Ads Area

What is the restriction code on a Saudi license

എന്താണ് സൗദി ലൈസൻസിലെ റെസ്ട്രിക്ഷൻ കോഡ്? എന്താണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്?


ചിത്രത്തിൽ കൊടുത്തിരിക്കുന്നത് പോലുള്ള ഒരു കോഡ് നിങ്ങൾ സൗദിയിലെ ഡ്രൈവിങ് ലൈസൻസിൽ ശ്രദ്ധിച്ചിരിക്കും.

ഈ ലൈസൻസിന്റെ ഉടമസ്ഥന് വാഹനമോടിക്കുമ്പോൾ എന്തൊക്കെ പരിമിതികൾ ഉണ്ടെന്ന് അടയാളപ്പെടുത്തിയിരിക്കുന്നതാണിത്.

ഓരോ കോഡും എന്താണ് അർത്ഥമാക്കുന്നത് എന്ന് വിശദീകരിക്കുകയാണിവിടെ.

"0" അല്ലെങ്കിൽ " بدون قيود"  - പരിമിതികൾ ഒന്നുമില്ല (no restrictions)

ഈ കോഡുള്ള ലൈസൻസാണ്  നിങ്ങളുടെ പക്കലുള്ളതെങ്കിൽ നിങ്ങൾക്ക് വാഹനം ഓടിക്കുന്നതിന്  യാതൊരുവിധ പരിധികളും പരിമിതികളും ഇല്ലെന്നാണ് അർത്ഥം.

"١(1)" എന്ന കോഡാണ് ഉള്ളതെങ്കിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ മാത്രമേ ഓടിക്കുവാൻ സാധിക്കുകയുള്ളൂ.(automatic only)

" ٢(2)" എന്ന കോഡ് ആണ് ഉള്ളതെങ്കിൽ ഡ്രൈവർ അംഗവൈകല്യമുള്ളയാളും കൃത്രിമ അവയവങ്ങൾ  ഉപയോഗിക്കുന്ന ആളാണെന്നുമാണ് അർത്ഥം.( using prosthetics)

"٣(3)" എന്ന കോഡുള്ള ലൈസൻസ് കണ്ണാടിയോ ലെൻസോ ഉപയോഗിക്കുന്ന ഡ്രൈവറെ സൂചിപ്പിക്കുന്നു.(corrective eye glasses or lenses)

"٤(4)" എന്ന കോഡ് ആണ് ലൈസൻസിൽ ഉള്ളതെങ്കിൽ പകൽ സമയത്ത് മാത്രമേ അതിന്റെ ഉടമസ്ഥന് വാഹനം ഓടിക്കാൻ അനുവാദമുള്ളൂ.  കൃത്യമായി പറഞ്ഞാൽ സൂര്യോദയത്തിന് ഒന്നര മണിക്കൂർ ശേഷവും സൂര്യാസ്തമയത്തിനു ഒന്നര മണിക്കൂർ മുമ്പും.(only drive in day time)

"٥(5)" ഈ കോഡ് സൂചിപ്പിക്കുന്നത് ലൈസൻസിന്റെ ഉടമ ശ്രവണോപകരണങ്ങൾ (hearing aid) ഉപയോഗിക്കുന്നു എന്നാണ്.

"٦(6)" ലൈസൻസിലെ ഈ കോഡിന്റെ അർത്ഥം ഉടമയ്ക്ക് സൗദി അറേബ്യയുടെ പരിധിക്കുള്ളിൽ മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ എന്നാണ്.(driving within saudi arabia)

" ٧(7)" ഈ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത് കൈ കൊണ്ടു മാത്രം നിയന്ത്രിക്കാവുന്ന വാഹനങ്ങളേ ഓടിക്കുവാൻ അനുവാദമുള്ളൂ എന്നാണ്.  അതായത് ആക്സിലറേറ്ററിനും ബ്രേക്കിനും ഹാൻഡ് കൺട്രോളുകൾ ഉള്ള വാഹനങ്ങൾ.(adapted vehicles)

"٨(8)" ഈ കോഡിന്റെ അർത്ഥം സ്വന്തം ആവശ്യത്തിനുവേണ്ടി മാത്രമേ വാഹനം ഓടിക്കാൻ അനുവാദമുള്ളൂ എന്നാണ് അതായത് തൊഴിൽ ആവശ്യത്തിനുവേണ്ടി വാഹനം ഓടിക്കാൻ അനുവാദമില്ല എന്ന്. (No commercial use)

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

എയർപോർട്ടിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

സാധാരണ ഒരു വ്യക്തി സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ജാഗ്രതയും സുരക്ഷിതത്വവും  ഏറ്റവും കൂടിയ സ്ഥലമാണ് എയർപോർട്ട്. നിങ്ങളുടെ പ്രവർത്തികളും വാക്കുകളും വരെ അവിടെ കർശന നിരീക്ഷണത്തിന് കീഴിലാണ്. എയർപോർട്ടുകളിൽ അവരുടേതായ ക്രമസമാധാന പാലകരും നിയമ സംവിധാനങ്ങളും നിലവിലുണ്ട്. അവർ നിഷ്കർഷിക്കുന്നതാണ് അവിടെ അവസാനവാക്ക്.എയർപോർട്ടിൽ പോകുമ്പോൾ  ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. നിങ്ങൾ പായ്ക്ക് ചെയ്തതല്ലാത്ത ഏതെങ്കിലും ഗിഫ്റ്റ് ബോക്സുകളോ പെട്ടികളോ ഒന്നും കൂടെ കൊണ്ടുപോകാൻ പാടില്ല. യാത്രക്കാരന്റെ മുന്നിൽവച്ച്   പായ്ക്ക് ചെയ്ത സാധനങ്ങൾ അല്ലാതെ എയർപോർട്ടിൽ വച്ച് കാണുന്ന മറ്റേതെങ്കിലും വ്യക്തികൾ  തരുന്ന സാധനങ്ങളോ മറ്റൊരാൾക്കുവേണ്ടി കൊണ്ടുപോവാൻ തന്ന ഗിഫ്റ്റ് ബോക്സുകളോ ഒന്നും തന്നെ സ്വീകരിക്കുവാൻ പാടില്ല.  അവയുടെ ഉള്ളടക്കം നമുക്ക് അജ്ഞാതമായിരിക്കും. നിരോധിത വസ്തുക്കൾ ഇങ്ങനെ ചെക്കിങ് കടത്തുവാൻ ശ്രമിച്ചിട്ടുള്ളതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. നിങ്ങളുടേതല്ലാത്തതായ ബാഗുകൾ ഒരു കാരണവശാലും സ്വീകരിക്കാതിരിക്കുക.അധിക ബാഗുകൾ അനുവദനീയമല്ല. ഒരിക്കലും ആ റിസ്ക് ഏറ്റെടുക്കരുത്.

2. നിങ്ങളുടെ ഹാൻഡ് ബാഗ് , ചെക്ക് ഇൻ ബാഗ് ഒന്നും ഒരിക്കലും കണ്മുന്നിൽ നിന്നും മാറ്റി വയ്ക്കരുത്. കാരണം ആ ബാഗിൽ ആരെങ്കിലും എന്തെങ്കിലും കൊണ്ടു വന്നിട്ടാലോ  ബാഗു തന്നെ നഷ്ടമായാലോ നിങ്ങൾ അറിയില്ല. അതുപോലെ നിങ്ങളുടെ ബാഗ് മറ്റൊരാളെ ഏൽപ്പിച്ച് പോവരുത്.

3. ഫ്ലൈറ്റ് ഡിലെ ആവുകയാണെങ്കിലോ നിങ്ങൾ ഉദ്ദേശിച്ച സീറ്റ്  കിട്ടിയില്ലെങ്കിലോ  എയർപോർട്ടിലെ സ്റ്റാഫുമായി വഴക്കിന് നിൽക്കരുത്. ഈ അവസരങ്ങളിൽ പൂർണമായ അധികാരം അവർക്കാണ്. ന്യായം നിങ്ങളുടെ ഭാഗത്ത് ആണെങ്കിൽക്കൂടി നിങ്ങളുടെ പെരുമാറ്റം സമചിത്തതയോടു കൂടിയതല്ലെങ്കിൽ പരിണിതഫലങ്ങൾ അനുഭവിക്കേണ്ടതായി വരും.

4. അതുപോലെ ബോംബ്,ഹൈജാക്ക് എന്നിങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കാതിരിക്കുക.2001 സെപ്റ്റംബർ ഒൻപതിന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന വിമാനാക്രമണത്തിനുശേഷം ഇങ്ങനെയുള്ള പ്രയോഗങ്ങളുടെ ചെറുസൂചനകൾ പോലും ലോകത്തെമ്പാടുമുള്ള  വിമാനത്താവളങ്ങൾ അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. തമാശയായിപ്പോലും ഇങ്ങനെയുള്ള പരാമർശങ്ങൾ നടത്താതിരിക്കുക.

5. യാത്രയ്ക്ക് കുട്ടികൾ കൂടെയുണ്ടെങ്കിൽ കളിത്തോക്കുകൾ പോലെയുള്ള  കളിപ്പാട്ടങ്ങൾ ഉപയോഗിക്കുന്നില്ല എന്നും കൊണ്ടുവന്നിട്ടില്ല എന്നും ഉറപ്പുവരുത്തുക.

6. എയർപോർട്ടിൽ കാണുന്ന കാവൽനായയെ  തൊടാനോ ചേഷ്ടകൾ കാണിക്കുവാനോ കമാൻഡുകൾ നൽകുവാനോ ശ്രമിക്കരുത്. കുട്ടികൾ കൂടെയുണ്ടെങ്കിൽ അവരെയും   അത് പറഞ്ഞ് മനസ്സിലാക്കുക.

7. നിങ്ങളുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ നൽകുന്നതിനുമുമ്പ് ഒരു വട്ടം ആലോചിക്കുക. ഫോൺ കൊടുക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവർക്ക് വിളിക്കാനുള്ള നമ്പർ നിങ്ങൾ തന്നെ ഡയൽ ചെയ്യുക. വിളിച്ച ആളുടെ പ്രതികരണം കിട്ടിയാൽ മാത്രം അയാൾക്ക് ഫോൺ കൈമാറുക,കൂടാതെ ഫോൺ ചെയ്യുന്ന സമയത്ത് അവർ നിങ്ങളുടെ കണ്മുൻപിൽത്തന്നെ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അവരുടെ സംസാരം കേൾക്കാൻ പാകത്തിന് അടുത്തുതന്നെ നിലയുറപ്പിക്കുക.

8. എയർപോർട്ടിൽ ലഭ്യമാകുന്ന വൈഫൈ, പബ്ലിക് കണക്ഷനാണ്.ബാങ്ക് ട്രാൻസാക്ഷൻ പോലെയുള്ള പണമിടപാടുകൾ ഒരിക്കലും ഈ വൈഫൈ കണക്ഷനിൽ ചെയ്യാതിരിക്കുക. അതിനായി സ്വന്തം മൊബൈൽ ഡാറ്റ തന്നെ ഉപയോഗിക്കുക. പബ്ലിക് വൈഫൈ നെറ്റ് വർക്കുകൾ ഉപയോഗിച്ച് നിങ്ങൾ നൽകിയ വിവരങ്ങൾ സമർഥനായ ഒരു ഹാക്കർക്ക്  ചോർത്തിയെടുക്കുവാനാകും. മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്ത ഒരു അവസരത്തിൽ എയർപോർട്ടിൽ വച്ച്  അത്യാവശ്യമായി ഒരു പണമിടപാട് നടത്തേണ്ടതുണ്ടെങ്കിൽ VPN സംവിധാനം ഉപയോഗിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട് 
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics