Ads Area

Become an English Trainer through ASAP, Kerala govt scheme

അസാപിലൂടെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനറാവാം

ദേശീയ തലത്തിലുള്ള എന്‍ എസ് ക്യൂ എഫ് ആന്റ് എന്‍ സി വി ഇ റ്റി അംഗീകാരത്തോടെയുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ( സി ഇ റ്റി) ആകുവാനുള്ള പരിശീലനത്തിന് അസാപ് കേരള അവസരമൊരുക്കുന്നു. നാഷണല്‍ ക്വാളിഫിക്കേഷന്‍ രജിസ്റ്റര്‍ പ്രകാരമുള്ള നാഷണല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിം വര്‍ക്ക് ലെവല്‍ കോഴ്‌സിലാണ് പരിശീലനം. 60 ശതമാനം പ്രാക്ടിക്കല്‍ ട്രെയിനിങ്ങടങ്ങിയ 156 മണിക്കൂറുള്ള പരിശീലനം ഏപ്രില്‍ പകുതിയോടു കൂടിയാണ് ആരംഭിക്കുന്നത്.

ജില്ലയിലെ അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഓഫ് ലൈന്‍ മോഡിലാണ് പരിശീലനം. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി, സോഫ്റ്റ് സ്‌കില്‍സ്, എംപ്ലോയബിലിറ്റി, ലീഡര്‍ ഷിപ്പ് ആന്റ് ടീം ബില്‍ഡിംഗ് തുടങ്ങിയ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പരിശീലനം. പ്രൊഫഷണല്‍ സെര്‍ട്ടിഫിക്കേഷനോടു കൂടിയ മികച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്/സോഫ്റ്റ് സ്‌കില്‍/എംപ്ലോയബിലിറ്റി പരിശീലകരാകുവാനും മറ്റ് പ്രൊഫെഷനലുകള്‍ക്കു തൊഴില്‍ മേഖലയില്‍ മികച്ച പെര്‍ഫോമന്‍സിനും ഇംഗ്ലീഷ് ഭാഷ നിപുണതക്കും ഉപകരിക്കുന്നു. 

കോഴ്‌സില്‍ ചേരുവാന്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. 

http://asapkerala.gov.in/?q=node/1141 എന്ന ലിങ്കിലൂടെ ഏപ്രില്‍ 10 വരെ രജിസ്റ്റര്‍ചെയ്യാം. ഫോണ്‍: 9495999648, 9495999707.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics