ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ നിയമനം
എനേബ്ലിംങ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തയ്യാറാക്കിയ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്ററുകളിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ആർസിഐ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
തസ്തികയും യോഗ്യതയും
- ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് - എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി
- റീഹാബിലേറ്റഷന്‍ സൈക്കോളജിസ്റ്റ് - എംഫില്‍ റീഹാബിലേറ്റഷന്‍ സൈക്കോളജി/പിജിഡിആര്‍എഫ്
- സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ് - ബിഎസ്എല്‍പി
- സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ - ഡി- എഡ്, എസ് ഇ – എഎസ്ഡി / ഐ ഡി
അപേക്ഷകള്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ജൂണ്‍ 10 ന് മൂന്ന് മണിക്കകം ലഭിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
അപേക്ഷകള്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2260272, bdochrkkd@gmail.com