മൂവർപിക്ക് ഹോട്ടൽസ് ആൻഡ് റിസോർട്സ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഉടൻ അപേക്ഷിക്കാം.
മൂവർപിക്ക് ഹോട്ടൽസ്
സ്വിറ്സർലാന്റിലെ ബാർ ആസ്ഥാനമായി സ്ഥിതി ചെയ്യുന്ന സ്വിസ്സ് ഹോട്ടൽ മാനേജ്മെന്റ് കമ്പനിയാണ് മൂവർപിക്ക് ഹോട്ടൽസ് ആൻഡ് റിസോർട്സ് മുൻ ഷെയർ ഹോൾഡർമാരായ മോവർപിക്ക് ഫോൽഡിങ്‌സിൽ നിന്നും സൗദി ആസ്ഥാനമായുള്ള കിംഗ്ഡം ഗ്രൂപ്പിൽ നിന്നും 2018 സെപ്റ്റംബർ മുതൽ പൂർണമായും accor ഹോട്ടലിന്റെ ഉടമസ്ഥതയിലാണ് കമ്പനി.
1. സെക്യൂരിറ്റി സൂപ്പർ വൈസർ
ലൊക്കേഷൻ - ദുബായ്, യു. എ. ഇ
ജോലി വിവരണം
- ഉയർന്ന ഉത്തരവാദിത്വം ഉള്ളവരായിരിക്കണം
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- സുപ്രധാനമായ സെക്യൂരിറ്റി എക്സ്പീരിയൻസ് ഉണ്ടെങ്കിൽ അഭികാമ്യം
- അഥിതികളുടെയും, തൊഴിലാളികളുടെയും വസ്തുവകകളുടെയും സുരക്ഷ ഉറപ്പ് വരുത്തണം
- ക്രിമിനൽ കുറ്റകൃത്യങ്ങളോ, നിയമലംഘനമോ മറ്റുബുദ്ധിമുട്ടേറിയ സാഹചര്യങ്ങളും അന്വേഷിക്കുകയും റിപ്പോർട്ട് ചെയ്യുകയും വേണം
2. ഔട്ട്ലെറ്റ്സ് മാനേജർ
ലൊക്കേഷൻ -ദുബായ്, യു.എ.ഇ
ജോലി വിവരണം
- സമാനമേഖലയിൽ നേതൃത്വം വഹിച്ചു മുൻപരിചയം ഉണ്ടെങ്കിൽ അഭികാമ്യം
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും, മാതൃകാപരമായി പ്രവർത്തിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം
- ഫുഡ് ബീവറേജ് ഓപ്പറേഷൻ ടീമിനെ നയിക്കാനും ട്രെയിനിങ് നൽകുന്നതിലും പങ്കാളിത്തം വഹിക്കണം
- കാഴ്ചയിലും ഗുണത്തിലും ഭക്ഷണത്തിന്റെ നിലവാരം ഉറപ്പാക്കുക
- അതിഥികൾക്ക് മറക്കാൻ ആകാത്ത food&ബീവറേജ് അനുഭവം നൽകാൻ നിങ്ങളുടെ ടീമിനെ തയ്യാറാക്കണം
3. റിസർവേഷൻ ഏജന്റ്
ലൊക്കേഷൻ - ദുബായ്, യു. എ. ഇ
ജോലി വിവരണം
- ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം ഉള്ളവരാണെങ്കിൽ അഭികാമ്യം
- വ്യക്തിപരമായ കഴിവുകളും പ്രശ്നപരിഹാരശേഷിയും ഉണ്ടായിരിക്കണം
- ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം ഉണ്ടായിരിക്കണം
- അഥിതികളെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തിത്വം, എക്സ്പീരിയൻസ് നിർബന്ധമാണ്
- റൂം റിസർവേഷൻ റിക്വസ്റ്റ് ബുക്ക് ചെയ്യുക, കൃത്യമായ വിവരങ്ങൾ സിസ്റ്റത്തിൽ അപ്ഡേറ്റ് ചെയ്യണം
4. ഇൻകം കോസ്റ്റ് ഓഡിറ്റർ
ലൊക്കേഷൻ : ദുബായ്, യു. എ. ഇ
ജോലി വിവരണം
- ജോലിയുമായി ബന്ധപ്പെട്ട് ഓട്ടോമേറ്റേഡ് ഇൻവെന്ററി മാനേജ്മെന്റ്, റിപ്പോർട്ടിങ് സിസ്റ്റം, എന്നിവയിൽ പ്രാഥമിക അറിവ് ഉണ്ടായിരിക്കണം
- ഒരേസമയം ഒന്നിലധികം ജോലികൾ ചെയ്യാൻ കഴിയണം
- അക്കാദമീസിലൂടെ പ്രോഗ്രാംസ് പഠിക്കാൻ തയ്യാറാകണം
5. ഇലക്ട്രിഷൻ
ലൊക്കേഷൻ - ദുബായ്, യു. എ. ഇ
ജോലി വിവരണം
- സമാനപദവിയിൽ മുൻപരിചയം ഉണ്ടാകണം
- നന്നായി സമയം മാനേജ് ചെയ്യാനും അസാധ്യമായ ഓർഗനൈസേഷൻ കഴിവും ഉണ്ടായിരിക്കണം
- പ്രൊഫഷണൽ രീതിയിലുള്ള സ്വാഗതം നൽകലും അഥിതികളുടെ ആവശ്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യണം
- അതിഥികളുടെ സംതൃപ്തി ക്കനുസരിച്ചു ആത്മാർത്ഥമായി പ്രവർത്തിക്കണം
- അതിഥികളുടെ റൂം മറ്റു സൗകര്യങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം
6. വെയ്റ്റർ
ലൊക്കേഷൻ - യു. എ. ഇ
ജോലി വിവരണം
- മെനു സംബന്ധിച്ച വിവരങ്ങൾക്ക് അതിഥികളെ അസ്സിസ്റ്റ് ചെയ്യണം
- മെനു ഐറ്റംസ് തയ്യാറാക്കുന്നതിനെ പറ്റിയും ബീവറേജ് ഐറ്റത്തെ പറ്റിയും അറിവ് ഉണ്ടായിരിക്കണം
- ഫുഡ് ആൻഡ് ബീവറേജ് ഐറ്റംസ് കൈകാര്യം ചെയ്യുമ്പോൾ എല്ലാ സുരക്ഷ സാനിറ്റേഷൻ പോളിസികളും പാലിക്കണം
- അംഗീകൃത ഹോട്ടൽ സമാനറോളിൽ ചുരുങ്ങിയത് 1 വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം

