Ads Area

National competitions for School students and College students by Govt of India

വിദ്യാർത്ഥികൾക്കായി ഭാരത സർക്കാർ ഒരുക്കുന്ന മത്സരങ്ങൾ 

സ്‌കൂൾ കുട്ടികൾക്കും, കോളജ് വിദ്യാർത്ഥികൾക്കും കേന്ദ്ര  സർക്കാർ ഒരുക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാം.

കൃത്യമായ രീതിയിൽ പങ്കെടുത്താൽ, വിജയികൾ ആയില്ലെങ്കിലും കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. സ്‌കൂൾ വിദ്യാർത്ഥികൾക്കും, കോളജ് വിദ്യാർത്ഥികൾക്കും അവരുടെ ഭാവി പഠനത്തിനും,  ഉപരിപഠനത്തിനു,മറ്റനേകം കാര്യങ്ങൾക്കും ഇത്തരം സർട്ടിഫിക്കറ്റുകൾ ഒരുപാട് വിലയേറിയതാണ്. 

1. ഉപന്യാസ മത്സരം

ഭാരത സർക്കാരിന്റെ കുടുംബ,ആരോഗ്യ ക്ഷേമ മന്ത്രാലയം സ്‌കൂൾ കുട്ടികൾക്കും, കോളജ് വിദ്യാർത്ഥികൾക്കും വേണ്ടി ഒരുക്കുന്ന ഉപന്യാസ മത്സരമാണിത്. എല്ലാ വർഷവും, മെയ് 31 , ലോക പുകയില വിരുദ്ധ ദിനമായിട്ട് ആചരിക്കുന്നുണ്ട്. അതിന്റെ പ്രചാരണാർത്ഥമാണ് കേന്ദ്രസർക്കാർ ഇന്ത്യയിലാകമാനം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.

പുകയില ഉപയോഗിക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, മറ്റ് അപകടങ്ങൾ എന്നിവയാണ് ഉപന്യാസത്തിന്റെ ശീർഷകം. ഇവയെ എങ്ങനെ ചെറുക്കാമെന്നു, , പുകയില മുക്തമായ സാഹചര്യം എങ്ങനെ ഉണ്ടാക്കാം എന്നെല്ലാം ഉൾപ്പെടുത്താം.

ഔദ്യോഗിക അറിയിപ്പ് വായിക്കാം

സ്‌കൂളിൽ പഠിക്കുന്ന

  1. എട്ടാം ക്ലാസ്സ്, 
  2. ഒൻപതാം ക്ലാസ്, 
  3. പത്താം ക്ലാസ്, 
  4. പതിനൊന്നും 
  5. പന്ത്രണ്ടും 

എന്നിങ്ങനെ അഞ്ചു സ്‌കൂൾ വിഭാഗമാണ് ഉള്ളത്. 

  1. ബിരുദ വിദ്യാർത്ഥികൾക്കും ഒരു വിഭാഗമുണ്ട്.

ഇംഗ്ലീഷിൽ ശീർഷകം : “Protection of future generation from harmful effects of tobacco”

നിബന്ധനകൾ 

ആയിരം വാക്കുകളാണ് പരമാവധി അനുവദിനീയം. അധികമായാൽ മത്സരത്തിൽ നിന്ന് പുറത്താക്കപെടും. ആയിരം വാക്കുകളിൽ ഒതുങ്ങണം.

ഇംഗ്ലീഷിലോ ഹിന്ദിയിലോ മാത്രമാണ് എഴുതാൻ കഴിയുക.

മുഴുവൻ നിയമാവലികളും ഇവിടെ വായിക്കുക

അയക്കാനുള്ള അവസാന തിയതി : 18 ജൂൺ, 2021

തിരഞ്ഞെടുക്കപ്പെടുന്ന ഒന്ന്, രണ്ട്, മൂന്നു സ്ഥാനം ഉള്ളവർക്ക് 25000, 20000, 15000 രൂപ വീതം ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. മുകളിൽ കൊടുത്ത ആറു വിഭാഗത്തിനും ഇതുണ്ടായിരിക്കും.

Ist Prize: Rs. 25,000/-

IInd prize: Rs. 20,000/-

IIIrd prize: Rs. 15,000/-

വിജയ സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിലും, നിയമാവലികൾ അനുസരിച്ചിട്ടുള്ള എല്ലാ എൻട്രികൾക്കും സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്. ഡിജിറ്റൽ സോഫ്റ്റ് കോപ്പി സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക.

പങ്കെടുക്കാൻ ഉള്ള ഫോം ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം

2. പോസ്റ്റർ ഉണ്ടാക്കൽ മത്സരം 

  • പുകയില വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ചു തന്നെയാണ് ഇതും നടക്കുന്നത്. 
  • പുകയില ഉപയോഗം കൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങളെ പ്രമേയമാക്കി വേണം ഇതുണ്ടാക്കാൻ.

ഇംഗ്ലീഷിൽ ശീർഷകം : "health and other risks associated with tobacco use"

ഇതിനായുള്ള നിബന്ധനകൾ കൂടുതൽ ഇവിടെ വായിക്കാം.

മുകളിലെ ഉപന്യാസ മത്സരത്തിന് പറഞ്ഞിരിക്കുന്ന തരത്തിൽ, ഈ പരിപാടിയും ആറ് വിഭാഗങ്ങൾക്ക് ഉണ്ടായിരിക്കും. 

ഇതിനായുള്ള അപേക്ഷ ഫോം ഇവിടെ നിന്നെടുക്കാം. ഔദ്യോഗിക വെബ്‌സൈറ്റ് ഇവിടെ സന്ദർശിക്കാം

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics