Ads Area

Ayurveda Pharmacist vacancy in Palakkad

ആയുര്‍വേദ, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്

പാലക്കാട്‌ ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. 

Ayurveda Pharmacist vacancy in Palakkad

എസ്.എസ്.എല്‍.സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് നടത്തുന്ന ഒരു വര്‍ഷത്തെ കോഴ്‌സ്), സിദ്ധ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് എന്നിവയാണ് യോഗ്യത. 

പ്രായപരിധി 18 – 36. 

താത്പര്യമുള്ളവര്‍ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി ജൂലൈ ഏഴിന് രാവിലെ 11 ന് സുല്‍ത്താന്‍പേട്ടയിലെ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുക്കണമെന്ന് ആയുര്‍വേദം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ഫോണ്‍: 0491-2544296.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics