Ads Area

Emergency contact Numbers in Saudi Arabia

സൗദിയിൽ ജോലി ചെയ്യുകയാണോ? ഈ നമ്പറുകൾ സേവ് ചെയ്തു വയ്ക്കുക.

സൗദിയിൽ ജോലി ചെയ്യുന്ന പ്രവാസികൾ തീർച്ചയായും ഫോണിൽ സേവ് ചെയ്തു സൂക്ഷിക്കേണ്ട കുറച്ച് നമ്പറുകളാണ് ഇവിടെ നൽകിയിരിക്കുന്നത്. അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടാകുമ്പോഴോ അധികൃതരുടെ സഹായം ആവശ്യമായി വരുമ്പോഴോ ഈ നമ്പറുകൾ ഉപയോഗപ്പെടുത്താം.

ജോലിസംബന്ധമായ പരാതികൾക്കും നിർദ്ദേശങ്ങൾക്കുമായി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ 19911 എന്ന നമ്പറിലേക്ക് ബന്ധപ്പെടാവുന്നതാണ്. മലയാളത്തിലും ഈ നമ്പറിൽ പരാതികളും നിർദ്ദേശങ്ങളും നൽകാവുന്നതാണ്.

ഇന്ത്യൻ എംബസിയുടെ 011 488 4144 എന്ന നമ്പരും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുന്നതാണ്.

എമർജൻസി നമ്പറുകൾ

പൊതു എമർജൻസി നമ്പർ: 911

കിങ്ഡം എമർജൻസി ( സിം ഇല്ലാതെയും വിളിക്കാവുന്നതാണ്): 112

സിവിൽ ഡിഫൻസ്: 998

ആംബുലൻസ്: 997

പോലീസ്: 999

ട്രാഫിക് ആക്സിഡന്റുകൾ (muroor) : 993

റോഡ് സെക്യൂരിറ്റി: 996

കോസ്റ്റ് ഗാർഡ്: 994

പ്രകൃതി ദുരന്തങ്ങൾ: 966

ഹെലികോപ്റ്റർ ആംബുലൻസ്:123

ഇൻഷുറൻസ് ഉള്ള വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ (Najm): 92 000 0560

ജോലിസ്ഥലത്തെയോ താമസസ്ഥലത്തെയോ നിയമലംഘനങ്ങളും അവകാശ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യാൻ:989

സൗദി കസ്റ്റംസ്:1918

ഇലക്ട്രിസിറ്റി എമർജൻസി:933

മൊബൈൽ കസ്റ്റമർ കെയർ നമ്പറുകൾ

  • STC:900
  • Mobily:1100
  • Zain KSA:959
  • Lebara:1755
  • Virgin Mobile KSA:1789
  • Friendi:166000

ഈ നമ്പറുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.

പ്രവാസികൾക്കായി കേരള സർക്കാരിന് കീഴിലുള്ള നോർക്ക റൂട്സ് എന്ന സംവിധാനം വഴി രജിസ്റ്റർ ചെയ്തിട്ടുള്ള ഓരോ പ്രവാസിക്കും ലഭ്യമാകുന്ന ഇൻഷുറൻസ് പോളിസിയാണ് നോർക്ക പ്രവാസിസുരക്ഷാ ഇൻഷുറൻസ്. ഇതെങ്ങനെ അപേക്ഷിക്കാമെന്നു നോക്കാം👇

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics