അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു
തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, സോഷ്യല്‍ സയന്‍സ്, ഗണിത വിഷയങ്ങളില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റ് മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാർക്കോടെ ബിരുദാന്തര ബിരുദവും (എസ്‌സി/എസ്ടി, ഒബിസി – നോണ്‍ക്രീമിലെയര്‍, ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി) എം എഡും നെറ്റ്/പിഎച്ചഡിയും ഉണ്ടായിരിക്കണം. നെറ്റ്/പിഎച്ച്ഡി ഉളളവരുടെ അഭാവത്തില്‍ ഇല്ലാത്തവരെയും പരിഗണിക്കും.
താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും അവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പും gbctethalassery@gmail.com എന്ന ഇ- മെയില്‍ വിലാസത്തില്‍ ജൂണ്‍ 13 നുളളില്‍ അയക്കണം. ബയോഡാറ്റയില്‍ ഫോണ്‍ നമ്പര്‍ ചേര്‍ക്കണം. അഭിമുഖ തീയതിയും സമയവും പിന്നീട് അറിയിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
Last Date : june 13