Ads Area

Free Coaching Scheme for SC and OBC students 2022

എസ്.സി /ഒ.ബി.സി  ഈ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ് സ്കീം

പൊതു/സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിക്കുവാനുള്ള മത്സരപരീക്ഷകളിൽ പങ്കെടുത്തു വിജയിക്കുവാൻ എസ്.സി /ഒ.ബി.സി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികളെ പ്രാപ്തരാക്കാനുദ്ദേശിച്ചുകൊണ്ടുള്ള സോഷ്യൽ ജസ്റ്റിസ് ആൻഡ് എംപവർമെന്റ് ഡിപ്പാർട്ട്മെന്റിന്റെ കോച്ചിംഗ് സ്കീമിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

ഈ പദ്ധതിക്കു കീഴിൽ 3500 വിദ്യാർത്ഥികൾക്ക് വർഷാവർഷം സൗജന്യ പരിശീലനം ലഭിക്കുന്നു. ഇതിൽ 60 ശതമാനം സീറ്റ് ഡിഗ്രി ലെവൽ പ്രവേശന പരീക്ഷകൾക്ക് വേണ്ടിയുള്ള കോച്ചിംഗിനും 40 ശതമാനം സീറ്റ് പ്ലസ് ടു ലെവൽ പ്രവേശന പരീക്ഷകൾക്ക് വേണ്ടിയുള്ള കോച്ചിംഗിനുമാണ്.

കുടുംബത്തിന്റെ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയോ അതിൽ താഴെയോ ഉള്ള എസ്.സി /ഒ.ബി.സി വിഭാഗത്തിൽപെടുന്ന വിദ്യാർഥികൾക്കാണ് ഈ സ്കീമിന് അപേക്ഷിക്കാനാവുക.

താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കുകയുള്ളൂ.

അപേക്ഷകൾ 01-05-2022 മുതൽ 31-05-2022 വരെ അയക്കാവുന്നതാണ്.

കോഴ്സിന്റെ ഒൻപത് മാസക്കാലയളവിൽ ഓരോ മാസവും 4000 രൂപ സ്റ്റൈപ്പന്റും ലഭിക്കും.

തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ, പഠിപ്പിക്കുന്ന കോഴ്സുകൾ, കോഴ്സിന്റെ ദൈർഘ്യം  എന്നിവയെക്കുറിച്ചെല്ലാമറിയുവാൻ
👉ഇവിടെ നോക്കാം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics