Ads Area

How to apply online for exit / re-entry visa in Saudi Arabia

സൗദിയിൽ എക്സിറ്റ്/ റീ എൻട്രി വിസകൾക്കായി ഓൺലൈനായി അപേക്ഷിക്കാം.

സൗദിയിൽ ഉള്ളവർക്ക്  താൽക്കാലികമായ രാജ്യത്തുനിന്ന് പുറത്തു പോകണമെങ്കിൽ എക്സിറ്റ്/ റീ എൻട്രി വിസ എടുക്കേണ്ടതായി ഉണ്ട്. അബ്ഷർ വഴിയും മക്ഹീം (muqueem) പോർട്ടൽ വഴിയും ഓൺലൈനായി ഇത് കരസ്ഥമാക്കാവുന്നതാണ്.മക്ഹീം പോർട്ടൽ വഴി എങ്ങനെ എക്സിറ്റ്/ റീ എൻട്രി വിസ ഇഷ്യു ചെയ്യാമെന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

സൗദിയിൽ എക്സിറ്റ്/റീ എൻട്രി വിസ ലഭിക്കുന്നതിനുള്ള നടപടിക്രമം.

ആദ്യമായി താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ മക്ഹീം (muqueem) പോർട്ടൽ  തുറക്കുക 👇

Muqeem Portal - ഇവിടെ തുറക്കാം

പേജിന്റെ മുകളിൽ  കാണുന്ന ഇംഗ്ലീഷ് എന്ന ഓപ്ഷൻ തിരഞ്ഞെടുത്താൽ സൈറ്റിലെ ഭാഷ ഇംഗ്ലീഷ് ആയി മാറും.

തുടർന്ന്  അവശ്യ വിവരങ്ങൾ നൽകി സൈറ്റിൽ ലോഗിൻ ചെയ്യുക.

"Residents Management" എന്ന ഓപ്ഷൻ മുകളിൽ വലതുവശത്തുള്ള മെനുവിൽ നിന്ന്  തെരഞ്ഞെടുക്കുക.

"Search for Resident" എന്നതിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷകരുടെ ഇഖാമ നമ്പർ നൽകി സെർച്ച് ചെയ്യുക.

നൽകിയ നമ്പറിന്റെ ഉടമസ്ഥന്റെ പേരും മറ്റു വിവരങ്ങളും സെർച്ച് റിസൾട്ടായി ലഭിക്കുന്നതാണ്. 

ഈ പേജിലെ "view" ബട്ടൺ ക്ലിക്ക് ചെയ്യുക.

പേജിനു മുകളിൽ വലതു വശത്തു നിന്ന് "Jawazat Services" തെരഞ്ഞെടുക്കുക.

"Exit Re-Entry Visa" എന്നതിൽ ക്ലിക്ക് ചെയ്യുക.

വിസ ടൈപ്പ് തെരഞ്ഞെടുക്കുക. ( ഒരുതവണ പോയിവരാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ single Exit Re-Entry Visa തെരഞ്ഞെടുക്കുക.)

ഫീസ് അടയ്ക്കുവാനായി "Continue to Pay" ഓപ്ഷൻ തെരഞ്ഞെടുക്കുക.

അടുത്തതായി തുറന്നു വരുന്ന വിൻഡോയിൽ നിന്ന് "Issue Visa" സെലക്ട് ചെയ്യുക.

എക്സിറ്റ്/ റീ എൻട്രി വിസയ്ക്കായുള്ള നടപടിക്രമങ്ങൾ അവസാനിച്ചു.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics