കേരളം സർക്കാർ താത്കാലിക ഒഴിവുകൾ
കേരളത്തിൽ സര്കാക്കറിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താത്കാലിക ഒഴിവുകളാണ് ചുവടെ കൊടുക്കുന്നത്. ജോൺ മാസത്തിലെ ഒഴിവുകളാണ് ഇതിൽ കൊടുത്തിരിക്കുന്ന എല്ലാ ജോലികളും.
താലപര്യമുള്ള ഉദ്യോഗാർത്ഥികൾ ഇതിൽ പറഞ്ഞിരിക്കുന്ന പോലെ, ഇമെയിൽ വിലാസത്തിലാണ് ബന്ധപ്പെടേണ്ടത്. സംശയങ്ങൾക്ക് കൂടെ കൊടുത്തിരിക്കുന്ന നമ്പറിൽ മാത്രം വിളിച്ചു അന്വേഷിക്കുക.
1. അധ്യാപക ഒഴിവ്
കാസർഗോഡ്: മടിക്കൈ മോഡല്‍ കോളേജില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി(പാര്‍ട്ട് ടൈം), ജേര്‍ണലിസം (പാര്‍ട്ട് ടൈം), കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്നീ വിഷയങ്ങളിലാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം ജൂണ്‍ ഏഴിന് വൈകീട്ട് നാലിനകം അപേക്ഷകള്‍ mcneeleswaram.ihrd@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. അപേക്ഷകള്‍ കോളേജില്‍ നേരിട്ടും സ്വീകരിക്കും. ഫോണ്‍: 04672240911, 9447070714
2. ഗസ്റ്റ് അധ്യാപക ഒഴിവ്
പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ബി.കോം, മലയാളം, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, സംസ്‌കൃതം വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകിട്ട് അഞ്ചിനകം അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും govtcollegepathirippala@gmail.com ല്‍ അയക്കണം. ഉദ്യോഗാര്‍ത്ഥികള്‍ മുന്‍കൂറായി തൃശൂര്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. ഫോണ്‍: 0491-2873999.
3. ഗസ്റ്റ് അധ്യാപക നിയമനം
തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ അപ്ലൈഡ് ആർട്ട് വിഭാഗത്തിൽ താത്കാലിക/ദിവസവേതന അടിസ്ഥാനത്തിൽ മൂന്ന് ലക്ചറർ തസ്തികയിലേക്കും പെയിൻറിംഗ് വിഭാഗത്തിൽ ഒരു ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർ, ഒരു പെയിൻറിംഗ് ലക്ചറർ തസ്തികയിലേക്കും തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ 15ന് രാവിലെ 10.30ന് കോളേജിന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും.
കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ 15ന് രാവിലെ 10 ന് ഹാജരാകണം.
ഓൺലൈനായി കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ 14ന് രാവിലെ 11ന് മുമ്പ് മുൻകൂറായി പ്രിൻസിപ്പലിനെ അറിയിക്കണം.
അപ്ലൈഡ് ആർട്ട് ലക്ചറർക്ക് ബി.എഫ്.എ (അപ്ലൈഡ് ആർട്ട്)ന് 50 ശതമാനത്തിന് മുകളിൽ മാർക്കാണ് വിദ്യാഭ്യാസ യോഗ്യത.
ഗ്രാഫിക്സ് (പ്രിൻറ് മേക്കിംഗ്) ലക്ചറർക്ക് എം.വി.എ/എം.എഫ്.എ ഗ്രാഫിക്സ് (പ്രിന്റ് മേക്കിംഗ്) യോഗ്യതയും പെയിന്റിംഗ് ലക്ചറർക്ക് ബി.എഫ്.എ/എം.എഫ്.എ പെയിന്റിംഗ് യോഗ്യതയും വേണം.
4. പ്രോജക്റ്റ് സ്റ്റാഫ്
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജിയിൽ (സി.ഡിറ്റ്) താൽകാലികമായി കരാർ അടിസ്ഥാനത്തിൽ പ്രോജക്റ്റ് സ്റ്റാഫിനെ നിയമിക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്‌സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്‌നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.careers.cdit.org സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.
5. ഗസ്റ്റ് അധ്യാപക നിയമനം
ഉദുമ ഗവ.ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ ഇംഗ്ലീഷ്, മലയാളെ, ഹിന്ദി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, വിഷങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചിനകം principalgcuduma@gmail.com എന്ന ഇ മെയിലിലേക്ക് അയക്കണം. ഫോണ്‍: 04672952477
6. പ്രോജക്റ്റ് ഫെല്ലോ
പീച്ചിയിലെ കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷ കാലാവധിയുള്ള ”മെഡിസിനൽ പ്ലാന്റസ്-ഓൺ കോൾ ഹെൽപ് സെന്റർ ആന്റ് ഫാം ലൈബ്രറി (എ എസ്.എം.പി.ബി, കേരള ഇനീഷ്യേറ്റീവ്)- KFRI/RP 818/2021” എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സെറ്റ് (www.kfri.res.in) സന്ദർശിക്കണം.
7. അധ്യാപക നിയമനം
മടിക്കൈ മോഡല്‍ കോളേജില്‍ കോമേഴ്‌സ്, ഇംഗ്ലീഷ്, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ഹിസ്റ്ററി(പാര്‍ട്ട് ടൈം), ജേര്‍ണലിസം (പാര്‍ട്ട് ടൈം) , കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍, എന്നീ വിഷയങ്ങളില്‍ അധ്യാപക ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ ജൂണ്‍ ഏഴിന് വൈകീട്ട് നാലിനകം mcneeleswaram.ihrd@gmail.com എന്ന ഇ-മെയിലിലേക്കോ കോളേജ് ഓഫീസില്‍ നേരിട്ടോ ലഭ്യമാക്കണം. ഫോണ്‍- 04672240911, 9447070714
8. ഓവർസിയർ ഒഴിവുകൾ
കാസർഗോഡ്: മടിക്കൈ ഗ്രാമ പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ഓഫീസില്‍ ഓവര്‍സീയറുടെ ഒഴിവുണ്ട്.കൂടിക്കാഴ്ച ജൂണ്‍ എട്ടിന് രാവിലെ 10 ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. സിവില്‍ ബി ടെക്/ ഡിപ്ലോമ/ ഐ ടി ഐ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0467 2240680
9. അധ്യാപക ഒഴിവുകൾ
കാസർഗോഡ്: മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുള്ള വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ തസ്തികകളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയങ്ങളില്‍ എഞ്ചിനീയറിങ് ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ നാലിന് വൈകീട്ട് അഞ്ചിനകം thsmogralputhur@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 04994 232969, 9400006496.