സൗജന്യമായി ആൻഡ്രോയിഡ് ആപ്ലികേഷൻ നിർമാണം പഠിക്കാം, പ്രൊഫഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റും നേടാം
ലോ(caps)ക്‌ഡോൺ വന്നിരിക്കുകയാണ്. ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ മെയ് 16 വരെയാണ് ലോക്കഡോൺ. അത് കഴിഞ്ഞും ലോക്കഡൗൺ നീളുമോ എന്ന് നമുക്ക് നിശ്ചയമില്ല. എന്ത് തന്നെയായാൽകും, ഈ ലോക്ക്ഡൗൺ തീരും മുമ്പ് നിങ്ങളുടെ ആദ്യത്തെ ആൻഡ്രോയിഡ് ആപ്ലികേഷൻ നിർമിച്ചാലോ?
വെറുതെ പറയുന്നതല്ല. വെറും 22 മണിക്കൂർ പരമാവധി എടുത്ത് ഇത് ചെയ്യാം. ഇനി 22 മണിക്കൂർ എന്ന് കേട്ട് പേടിക്കേണ്ട. ഇത് നാല് ആഴ്ച സമയം കൊണ്ട് പൂർത്തിയാക്കിയാൽ മതി. പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും ലഭിക്കും, ഫ്രാൻസിലെ പാരീസിലെ ഏറ്റവും പ്രശസ്തമായ സെൻട്രൽ സൂപ്പലേക്ക് എഞ്ചിനീയറിംഗ് കോളജിന്റെ സർട്ടിഫിക്കറ്റ്. എന്നാൽ ഒരു കൈ നോക്കിയാലോ?
കോർസെറാ എന്ന ലോകപ്രശസ്ത പ്ലാറ്റഫോമിലൂടെയാണ് ഈ അവസരം നിങ്ങൾക്ക് പൂർണമായും സൗജന്യമായി ഉപയോഗിക്കാൻ കഴിയുക. എങ്ങനെയാണു ഈ പരിമിതകാല ഓഫർ ഉപയോഗിക്കേണ്ടത് എന്നും, എങ്ങനെ കോഴ്‌സിലേക്ക് ചേരാം എന്നും താഴെ വിശദമായി നൽകിയിട്ടുണ്ട്, തുടർന്ന് വായിക്കുക.
എങ്ങനെയാണ്
ആൻഡ്രോയിഡ് മൊബൈലുകയിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു ആപ് ആയിരിക്കും നിങ്ങൾ നിർമിക്കുക. അതിനു വേണ്ടി എന്തൊക്കെ ഉപയോഗിക്കണം എന്നും, എങ്ങനെ ചെയ്യണം എന്നും പറഞ്ഞു തരിക മാത്രമല്ല, നിങ്ങളെ കൊണ്ട് തന്നെ തത്സമയം അവര് ചെയ്യിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ ഈ കോഴ്സ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ഒരു കംപ്യുട്ടർ നിര്ബന്ധമായി ഉപയോഗിക്കേണ്ടി വരും. ആഴ്ചയിൽ പരമാവധി നാലോ അഞ്ചോ മണിക്കൂർ മതിയെന്നുള്ളത് കൊണ്ട്, സുഹൃത്തിന്റെ ലാപ്ടോപ്പോ മറ്റോ തത്കാലത്തേക്ക് കടമെടുത്താലും പ്രശ്നം വരില്ല.
ഇനി ഇത് തത്കാലം അപേക്ഷിക്കാൻ പറ്റിയില്ലെങ്കിലും പേടിക്കേണ്ട, 2021 ജൂൺ 30 വരെ നിങ്ങൾക്ക് ഇത് ചെയ്യാം.
എങ്ങനെ കോഴ്സിൽ ചേരാം
ഈ വിശദീകരണ കുറിപ്പിന്റെ ഏറ്റവും താഴെ അപ്ലൈ ചെയ്യാനുള്ള ലിങ്ക് നൽകിയിട്ടുണ്ട്. നീല നിറത്തിലുള്ള ഒരു ബട്ടണാണ് കൊടുത്തിരിക്കുന്നത്. അത് അമർത്തുന്നതിലൂടെയാണ് നിങ്ങൾ സൈനപ്പ് ചെയ്യേണ്ട പേജിലേക്ക് പോകുന്നത്. പക്ഷെ അതിനു മുമ്പായി നിങ്ങൾ ചെയ്തിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ചെയ്യാത്ത പക്ഷ ഈ സൗജന്യ ഓഫർ ലഭിക്കുന്നതല്ല.
എന്തൊക്കെ ശ്രദ്ധിക്കണം
- സൈനപ്പ് ചെയ്യുന്നത് ഒരു കമ്പ്യൂട്ടർ വഴി തന്നെയായിരിക്കണം.
- കഴിയുമെങ്കിൽ ഗൂഗിൾ ക്രോം തന്നെ ഉപയോഗിക്കുക.
- ഗൂഗിൾ ക്രോം തുറന്ന്, ഈ പേജ് തന്നെ എടുക്കുക. എന്നിട് ഇതിൽ കൊടുത്തിരിക്കുന്ന ലിങ്ക് (താഴെയുള്ള ബട്ടൺ) തന്നെ അമർത്തണം. (കാരണം, ലിങ്കിൽ വച്ചിരിക്കുന്ന പ്രത്യേക കോഡ് പ്രവർത്തിച്ചാൽ മാത്രമേ ഓഫർ പ്രവര്തികുകയുള്ളൂ).
- കോർസെറാ ലേർണിംഗ് വെബ്‌സൈറ്റിലേക്ക് പോകും. അത് തുറന്നു കഴിഞ്ഞാൽ, താഴെ കൊടുത്തിരിക്കുന്ന ചിത്രം പോലെ വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.
- മുകളിലെ ചിത്രത്തിൽ കൊടുത്തിരിക്കുന്ന പോലെ, ഒരു നീ നിറത്തിലുള്ള ബാനർ മുകളിൽ നിന്ന് താഴേക്ക് തൂങ്ങി കിടക്കുന്നത് പോലെ വന്നിരിക്കണം. അത് വന്നാൽ മാത്രമാണ് ഓഫർ കൃത്യമായി പ്രവർത്തിച്ചിട്ടുണ്ട് എന്ന് മനസിലാവുക.
- ചിലപ്പോൾ, ഒരു മൂന്നോ നാലോ സെക്കൻഡ് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും. ഇനി എങ്ങാനും വന്നില്ലെങ്കിൽ, ഇത് വരെ ചെയ്ത സ്റ്റെപ്പുകൾ വീണ്ടും ആവർത്തിക്കുക. നീല ബാനർ വരാതെയും എൻറോൾ ചെയ്യാം, പക്ഷെ സൗജന്യമായിരിക്കില്ല. നീല ബാനറാണ് നമ്മുടെ താരമെന്ന് മറക്കരുത്.
- അങ്ങനെ വന്നിട്ടുണ്ടെങ്കിൽ, അതിനു തൊട്ടു താഴെ Enroll എന്ന് കാണുന്നിടത്തു ക്ലിക്ക് ചെയ്യുക. (Enroll എന്നതും മുകളിലെ ചിത്രത്തിന്റെ ഇടത്തെ താഴെ മൂലയിൽ കാണാം)
- തുടർന്ന് നിങ്ങളോട് സൈൻ ഇൻ ചെയ്യാനോ, സൈനപ്പ് ചെയ്യാനോ പറയും. മുൻപ് കോർസെറാ ഉപയോഗിച്ചിട്ടുള്ളവർക്ക് സൈൻ ഇൻ ചെയ്‌താൽ മതി. അത് ചെയ്യാത്തവർക്ക് സൈനപ്പ് ചെയ്യണം. ഇമെയിൽ ഐഡി വച്ചോ, ഗൂഗിൾ അക്കൗണ്ട് വച്ചോ നിങ്ങളുടെ ഇഷ്ട്ടം പോലെ അത് ചെയ്യാം.
- തുടർന്ന്, മുഴുവൻ കോഴ്സ് ഫീസ് തുകയും വെട്ടികൊണ്ടു, പൂജ്യം തുക കാണിക്കുന്ന ഒരു പേജ് കയറി വരും. അതിന്റെ ചിത്രം താഴെ കൊടുത്തിട്ടുണ്ട്. അങ്ങനെ വന്നാൽ മാത്രം കോഴ്‌സിലേക്ക് തുടർന്ന് പോവുക.
പിന്നെയുള്ള സ്റ്റെപ്പുകൾ സാധാരണ നിങ്ങൾക്ക് ചെയ്യാവുന്നത് മാത്രമാണ്.
അപേക്ഷിക്കാം
അപ്പൊ എങ്ങനെയാ? ഒരു ആപ്പ് ഉണ്ടാക്കി പഠിച്ചാലോ?
ഈ ഓഫർ 2021 ജൂൺ 30 വരെ ഇന്ത്യക്കാർക്ക് മാത്രമാണ് ലഭ്യമാവുക. (ഇന്ത്യൻ ഐപികളിൽ മാത്രമേ ഈ ഓഫർ തുറക്കൂ)



offer for this course is expired ?
ReplyDeleteഈ ഓഫർ 2021 ജൂൺ 30 വരെ ഇന്ത്യക്കാർക്ക് മാത്രമാണ് ലഭ്യമാവുക. (ഇന്ത്യൻ ഐപികളിൽ മാത്രമേ ഈ ഓഫർ തുറക്കൂ)
ReplyDeletejune 30 aayilla but offer show cheyyunilla