മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്രവർത്തനം ആരംഭിക്കുന്ന കേരളത്തിലെ പ്രമുഖ മൊബൈൽ വ്യവസായ സ്ഥാപനമായ MyG യുടെ പുതിയ സ്റ്റോറിലേക്ക് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഒഴിവുകളുടെ വിശദാംശങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
ജോലിയുടെ പേര് : കംസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യൂട്ടീവ്
സ്റ്റോറിൽ വരുന്ന കസ്റ്റമേഴ്സിന് വേണ്ട വിധം പ്രൊഡക്ടുകൾ പരിചയപ്പെടുത്തി കൊടുക്കുകയും,അവരുടെ അന്വേഷണങ്ങൾക്ക് മതിയായ രീതിയിൽ മറുപടികൾ കൊടുക്കുകയും, കസ്ടമർക്ക് സ്വീകാര്യമായ രീതിയിൽ വില്പന നടക്കാൻ പ്രോത്സാഹനം കൊടുക്കുകയുമാണ് ജോലിയുടെ അടിസ്ഥാന കർമം.
യോഗ്യത : ഈ ജോലിക്ക് അപേക്ഷിക്കാൻ, തല്പരരായ ഉദ്യോഗാര്ഥിക്ക് ഒന്ന് മുതൽ രണ്ടു വര്ഷം വരെ മൊബൈൽ ഫോൺ, വീട്ടുപകരണങ്ങൾ, മറ്റു ഗാഡ്ജറ്റുകൾ എന്നിവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിജയം വേണം. പ്രവൃത്തി പരിജയം നിര്ബന്ധമാണ്, ഫ്രെഷേഴ്സ് ആയവരെ എടുക്കുന്നതല്ല.
പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കണം. അത്യാവശ്യം ഇംഗ്ലീഷ് പരിജ്ഞാനവും, മലയാളത്തിൽ നന്നായി സംസാരിക്കാൻ കഴിയുന്ന ആളുമായിരിക്കണം.
കേരളത്തിലുള്ള ആർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാൻ :
മുകളിൽ കൊടുത്ത യോഗ്യതക്ക് ചേരുന്ന ആളാണ് നിങ്ങൾ എങ്കിൽ, താഴെ കൊടുത്തിരിക്കുന്ന വാട്സാപ്പ് ലിങ്ക് വഴി ബന്ധപെടുക, ബയോഡേറ്റ അയച്ചു കൊടുക്കുക.
