Ads Area

Sandstorms in Gulf Countries - All you need to know

പൊടിക്കാറ്റുണ്ടാകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത്  ഗൾഫ് രാജ്യങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാവുക സാധാരണയാണ്.ശക്തമായ കാറ്റ് മരുപ്രദേശങ്ങളിലെ മണൽ വഹിച്ചുകൊണ്ട് ജനവാസ മേഖലകളിൽ ആഞ്ഞടിക്കുന്ന പ്രതിഭാസമാണ് പൊടിക്കാറ്റ് (sandstorm). പൊടിക്കാറ്റടിക്കുന്ന സ്ഥലങ്ങളിൽ ആയിരക്കണക്കിന് പേർ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായി  ആശുപത്രിയിലാകാറുണ്ട്. ചില മുൻകരുതലുകളിലൂടെ ഇതിനെ പ്രതിരോധിക്കാവുന്നതാണ്.

വേനൽക്കാലത്ത് സ്ഥിരമായി കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക.

പൊടിക്കാറ്റുകൾ ഉണ്ടാകുന്ന സമയവും അതിന്റെ ആഘാത ശേഷിയും മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ ഇപ്പോഴുണ്ട്. പൊടിക്കാറ്റിനുള്ള സാധ്യത തീരെയില്ല എന്ന് ഉറപ്പിച്ചതിനുശേഷം മാത്രം പുറത്തു പോകുക.

ജനലുകളും വാതിലുകളും അടച്ചിടുക

നിങ്ങളും വാതിലുകളും മറ്റും വെന്റിലേഷൻ സംവിധാനങ്ങളും പൊടിക്കാറ്റുണ്ടാകുന്ന സമയത്ത് അടച്ചിടാൻ ശ്രദ്ധിക്കുക.

താമസസ്ഥലത്തിന് പുറത്ത് വച്ചിരിക്കുന്ന സാധനങ്ങൾ അകത്തേക്ക് മാറ്റുവാൻ മറക്കരുത്.

ബാൽക്കണിയിലും ഓപ്പൺ സ്പേസിലും വച്ചിരിക്കുന്ന വസ്തുക്കൾ അകത്തേക്ക് മാറ്റുക.ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ ഇങ്ങനെ മാറ്റുവാൻ ഓർമ്മിക്കുക.

വാഹനം പുറത്താണ് പാർക്ക് ചെയ്യുന്നത് എങ്കിൽ പൊടി കയറാത്ത വിധം ഭദ്രമായിഅത് മൂടി വയ്ക്കേണ്ടതുണ്ട്.

പരവതാനികൾ ചുരുട്ടി വയ്ക്കുക.

തറയിൽ വിരിക്കുന്ന പരവതാനികളിൽ മണൽ വീണാൽ അവ വൃത്തിയാക്കുന്നത് പ്രയാസകരമാണ്.  അതുകൊണ്ട് അവ ചുരുട്ടി വയ്ക്കുകയോ മുകളിലൂടെ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുകയോ ചെയ്യാം.

പൊടിക്കാറ്റിൽ പെട്ടു പോവുകയാണെങ്കിൽ.

പൊടിക്കാറ്റ് സമയത്ത് പുറത്തേക്ക് പോകുമ്പോൾ ഫെയ്സ് മാസ്ക്കും കണ്ണടയും എടുക്കാൻ മറക്കരുത്. നനഞ്ഞ തുണി ഉപയോഗിച്ച് മൂക്കും വായയും മൂടുവാനും ശ്രദ്ധിക്കുക.

പൊടിക്കാറ്റിന്റെ സമയത്ത് റോഡിൽ പെട്ടുപോയാൽ യാത്ര തുടരുന്നതു നല്ലതല്ല. ശക്തമായ പൊടിക്കാറ്റിൽ തൊട്ടുമുന്നിലുള്ള വാഹനത്തെ പോലും പലപ്പോഴും കാണുവാനാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് റോഡിൽ നിന്നും മാറി സുരക്ഷിതമായ സ്ഥലത്തേക്ക് പോകുക.വാഹനത്തിന്റെ ചില്ലുകൾ ഉയർത്തി എയർകണ്ടീഷൻ ഓണാക്കി പൊടിക്കാറ്റ് അടങ്ങുന്നതുവരെ കാത്തിരിക്കുക.

ആസ്മ, പൊടിഅലർജി എന്നീ ആരോഗ്യപ്രശ്നങ്ങളുള്ളവർ മരുന്നുകൾ എപ്പോഴും കയ്യിൽ കരുതുക.

പൊടിക്കാറ്റ് അടങ്ങിയതിനുശേഷം വാസസ്ഥലവും പരിസരവും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക.ചെറിയ സുഷിരങ്ങൾ വഴി പൊടി കയറുവാൻ സാധ്യതയുള്ളതുകൊണ്ട് ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും  ഉൾഭാഗങ്ങളും പരിശോധിക്കുക.

അതതു സ്ഥലങ്ങളിലെ എമർജൻസി നമ്പറുകൾ കണ്ടെത്തി സൂക്ഷിച്ചു വയ്ക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ ഇതുപകരിച്ചേക്കാം.

കൂടുതൽ വിവരങ്ങൾക്ക് : ഇവിടെ നോക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics