സംസ്ഥാന പരീക്ഷാ കമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എജ്യുക്കേഷൻ കോഴ്‌സിന് പാലക്കാട് ജില്ലക്കാർക്ക് അപേക്ഷിക്കാം.
50 ശതമാനം മാർക്കോടെ പ്ലസ് ടു, ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ, ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി, മറ്റർഹ വിഭാഗത്തിന് അഞ്ച് ശതമാനം മാർക്കിളവ് ലഭിക്കും.
അവസാന തിയതി മാർച്ച് 31.
കൂടുതൽ വിവരങ്ങൾക്ക് ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, സെൻട്രൽ ജംഗ്ഷൻ, അടൂർ എന്ന വിലാസത്തിൽ ബന്ധപ്പെടുക.
ഫോൺ - 8547126028.
