സ്‌കൂളിൽ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സംസാരത്തിലൂടെ കൈകാര്യം ചെയ്യാമെന്ന കോൺഫിഡൻസ് നിങ്ങൾക്കുണ്ടോ? എങ്കിലിതാ ഒരു കിടിലൻ ജോലി കാത്തിരിക്കുന്നു, നമ്മുടെ കേരളത്തിൽ തന്നെ.
സ്‌കൂളിൽ കുട്ടികൾക്ക് പാഠ്യവിഷയങ്ങൾ എളുപ്പമാക്കാൻ വേണ്ടി ഉണ്ടാക്കിയ Efriend ആപ്പിന്റെ ഓഫീസിലേക്കാണ് സ്റ്റാഫിനെ ആവശ്യം. അക്കാദമിക് കൗൺസിലർ എന്ന പോസ്റ്റിലേക്കാണ് ഒഴിവുള്ളത്.
ജോലി സമയം : രാവിലെ പത്തുമണി മുതൽ, വൈകീട്ട് ഏഴു മാണി വരെയാണ് ജോലി
അവധി : എല്ലാ ആഴ്ചയും, ചൊവ്വാഴ്ച്ചകളിൽ അവധിയായിരിക്കും.
സ്ഥലം : മലപ്പുറം ജില്ലയിലെ, പെരിന്തൽമണ്ണ നഗരത്തിലായിരിക്കും ഓഫീസ്
താമസം : താമസ സൗകര്യം സൗജന്യമായി സ്ഥാപനം തന്നെ ഏർപ്പാടാക്കി തരുന്നതാണ്
യോഗ്യത : വിദ്യാഭ്യാസ യോഗ്യത പ്രശ്നമല്ല; അത്യാവശ്യം ഇംഗ്ലീഷിലും, നന്നായി മലയാളത്തിലും സംസാരിക്കാൻ അറിഞ്ഞിരിക്കണം. സ്ത്രീകളെ മാത്രമേ പരിഗണിക്കുന്നുള്ളൂ.
ശമ്പളം : 15000 രൂപയും, മറ്റു ബോണസുകളും ആയിരിക്കും പ്രതിമാസ ശമ്പളം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ താഴെ കാണുന്ന ലിങ്ക് വഴി, പ്രസ്തുത സ്ഥാപനത്തിലെ വ്യക്തിയെ വാട്സാപ്പ് വഴി ബന്ധപ്പെടണം. വിവരങ്ങളും അവിടെ ലഭ്യമാകും.
