനാകും.

ഹോട്സ്പോട്ടുകൾ ഇവിടെ നോക്കാം

2)    ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകുക. ഫോൺ നമ്പർ, രാജ്യം, വയസ്, ലിംഗം മുതലായവ. ഹോട്ട്സ്പോട്ടിൽ എത്തിയാൽ wifi ഓൺ ചെയ്ത് വെബ് ബ്രൗസർ തുറക്കുക. Wifi ഓൺ ചെയ്താൽ തന്നെ മിക്കവാറും തനിയെ ബ്രൗസർ തുറക്കപ്പെടും.

3)    ആദ്യമായാണ് ഉപയോഗിക്കുന്നതെങ്കിൽ നിങ്ങളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും നൽകുക. ഫോൺ നമ്പർ, രാജ്യം, വയസ്, ലിംഗം മുതലായവ.

4)    ഓപ്ഷനുകളിൽ നിന്ന് ഫ്രീ Wi-Fi തിരഞ്ഞെടുക്കുക.

5)    ഫോണിലേക്ക് വരുന്ന pin നമ്പർ നൽകിയാൽ കണക്ട് ആകും.

6)    വീണ്ടുമുപയോഗിക്കുമ്പോൾ ഫോൺ നമ്പർ മാത്രം നൽകിയാൽ മതിയാകും.

7)    ഓരോ തവണ കണക്ട് ചെയ്യുമ്പോഴും ആദ്യത്തെ 5 മിനുട്ടിൽ നിങ്ങളുടെ പ്രീമിയം അക്കൗണ്ടിൽ നിന്നാകും ഡാറ്റ ഉപയോഗിക്കപ്പെടുക. അതിനു ശേഷമായിരിക്കും സൗജന്യ Wi-Fi ഉപയോഗിക്കാൻ കഴിയൂ.. സൗജന്യ സേവനസമയം കഴിഞ്ഞാൽ കണക്ഷൻ പതുക്കെയാകുന്നതായിരിക്കും. എന്നാൽ നിങ്ങൾ സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണെങ്കിൽ ഇതൊരു പ്രശ്നമായിരിക്കില്ല. 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics