Ads Area

Kerala Health Department - Shylee App to prevent Lifestyle diseases

ആരോഗ്യവകുപ്പിന്റെ 'ശൈലി' ആപ്പിലൂടെ ജീവിതശൈലിരോഗങ്ങളെ  പ്രതിരോധിക്കാം

കേരളത്തിൽ ജീവിതശൈലി രോഗനിർണയത്തിന് ' ശൈലി' എന്ന പേരിൽ പുതിയ ആൻഡ്രോയിഡ് ആപ്പ് ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചു. നവകേരള കർമ്മപദ്ധതിയുടെ ഭാഗമായ ജനസംഖ്യാധിഷ്ഠിത അവലോകനത്തിലാണ് (population based screening) ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

ആരോഗ്യ കേന്ദ്രങ്ങളിലെല്ലാം ജീവിതശൈലി രോഗങ്ങളുടെ നിർണയത്തിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും രോഗബാധിതരുടെ വ്യക്തമായ കണക്കുകൾ ലഭ്യമല്ല. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി ശ്രീമതി വീണാജോർജ് 'ശൈലി' ആപ്പ് പരിചയപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

മുപ്പതു വയസ്സിനു മുകളിലുള്ളവർക്കിടയിൽ ജീവിതശൈലി രോഗമുള്ളവരെയും, അതിനുള്ള കാരണങ്ങളും അതത് സ്ഥലങ്ങളിലെ ആശാ പ്രവർത്തകരിലൂടെ ശേഖരിക്കും.'ശൈലി' ആപ്പിലൂടെയും ആശാ പ്രവർത്തകരിലൂടെയും ശേഖരിക്കുന്ന വിവരങ്ങൾ പ്രാദേശിക ആരോഗ്യ പ്രവർത്തകരിലേക്കും പഞ്ചായത്ത് മെഡിക്കൽ ഓഫീസറിലേക്കും ജില്ലാ-സംസ്ഥാന നോഡൽ ഓഫീസർമാരിലേക്കും എത്തിക്കുന്നതാണ്. 

രക്താതിസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ,ഹൃദ്രോഗം, അർബുദം, മറ്റു സമാന ജീവിത ശൈലി രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രാഥമിക വിവര ശേഖരണമാണ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഓരോരുത്തരും ആപ്പിൽ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യ നിലയ്ക്ക് സ്കോറുകൾ നൽകും;ഇങ്ങനെ ലഭിക്കുന്ന സ്കോർ നാലിന് മുകളിലാണെങ്കിൽ സമഗ്രമായ പരിശോധനയ്ക്ക് അവരെ വിധേയരാക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്കായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics