Ads Area

Find your border number in Saudi Arabia

സൗദിയിൽ നിങ്ങളുടെ ബോർഡർ നമ്പർ കണ്ടെത്താം.

സൗദിയിലേക്ക് എത്തുന്ന എല്ലാ പ്രവാസികൾക്കും ബോർഡർ നമ്പർ എന്നറിയപ്പെടുന്ന പ്രത്യേകമായൊരു നമ്പർ കോഡ് ലഭിക്കുന്നതാണ്.ജോലിസംബന്ധമായ പല ആവശ്യങ്ങൾക്കുമായി ഇത് ഉപയോഗിക്കേണ്ടിവരും.മാത്രമല്ല പല ഗവൺമെന്റ് വെബ്സൈറ്റുകളിലും ഈ നമ്പർ ആവശ്യപ്പെടുന്നുണ്ട്.

അബ്ഷർ പോർട്ടൽ മുഖേന ബോർഡർ നമ്പർ എന്താണെന്ന് കണ്ടെത്താവുന്നതാണ്.

ബോർഡർ നമ്പർ കണ്ടെത്തുന്ന വിധം 

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ അബ്ഷറിന്റെ ഒഫീഷ്യൽ പോർട്ടൽ തുറക്കുക👇

Absher Portal - ഇവിടെ തുറക്കുക

തുടർന്ന്,

  • ഹോം പേജിലെ "individuals" ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • സൈറ്റ് ഉപയോഗിക്കുന്നതിനായി ഇംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കുക.
  • പേജിൽ ഏറ്റവും താഴെ വലതു  ഭാഗത്തായി കാണുന്ന "Query Border Number" എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.
  • അടുത്തതായി തുറന്നുവരുന്ന പേജിൽ പ്രവാസികൾ "Non GCC Citizen" ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • അടുത്ത പേജിൽ നിങ്ങളുടെ "Visa Number" നൽകുക.(നിങ്ങളുടെ പാസ്പോർട്ടിൽ നിന്നും വിസാ നമ്പറും ഇഷ്യൂ ചെയ്ത ഡേറ്റും അറിയാവുന്നതാണ്)
  • "Visa Issue Date" നൽകി. തന്നിരിക്കുന്ന ഇമേജ് കോഡ് എന്റർ ചെയ്യുക.
  • റിസൾട്ട് ലഭിക്കാനായി താഴെയുള്ള "Inquire" ബട്ടൻ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ നിങ്ങളുടെ ബോർഡർ നമ്പർ കാണാൻ കഴിയുന്നതാണ്.

സൗദിയിൽ ഫാമിലി വിസിറ്റ് വിസയ്ക്കായി ഓൺലൈനിൽ അപേക്ഷിക്കാം 

ഓൺലൈനായി എളുപ്പത്തിൽ ഫാമിലി വിസിറ്റ് വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. ഓരോ ഘട്ടങ്ങളിലൂടെ ഫാമിലി വിസിറ്റ് വിസ എങ്ങനെ അപേക്ഷിക്കാം എന്ന് ഇവിടെ വിശദീകരിക്കുന്നു.

സൗദിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെ ഫാമിലി വിസിറ്റ് വിസയ്ക്കായി അപേക്ഷിക്കാം. താഴെപ്പറയുന്ന ബന്ധുക്കൾക്ക് സൗദിയിൽ വിസിറ്റ് വിസ ലഭിക്കും

  1.  അമ്മ
  2.  അച്ഛൻ
  3.  ഭാര്യ
  4.  കുട്ടികൾ
  5.  സഹോദരിമാർ
  6.  അമ്മായിയമ്മ
  7.  അമ്മായിഅച്ഛൻ

ഫാമിലി വിസിറ്റ് വിസ അപേക്ഷിക്കുന്ന വിധം

താഴെ നൽകിയിരിക്കുന്ന ലിങ്കിലൂടെ MOFA വെബ്സൈറ്റിലെ ഫാമിലി വിസിറ്റ് വിസ ആപ്ലിക്കേഷൻ പേജിലേക്ക് പോവുക 👇

ഇവിടെ തുറക്കുക - MOFA വെബ്സൈറ്റ്

പേജ് സ്ക്രോൾ ചെയ്ത് ഏറ്റവും താഴെയുള്ള "I agree" ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ നിങ്ങളുടെ ഇഖാമ നമ്പരും ഇഖാമ എക്സ്പെയർ ആകുന്ന തീയതിയും നൽകുക.

തുറന്നുവരുന്ന പേജിൽ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ എന്റർ ചെയ്യുക.

  • നിങ്ങൾ താമസിക്കുന്ന നഗരത്തിന്റെ പേര് (അറബിൽ).
  • ഈമെയിൽ ഐഡി 
  • 00966 എന്ന ഫോർമാറ്റിലുള്ള മൊബൈൽ നമ്പർ.

"NEXT" ക്ലിക്ക് ചെയ്യുക.

"Justification of visit" എന്ന കോളത്തിൽ  "رحلة عائلية" (family trip) എന്ന് ടൈപ്പ് ചെയ്യുക.

Single trip സെലക്ട് ചെയ്യുക.

വിസിറ്റ് വിസയുടെ കാലാവധി (duration) സെലക്ട് ചെയ്യുക.

കൂടുതൽ ബന്ധുക്കളെ കൊണ്ടുവരണമെങ്കിൽ അതു കൂടി ഉൾപ്പെടുത്തുക.

തുടർന്ന് ബന്ധുക്കളുടെ താഴെ തന്നിരിക്കുന്ന വിവരങ്ങൾ കൂടി നൽകുക. 

  • പേര്  (പാസ്പോർട്ടിൽ ഉള്ളതുപോലെ)
  • മതം
  • ലിംഗം
  • പ്രവാസിയുമായുള്ള ബന്ധം
  • ദേശീയത
  • ജനനത്തീയതി

ഈ വിവരങ്ങളെല്ലാം നൽകി ആപ്ലിക്കേഷൻ സബ്മിറ്റ്  ചെയ്യുക.

ആപ്ലിക്കേഷൻ വിജയകരമായി സമർപ്പിച്ചാൽ അപേക്ഷകർക്ക് ഒരു ആപ്ലിക്കേഷൻ നമ്പർ ലഭിക്കുന്നതാണ്.

അതുകഴിഞ്ഞ് നിങ്ങളുടെ ആപ്ലിക്കേഷൻ ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റ് ചെയ്യേണ്ടതായുണ്ട്.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ വിദേശകാര്യമന്ത്രാലയം നിങ്ങളുടെ ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യും. സൈറ്റിൽ നിന്ന് തന്നെ നിങ്ങളുടെ ആപ്ലിക്കേഷൻ സ്റ്റാറ്റസ് അറിയാനും സാധിക്കും.

സൗദി പ്രവാസി അറിയിപ്പുകൾക്ക് ഗ്രൂപ്പിൽ ചേരുക : https://chat.whatsapp.com/HTIE4bEWt3uYl6

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics