Ads Area

How to Introduce yourself in a Job Interview

ഒരു ഇന്റർവ്യൂവിൽ എങ്ങനെ സ്വയം പരിചയപ്പെടുത്താം

ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യുമ്പോൾ സ്വയം പരിചയപ്പെടുത്തുവാൻ നിങ്ങളോട് ആവശ്യപ്പെടുകയാണെങ്കിൽ, ഏറ്റവും മതിപ്പുളവാകുന്ന രീതിയിൽ അത് നിർവഹിക്കാൻ നിങ്ങൾക്ക് സാധിക്കണം.ഇന്റർവ്യൂ


ചെയ്യുന്ന ആളെ ഇമ്പ്രെസ്സ് ചെയ്യുന്ന രീതിയിൽ സ്വയം പരിചയപ്പെടുത്താൻ നിങ്ങൾക്ക്‌ കഴിയണം. ഈ അവസരത്തിൽ നിങ്ങളുടെ ബോഡി ലാംഗ്വേജ് വരെ അളക്കപ്പെടുന്നതാണ്.പരിഭ്രമമോ പിരിമുറുക്കമോ നിങ്ങളുടെ പ്രവർത്തിയിലോ ചേഷ്ടകളിലോ പ്രതിഫലിക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൈ കെട്ടുകയോ കാലാട്ടുകയോ ചെയ്യരുത്. ഇന്റർവ്യൂവിന് എത്തുന്നതിനു മുമ്പ് തന്നെ ആ കമ്പനിയെക്കുറിച്ചോ സ്ഥാപനത്തിനെക്കുറിച്ചോ വ്യക്തമായ ധാരണ നേടിയിരിക്കണം.

ഇന്റർവ്യൂവിൽ സ്വയം പരിചയപ്പെടുത്തുമ്പോൾ നിങ്ങളെക്കുറിച്ചുള്ള ജോലിയുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങളും നിങ്ങളുടെ വൈദഗ്ധ്യങ്ങളും അവതരിപ്പിക്കുന്നതിൽ ശ്രദ്ധിക്കണം.

ഇത് നിങ്ങളുടെ അർപ്പണബോധം വെളിവാക്കും. സർട്ടിഫിക്കറ്റുകൾക്കൊപ്പം നിങ്ങൾ സമർപ്പിക്കുന്ന റെസ്യുമിൽ ആവശ്യവിവരങ്ങളേ ഉൾപ്പെടുത്തിയിട്ടുണ്ടാകൂ.നിങ്ങളുടെ  നേട്ടങ്ങളെക്കുറിച്ചും കരിയറിൽ നിങ്ങൾ പിന്നിട്ട നാഴികക്കല്ലുകളെക്കുറിച്ചും സൂചിപ്പിക്കാം. ആത്മവിശ്വാസത്തോടുകൂടിയുള്ള സംഭാഷണം നിങ്ങളെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നതാണ്.

സ്വയം പരിചയപ്പെടുത്തുമ്പോൾ പ്രാധാന്യം നൽകേണ്ടത് നിങ്ങളുടെ തൊഴിൽ പശ്ചാത്തലത്തിലാണ്.നിങ്ങളുടെ കടമകൾ, നേട്ടങ്ങൾ, എക്സ്പീരിയൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകണം. എഴുതിയത് വായിക്കുന്നതുപോലെ യാന്ത്രികമാകരുത് നിങ്ങളുടെ അവതരണം.ആദ്യമായി പേര് പിന്നീട് വിദ്യാഭ്യാസ/തൊഴിൽ പശ്ചാത്തലം എന്നീ ക്രമത്തിൽ അവതരിപ്പിക്കുക. അധികം ചുറ്റിവളയ്ക്കാതെ നേരിട്ട് കാര്യത്തിലേക്കെത്തുന്ന രീതിയിൽ സംഭാഷണം തുടരുക. 

 വ്യക്തിപരമായ കാര്യങ്ങൾക്ക് പകരം വിദ്യാഭ്യാസ/ഔദ്യോഗിക വിവരങ്ങൾ അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുക. നിങ്ങളുടെ കഴിവുകൾ കമ്പനിയുടെ/ സ്ഥാപനത്തിന്റെ നേട്ടത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്ന ഒരു ചോദ്യം ഉദ്യോഗാർത്ഥികൾ നേരിടുവാൻ സാധ്യതയുണ്ട്.ഒരു നല്ല ആമുഖ സംഭാഷണത്തിലൂടെ ഇതിനുത്തരം നൽകാവുന്നതാണ്.ഇന്റർവ്യൂവിനായി തയ്യാറെടുക്കുമ്പോൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

നിങ്ങളുടെ സ്വയം പരിചയപ്പെടത്തലിനനുസരിച്ചായിരിക്കും തുടർന്നു നേരിടേണ്ടി വരുന്ന ചോദ്യങ്ങളും.നിങ്ങളുടെ നേട്ടങ്ങളിലും ഗുണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് മിതമായും വളച്ചുകെട്ടാതെയും കാര്യങ്ങൾ അവതരിപ്പിക്കുക.പറയുന്ന കാര്യങ്ങളെല്ലാം സാധൂകരിക്കുന്ന തരത്തിൽ ബയോഡേറ്റ/റെസ്യും തയ്യാറാക്കുക.എന്തൊക്കെ കാര്യങ്ങൾ ഏതു തരത്തിലാണ് അവതരിപ്പിക്കേണ്ടതെന്ന് മുൻകൂട്ടി നിശ്ചയിച്ച് പരിശീലിച്ചുറച്ചിട്ടു വേണം ഇന്റർവ്യൂവിൽ പങ്കെടുക്കാൻ.

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർഥിയുടെ യോഗ്യതകളോടൊപ്പം തന്നെ വ്യക്തിത്വവും ഒരു നല്ല résumé പ്രതിഫലിപ്പിക്കുന്നു. ഇങ്ങനെയൊരു പ്രൊഫഷണൽ résumé എളുപ്പത്തിലും സൗജന്യമായും തയ്യാറാക്കുന്നത്
എങ്ങനെയെന്നു നോക്കാം

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics