സൗജന്യ പരിശീലനവും തൊഴിലും
DDU-GKY: ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു -2021
വിവരങ്ങൾ
PATIENT CARE ASSISTANT (Nursing assistant)
കേന്ദ്ര സർക്കാരിന്റെ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
തൊഴിൽ ഇല്ലാത്തവർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശത്തോടു കൂടി, ഇന്ത്യയിൽ തന്നെ നിന്നുകൊണ്ട് പെൺകുട്ടികൾക്ക് ജോലി ലഭ്യമാക്കുക എന്ന ആശയത്തിലൂന്നി തുടങ്ങിയതാണിത്. പാരാമെഡിക്കൽ കോഴ്‌സായ പേഷ്യന്റ് കെയർ അസിസ്റ്റന്റ് (രോഗ ശുശ്രൂഷ വിദഗ്ധ) എന്ന ട്രേഡിലേക്കാണ് ഈ ട്രെയിനിങ്.
പ്രായ പരിധി : 18 മുതൽ 30 വരെ
പരിശീലന ഫീസ്, ഹോസ്റ്റൽ ഫീസ്, പരീക്ഷ ഫീസ്, ഗുണനിലവാരമുള്ള ഭക്ഷണം, യൂണിഫോം, ഉപകരണങ്ങൾ എന്നിവ പരിശീലന സ്ഥാപനം സൗജന്യമായി നൽകുന്നു
ആവശ്യമുള്ള രേഖകൾ
എല്ലാവര്ക്കും എല്ലാം വേണ്ട. താഴെ പറയുന്നവയിൽ ഉള്ളത് മാത്രം കരുതുക.
- പാസ്പോർട്ട് സൈസ് ഫോട്ടോ
- റേഷൻ കാർഡ്
- ബാങ്ക് പാസ്സ് ബുക്ക്
- ആധാർ കാർഡ്
- വിദ്യാഭ്യാസ രേഖ
- നിബന്ധനകൾ
പരിപാടിയെ കുറിച്ച്
- സ്ത്രീകൾക്ക് മാത്രം ആയിരിക്കും ഇതിൽ പ്രവേശനം. പിന്നോക്ക വിഭാഗങ്ങൾക്ക് റിസർവേഷനും ഉണ്ടായിരിക്കും.
- സൗജന്യ പരിശീലനത്തിലൂടെ ജോലി നേടാനും സാധിക്കും.
- കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിന്റെ സ്ഥാപനങ്ങൾ ഉണ്ടായിരിക്കും. ഏതെങ്കിലും ട്രസ്റ്റോ, സഹകരണ സ്ഥാപനമോ, കുടുംബശ്രീയോ മുഖേന ആയിരിക്കും ഇതിന്റെ പ്രവർത്തനം.
- ഇതിൽ കൊടുത്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ സ്ഥാപനത്തിന്റേതാണ്; പക്ഷെ കേരളത്തിലെ ഏതു ജില്ലക്കാർക്കും ഇതിനു ഇവിടെ അപേക്ഷിക്കാവുന്നതാണു.
അപേക്ഷിക്കാൻ/ബന്ധപ്പെടാൻ
The Rank Charitable Trust for Education
Near ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കന്ററി സ്കൂൾ
പൂക്കറത്തറ, കോലൊളമ്പ് (po) എടപ്പാൾ, മലപ്പുറം (Dt), കേരള -679576

