Ads Area

How to Change mobile number in Absher

അബ്ഷറിൽ ഫോൺ നമ്പർ എങ്ങനെ മാറ്റാം?

സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാനപ്പെട്ട ഒരു ഈ സർവീസ് പോർട്ടലാണ് അബ്ഷർ. അബ്ഷറിൽ രജിസ്റ്റർ ചെയ്ത നമ്പർ എങ്ങനെ മാറ്റാൻ കഴിയും എന്നാണ് ഇവിടെ പറയുന്നത്.

താഴെപ്പറയുന്ന വഴിയിലൂടെ ഫോൺ നമ്പർ മാറ്റുന്നതിന് അബ്ഷർ വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ടതില്ല.

ഇതിനായി,

  1. നിങ്ങളുടെ ഐ.ഡിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആക്ടീവായ അബ്ഷർ അക്കൗണ്ട് ആവശ്യമാണ്.
  2. ഈ ഐഡി നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യേണ്ടത്.
  3. അപേക്ഷകരുടെ പ്രായം 75 വയസ്സിന് താഴെയായിരിക്കണം.
  4. പാസ്പോർട്ട് നമ്പർ പോലുള്ള അടിസ്ഥാനവിവരങ്ങൾ നൽകിയിരിക്കണം.

ഓൺലൈനിൽ അബ്ഷർ നമ്പർ പുതുക്കുന്ന വിധം

താഴെയുള്ള  ലിങ്കിലൂടെ അബ്ഷർ പോർട്ടൽ തുറക്കുക.

ഇവിടെ തുറക്കുക

"Individuals" എന്ന ഓപ്ഷൻ  തിരഞ്ഞെടുക്കുക

ഇംഗ്ലീഷ് ഭാഷ തെരഞ്ഞെടുക്കുക

ലോഗിൻ ഓപ്ഷന്  സമീപമുള്ള "Change Mobile Number?" എന്നത് തിരഞ്ഞെടുക്കുക

"Next" ക്ലിക്ക് ചെയ്ത് തുടരുക.

അബ്ഷർ യൂസർനെയിമും പാസ്‌വേർഡും നൽകി "Next" ക്ലിക്ക് ചെയ്യുക.

ഒരു "question" തെരഞ്ഞെടുത്ത് ഉത്തരമായി നിങ്ങളുടെ പാസ്പോർട്ട് നമ്പർ താഴെയുള്ള ബോക്സിൽ എന്റർ ചെയ്യുക.

നിങ്ങളുടെ പുതിയ നമ്പർ കൂടി നൽകി "Next" ക്ലിക്ക് ചെയ്യുക.

ഫോണിൽ മെസ്സേജായി ലഭിച്ച വെരിഫിക്കേഷൻ കോഡ് കൂടി നൽകി "Next" നൽകുക

അടുത്ത പേജിൽ നിങ്ങളുടെ മൊബൈൽ നമ്പർ വിജയകരമായി പുതുക്കി എന്ന മെസ്സേജ് കാണുവാനാകും

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

അബ്ഷർ ഉപയോഗിച്ച് ഫാമിലി വിസിറ്റ് വിസയുടെ വാലിഡിറ്റി പരിശോധിക്കാം.

ഫാമിലി വിസിറ്റ് വിസയുടെ സാധുത ഓൺലൈനിൽ എങ്ങനെ പരിശോധിക്കാം?  

ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ Absher പോർട്ടൽ സന്ദർശിക്കുക

Absher Portal - Click here

നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

"My account" എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് "Dashboard" ടാബിൽ ക്ലിക്ക് ചെയ്യുക,

താഴേക്ക് സ്ക്രോൾ ചെയ്യുക, തുടർന്ന് "visa visas" വിഭാഗത്തിലെ "More details" ൽ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ, നിങ്ങളുടെ വിസ നമ്പർ, ബോർഡർ നമ്പർ, എൻട്രി തീയതി, വിസിറ്റ് വിസ കാലഹരണപ്പെടുന്ന തീയതി എന്നിവ ഉൾപ്പെടെയുള്ള നിങ്ങളുടെ സന്ദർശന വിസ വിശദാംശങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.  

വിസിറ്റ് വിസയുടെ ഉടമ രാജ്യത്ത് പ്രവേശിച്ചാൽ മാത്രമേ ഈ പേജ് തുറക്കൂ;  അല്ലെങ്കിൽ അത് പൂജ്യമായി ആണ് കാണിക്കുക.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics