Ads Area

How to Submit Saudi Census 2022 Form online

2022 ലെ സൗദി സെൻസസിൽ ഓൺലൈനായി വിവരങ്ങൾ നൽകാം

സൗദി അറേബ്യയിൽ ഇപ്പോൾ സെൻസസ് എടുത്തുകൊണ്ടിരിക്കുകയാണ്. മെയ്‌ 25 വരെ ഇത് തുടരും. മെയ് 31 വരെ, 6 ദിവസം കൂടി ഇത് നീട്ടിയിട്ടുണ്ട്.  

സെൻസസ് ഫോറം എങ്ങനെ ഫിൽ ചെയ്യണമെന്ന് ഇവിടെ വിശദീകരിക്കുന്നു.

ഈ സ്റ്റെപ്പുകളിലൂടെ സൗദി സെൻസസ് ഫോം പൂരിപ്പിക്കാവുന്നതാണ്. 

ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ സൗദി സെൻസസിനുള്ള ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക👇

Saudicensus Website - ഇവിടെ നോക്കുക

തുറന്നുവരുന്ന പേജിൽ ഏറ്റവും മുകളിൽ സെൻസസ് അവസാനിക്കുന്ന കൗണ്ട്-ഡൗൺ  കാണാവുന്നതാണ്.

പേജിലെ "Participate Now" ബട്ടൺ ക്ലിക്ക് ചെയ്യുക.

അബ്ഷർ യൂസർ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുക.

തുറന്നുവരുന്ന പേജിൽ മൊബൈൽ നമ്പറും ഇമെയിൽ അഡ്രസ്സും നൽകേണ്ടതുണ്ട്. അതിനുശേഷം next ബട്ടൺ ക്ലിക്ക് ചെയ്ത് അടുത്ത പേജിലേക്ക് പോവുക.

ഫോണിലേക്ക് OTP യായി ലഭിച്ച കോഡ് എന്റർ ചെയ്ത് "Confirm" ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ "Confirm Address" എന്നത് തിരഞ്ഞെടുക്കുക.

നിങ്ങളുടെ ശരിയായ അഡ്രസ്സ് നൽകി നൽകിയിരിക്കുന്ന രണ്ട് ചോദ്യങ്ങൾക്ക് yes/no ഉത്തരം നൽകുക.

  1. Is this address associated with you? (Yes)
  2. Is this your usual place of residence? (Yes)

ഇതിനു പുറമേ ഒരു ചോദ്യം കൂടി കാണും;Are you head of the household?

സൗദിയിൽ നിങ്ങൾ ഒറ്റയ്ക്കാണെങ്കിൽ no തെരഞ്ഞെടുക്കുക.ഇഖാമയിൽ ഫാമിലി കൂടി ഉണ്ടെങ്കിൽ yes തെരഞ്ഞെടുക്കുക.yes ആണ് തെരഞ്ഞെടുത്തതെങ്കിൽ ഫാമിലിയിലുള്ളവരുടെ വിവരം കൂടി നൽകേണ്ടതായുണ്ട്.

"My Household Members" സെലക്ട് ചെയ്ത് ഫാമിലിയുടെ വിവരങ്ങൾ നൽകാം.

"Exclusion" ഓപ്ഷൻ ഉപയോഗിച്ച് ഫൈനൽ എക്സിറ്റ് വിസയിലൂടെ രാജ്യത്തിന് പുറത്ത് പോയ കുടുംബാംഗങ്ങളെ ഒഴിവാക്കാം

തുടരുവാനായി "Confirm" ബട്ടൺ ക്ലിക്ക് ചെയ്യുക.

അവസാനമായി ഒരു ചോദ്യാവലി (questionnaire) പൂരിപ്പിക്കാൻ നിങ്ങളോടാവശ്യപ്പെടും.ഇത് ഓപ്ഷണലാണ്. ഒരാൾക്ക് ഇത് പൂരിപ്പിക്കാൻ അഞ്ചു മിനിറ്റിലധികം എടുക്കില്ല.

പ്രവാസികൾ അടക്കം എല്ലാ സൗദി നിവാസികൾക്കും "സൗദി സെൻസസ് സെൽഫ് എന്യൂമാറേഷൻ" നിർബന്ധമാണ്.  ഈ ലളിതമായ സ്റ്റെപ്പുകളിലൂടെ  നിങ്ങൾക്കത് പൂർത്തീകരിക്കാം.

സൗദി പ്രവാസികൾക്ക് ഇതുപോലുള്ള പ്രധാന അറിയിപ്പുകൾ സൗജന്യമായി ലഭിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ചേരുക 👇

https://chat.whatsapp.com/EUUgdyN4H4b

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics