Ads Area

Jeddah Jungle park Timing and Tickets - Saudi Arabia

അടുത്ത അവധി ദിവസം ജിദ്ദ ജംഗിൾ പാർക്കിൽ ചെലവഴിക്കാം: സമയവും ടിക്കറ്റ് വിലയും

നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ഫെസ്റ്റിവലിന്റെ ഒമ്പത് സോണുകളിൽ ഒന്നാണ് ജിദ്ദ ജംഗിൾ പാർക്ക്.

ജിദ്ദ ജംഗിൾ പാർക്കിന്റെ ആകർഷണങ്ങളും പ്രവർത്തന സമയവും ടിക്കറ്റ് നിരക്കും വിശദീകരിക്കുകയാണിവിടെ.

ജിദ്ദ ജംഗിൾ പാർക്ക് വിനോദ സഞ്ചാരികൾക്കും സന്ദർശകർക്കും മൃഗങ്ങളുമായി രസകരമായ രീതിയിൽ ഇടപഴകാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പാർക്കാണ് .  സന്ദർശകർക്ക് ബംജീ ജമ്പിംഗ്, പെയിന്റ്ബോൾ, അമ്പെയ്ത്ത്, കാർട്ടിംഗ് എന്നിങ്ങനെ  നിരവധി വിനോദോപാധികളിൽ ഏർപ്പെടാവുന്നതാണ്.കൂടാതെ, ലൈവ് ഷോകളും മറ്റ് ഇവന്റുകളും കുട്ടികൾക്കായുള്ള വിനോദങ്ങളും ഇവിടെയുണ്ട്.

അവധി ദിവസം കുടുംബവുമായും സുഹൃത്തുക്കൾക്കൊപ്പവും സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് ജിദ്ദ ജംഗിൾ പാർക്ക്. വിവിധ റൈഡുകൾ, മൃഗശാല, വാട്ടർപാർക്ക് എന്നിവയെല്ലാം ഇവിടെയുണ്ട്.ടിക്കറ്റുകൾക്ക് വളരെ ന്യായമായ വിലയാണ്.പാർക്ക് എല്ലാ ദിവസവും രാവിലെ 11 മുതൽ രാത്രി 9 വരെ തുറന്നിരിക്കും.  

Google map link, ജിദ്ദ ജംഗിൾ പാർക്കിലെ ദൃശ്യങ്ങൾ, ടിക്കറ്റ് ബുക്കിങ് എന്നിവക്കായി താഴെ കൊടുത്തിട്ടുള്ള ലിങ്കുകൾ നോക്കുക. 👇👇

Map | ദൃശ്യങ്ങൾ കാണാം | ടിക്കറ്റ് ബുക്കിങ്

സമയക്രമം:

ജിദ്ദ ജംഗിൾ പാർക്ക് രാവിലെ 11:00 മുതൽ രാത്രി 9:00 വരെ തുറന്നിരിക്കും.

ടിക്കറ്റ് വില:

നികുതി ഉൾപ്പെടെയുള്ള പ്രവേശന ഫീസ് 55 SAR ആണ്. രണ്ടു വയസ്സിനും അതിൽ താഴെയുമുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.  ജിദ്ദയിലെ അസ്ഫാൻ റോഡിലാണ് ജിദ്ദ ജംഗിൾ പാർക്ക് സ്ഥിതി ചെയ്യുന്നത്.

ഒരിക്കൽ വാങ്ങിയാൽ, ടിക്കറ്റുകൾ റദ്ദാക്കാനോ പണം തിരികെ നൽകാനോ കഴിയില്ല. കൂടാതെ, ജിദ്ദ ജംഗിൾ പാർക്കിലേക്ക് പ്രവേശനം നേടുന്നതിന് ടിക്കറ്റുകൾ തവക്കൽന ആപ്ലിക്കേഷനിൽ ചേർക്കണം.  

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്
എഡിറ്റിംഗ് : സത്യജിത്ത് എം എസ്‌, വെഞ്ഞാറമൂട്
Whatsapp group
Tags

Top Post Ad

katha top

katha app

katha bottom

Numismatics