Ads Area

UAE Entry Procedures for international travelers - Latest Update

അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള എൻട്രി നടപടിക്രമങ്ങൾ യുഎഇ അപ്‌ഡേറ്റ് ചെയ്യുന്നു 

യുഎഇയിലേക്ക് പോകാൻ നിങ്ങൾ പദ്ധതിയിടുകയാണോ?  അങ്ങനെയെങ്കിൽ, രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള പുതിയ കോവിഡ് നടപടിക്രമങ്ങൾ അറിഞ്ഞിരിക്കാം.

കഴിഞ്ഞ കുറച്ച് ആഴ്‌ചകളായ് എൻട്രി നടപടിക്രമങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്ന സാഹചര്യത്തിൽ,യുഎഇ ഗവൺമെന്റ്  അന്തർദേശീയ യാത്രയിൽ പുതുതായി സ്വീകരിച്ചിരിക്കുന്ന സമീപനങ്ങൾ എന്തൊക്കെയാണ് നോക്കാം.

യുഎഇ തൊഴിൽ നിയമം: യുഎഇയിൽ ജോലി ചെയ്യുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട 10 പ്രധാന നിബന്ധനകൾ ഇതാ 👉ഇവിടെ നോക്കാം

പൂർണ്ണമായും വാക്സിനേഷൻ എടുത്ത യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് ആവശ്യമില്ല

2022 ഫെബ്രുവരി 26 മുതൽ, പൂർണ്ണമായും വാക്‌സിനേഷൻ എടുത്ത യാത്രക്കാർ, പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന,QR കോഡ് ഉൾപ്പെടുന്ന സാധുവായ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്(കൾ) ഹാജരാക്കിയാൽ മതിയാകും.

വാക്സിൻ എടുക്കാത്ത യാത്രക്കാർ

യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഒരു സന്ദർശകനോ ​​താമസക്കാരനോ  പൂർണ്ണമായി വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ,സാമ്പിൾ ശേഖരിച്ച് ഒരു അംഗീകൃത ആരോഗ്യ സേവന ദാതാവ് 48 മണിക്കൂറിനുള്ളിൽ നൽകിയ QR കോഡ് സഹിതമുള്ള നെഗറ്റീവ് COVID-19 PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 

എമിറേറ്റ്‌സ് എയർലൈനുകളുടെ വെബ്‌സൈറ്റുകൾ അനുസരിച്ച്, എസ്.എം.എസ് വഴി അയച്ച ടെസ്റ്റ് സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല, കൂടാതെ പിസിആർ പരിശോധനാ ഫലത്തിൽ QR കോഡ് ഉണ്ടായിരിക്കണം.ട്രാൻസിറ്റ് യാത്രക്കാർക്ക്, അന്തിമ ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കുന്നതിനുള്ള നിയമങ്ങളും വ്യവസ്ഥകളും ബാധകമാകുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

16 വയസ്സിന് താഴെയുള്ള വാക്സിൻ എടുക്കാത്ത യാത്രക്കാർ

യു.എ.ഇയിലേക്ക് എത്തുന്ന 16 വയസ്സിന് താഴെയുള്ള വാക്‌സിനേഷൻ എടുക്കാത്ത യാത്രക്കാരെ നെഗറ്റീവ് പിസിആർ പരിശോധനാ ഫലം ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നിരുന്നാലും, ഈ യാത്രക്കാർ രാജ്യത്ത് നിലവിലുള്ള എല്ലാ പ്രതിരോധ, മുൻകരുതൽ നടപടികളും പാലിക്കേണ്ടതുണ്ട്.

COVID-19 PCR പരിശോധനയും വാക്സിനേഷനും വേണ്ടാത്ത യാത്രക്കാർ.

  • 12 വയസ്സിന് താഴെയുള്ള കുട്ടികൾ.
  • സാരമായ ശാരീരിക-മാനസിക വൈകല്യമുള്ള യാത്രക്കാർ:

സാരമായ ശാരീരിക-മാനസിക വൈകല്യങ്ങളിൽ നാഡി സംബന്ധ രോഗങ്ങൾ, ബുദ്ധിവികാസ വൈകല്യങ്ങൾ എന്നിവ ഉൾപ്പെടുന്നു.  

ഉദാഹരണത്തിന്:

നട്ടെല്ലിന് ക്ഷതം, അൽഷിമേഴ്സ് രോഗം, അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എ.എൽ.എസ്), അറ്റാക്സിയ, ഓട്ടിസം സ്പെക്ട്രം, ബെൽസ് പാൾസി, ബ്രെയിൻ ട്യൂമറുകൾ, സെറിബ്രൽ അനൂറിസം, സെറിബ്രൽ paൾസി, ഡൗൺ സിൻഡ്രോം, അപസ്മാരം എന്നീ രോഗങ്ങൾ.

കാഴ്ചവൈകല്യമുള്ളവരും, ശ്രവണ വൈകല്യമുള്ളവരും  ശാരീരിക വെല്ലുവിളികൾ നേരിടുന്നവരും  ആവശ്യകതകൾക്കനുസരിച്ച് നെഗറ്റീവ് COVID 19 RT PCR ടെസ്റ്റ് സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണം.

Read More : ഫ്ലൈറ്റിൽ യാത്രക്കാർ ഒരിക്കലും അറിയാത്ത കുറച്ചു രഹസ്യങ്ങൾ

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics