Ads Area

സൗദി ഇഖാമയുടെ എക്സ്പെയറി ഡേറ്റ് - Check Online

ഓൺലൈനായി സൗദി ഇഖാമയുടെ എക്സ്പെയറി ഡേറ്റ് പരിശോധിക്കാം

സൗദിയിൽ താമസിക്കുവാനും ജോലി ചെയ്യുവാനും അനുമതി നൽകുന്ന രേഖയായ ഇഖാമയുടെ കാലാവധി ഓൺലൈനായി പരിശോധിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇഖാമയുടെ കാലാവധി പരിശോധിക്കുന്ന വിധം

ഈ സൈറ്റിലൂടെ ഇഖാമയുടെ കാലാവധി പരിശോധിക്കുവാൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്യേണ്ട ആവശ്യമില്ല.ഇഖാമ നമ്പർ മാത്രം മതിയാകും.

ആദ്യം താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക 👇

ഔദ്യോഗിക വെബ്‌സൈറ്റ്

തുറന്നുവരുന്ന പേജ് അറബ് ഭാഷയിൽ ആയിരിക്കും.പേജിന്റെ ഏറ്റവും മുകളിൽ മൂന്നാമത് കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഇംഗ്ലീഷ് തെരഞ്ഞെടുക്കുക.

പേജിൽ 'welcome' എന്ന തലക്കെട്ടിന് താഴെയുള്ള ആദ്യത്തെ കോളത്തിൽ ഇഖാമ നമ്പരും രണ്ടാമത്തെ കോളത്തിൽ ജനനത്തീയതിയും നൽകുക.

ശേഷം അതിനു താഴെ നൽകിയിട്ടുള്ള ഇമേജ് കോഡ് കൂടി എന്റർ ചെയ്ത് ചുവടെ പച്ചനിറത്തിലുള്ള 'next' ബട്ടൺ ക്ലിക്ക് ചെയ്യുക.

അടുത്ത പേജിൽ നിങ്ങളുടെ ഇഖാമ അസാധുവാകുന്ന തീയതി കാണുവാനാകും.

കാലാവധി കഴിഞ്ഞ ഇഖാമയുമായി സൗദിയിൽ തുടരുന്നത് പിഴയും നാടുകടത്തലും വരെ ലഭിക്കാവുന്ന കുറ്റമാണ്.അതുകൊണ്ട് അവസാന നിമിഷം വരെ കാത്തുനിൽക്കാതെ ഇഖാമ പുതുക്കുവാൻ ആവശ്യത്തിനു സമയമുണ്ടെന്ന് ഇപ്പോൾത്തന്നെ ഉറപ്പാക്കുക.

Whatsapp group
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics