Ads Area

How to extend a family visiting visa [Saudi Arabia]

സൗദിയിൽ ഫാമിലി വിസിറ്റ് വിസയുടെ കാലാവധി നീട്ടുവാൻ സാധിക്കുമോ?

അബ്ഷർ പ്ലാറ്റ്ഫോം വഴി ഫാമിലി വിസിറ്റ് വിസയുടെ കാലാവധി 180 ദിവസത്തിൽ കൂടുതൽ നീട്ടാവുന്നതാണ്.  രാജ്യത്തേക്ക് കടന്നിട്ട് 270 ദിവസം തികഞ്ഞിട്ടില്ലെങ്കിൽ അനുസൃതമായ ഫീസുകൾ അടച്ച് വിസാ കാലാവധി നീട്ടാവുന്നതാണ്.

ഇതിനായി നൂറു റിയാൽ ഓൺലൈൻ പെയ്മെന്റ് വഴിയോ എടിഎം വഴിയോ  അടയ്ക്കേണ്ടതുണ്ട്.

ഫാമിലി വിസിറ്റിംഗ് വിസ ദീർഘിപ്പിക്കുന്നത് എങ്ങനെ?

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അബ്ഷറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് തുറക്കാം 👇

Absher Website - ഇവിടെ നോക്കാം
  • E Service എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • Passport സെലക്ട് ചെയ്യുക.
  • Extend visit visa എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • തുറന്നുവരുന്ന പേജിൽ Conform ക്ലിക്ക് ചെയ്ത് വിസാ കാലാവധി നീട്ടാവുന്നതാണ്.

സൗദിയിൽ ഫാമിലി വിസിറ്റ് വിസയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കാം 

ഓൺലൈനായി എളുപ്പത്തിൽ ഫാമിലി വിസിറ്റ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഓരോ ഘട്ടങ്ങളിലൂടെ ഫാമിലി വിസിറ്റ് വിസ എങ്ങനെ അപേക്ഷിക്കാം എന്ന് ഇവിടെ വിശദീകരിക്കുന്നു.

സൗദിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഫാമിലി വിസിറ്റ് വിസയ്ക്കായി അപേക്ഷിക്കാം. താഴെപ്പറയുന്ന ബന്ധുക്കൾക്ക് സൗദിയിൽ വിസിറ്റ് വിസ ലഭിക്കും

  1.  അമ്മ
  2.  അച്ഛൻ
  3.  ഭാര്യ
  4.  കുട്ടികൾ
  5.  സഹോദരിമാർ
  6.  അമ്മായിയമ്മ
  7.  അമ്മായിഅച്ഛൻ

ഫാമിലി വിസിറ്റ് വിസ അപേക്ഷിക്കുന്ന വിധം

താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ MOFA വെബ്സൈറ്റിലെ ഫാമിലി വിസിറ്റ് വിസ ആപ്ലിക്കേഷൻ പേജിലേക്ക് പോവുക 👇

ഇവിടെ തുറക്കുക - MOFA വെബ്സൈറ്റ്

പേജ് സ്ക്രോൾ ചെയ്ത് ഏറ്റവും താഴെയുള്ള "I agree" ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ നിങ്ങളുടെ ഇഖാമ നമ്പരും ഇഖാമ എക്സ്പെയർ ആകുന്ന തീയതിയും നൽകുക.

തുറന്നുവരുന്ന പേജിൽ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ എന്റർ ചെയ്യുക.

  • നിങ്ങൾ താമസിക്കുന്ന നഗരത്തിന്റെ പേര് (അറബിൽ).
  • ഈമെയിൽ ഐഡി 
  • 00966 എന്ന ഫോർമാറ്റിലുള്ള മൊബൈൽ നമ്പർ.

"NEXT" ക്ലിക്ക് ചെയ്യുക.

"Justification of visit" എന്ന കോളത്തിൽ  "رحلة عائلية" (family trip) എന്ന് ടൈപ്പ് ചെയ്യുക.

Single trip സെലക്ട് ചെയ്യുക.

വിസിറ്റ് വിസയുടെ കാലാവധി (duration) സെലക്ട് ചെയ്യുക.

കൂടുതൽ ബന്ധുക്കളെ കൊണ്ടുവരണമെങ്കിൽ അതു കൂടി ഉൾപ്പെടുത്തുക.

തുടർന്ന് ബന്ധുക്കളുടെ താഴെ തന്നിരിക്കുന്ന വിവരങ്ങൾ കൂടി നൽകുക. 

  • പേര്  (പാസ്പോർട്ടിൽ ഉള്ളതുപോലെ)
  • മതം
  • ലിംഗം
  • പ്രവാസിയുമായുള്ള ബന്ധം
  • ദേശീയത
  • ജനനത്തീയതി

ഈ വിവരങ്ങളെല്ലാം നൽകി ആപ്ലിക്കേഷൻ സബ്മിറ്റ്  ചെയ്യുക.

ആപ്ലിക്കേഷൻ വിജയകരമായി സമർപ്പിച്ചാൽ അപേക്ഷകർക്ക് ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്.

അതുകഴിഞ്ഞ് നിങ്ങളുടെ ആപ്ലിക്കേഷൻ ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്യേണ്ടതായുണ്ട്.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വിദേശകാര്യമന്ത്രാലയം നിങ്ങളുടെ ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യും. സൈറ്റിൽ നിന്ന് തന്നെ നിങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് അറിയാനും സാധിക്കും.

ദിവസവും സൗദി അറിയിപ്പുകൾക്ക് സൗദി വാട്സാപ്പ് ഗ്രൂപ്പിൽ ചേരാം :
https://chat.whatsapp.com/FyPxt9t3uYl6

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics