Ads Area

Website that will Help you Sleep Better

ഇനി സുഖനിദ്രയ്ക്കായി  ഈ സൈറ്റിന്റെ സഹായം തേടാം

വിദേശരാജ്യങ്ങളിൽ പ്രയോഗത്തിലുള്ള background noise method എന്ന സമ്പ്രദായത്തിലൂടെ ഉറങ്ങുവാൻ ബുദ്ധിമുട്ടുള്ളവർക്ക് സഹായപ്രദമാകുന്ന ഒരു വെബ്സൈറ്റാണിവിടെ പരിചയപ്പെടുത്തുന്നത്.

പരിചിതമായ ചില ശബ്ദവീചികളിലൂടെ മനസിനെ ശാന്തമാക്കുകയും അതുവഴി ഉറക്കത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രീതിയാണ് background noise method. ടെൻഷനും അനാവശ്യ ചിന്തകളുമൊക്കെയാണ് പലപ്പോഴും ഉറക്കത്തിന്റെ ശത്രു.സ്വസ്ഥതയും സമാധാനവുമുള്ള ഒരു ചുറ്റുപാടിലാണ് ഉറങ്ങാൻ കിടക്കുന്നത് എന്ന് മനസ്സിനെ വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ ഇവയിൽ നിന്നും മുക്തി നേടാം.ചിലപ്പോൾ അപരിചിതമായ സ്ഥലങ്ങളിൽ എത്തിപ്പെട്ടവർക്കും ഉറക്കത്തിന് വിഘാതം സംഭവിക്കാറുണ്ട്.ഉപബോധ മനസ്സിൽ തോന്നുന്ന അരക്ഷിതത്വമാണ് അപ്പോൾ ഉറക്കത്തെ തടഞ്ഞു നിർത്തുന്നത്. അങ്ങനെയുള്ള സന്ദർഭങ്ങളിലും ഈ രീതി ഉപയോഗിക്കാവുന്നതാണ്.

താഴെ തന്നിരിക്കുന്ന ലിങ്കിലൂടെ shuteye എന്ന വെബ്സൈറ്റിലെ background noise generator തുറക്കാവുന്നതാണ്. കടലിരമ്പം, ഇലകളിൽ പെയ്യുന്ന മഴ, കിളിനാദം,പിയാനോസംഗീതം, എന്നിങ്ങനെ വിവിധ തരത്തിലുള്ള ശബ്ദ ക്ലിപ്പുകൾ തുറന്നു വരുന്ന പേജിലെ ഐക്കണുകളിൽ ക്ലിക്ക് ചെയ്ത് ശ്രവിക്കാവുന്നതാണ്. വ്യത്യസ്ത ശബ്ദക്ലിപ്പുകൾ ഒരുമിച്ച് ശ്രവിക്കുവാനും ശബ്ദ തീവ്രത ക്രമീകരിക്കാനും സാധിക്കുന്നതാണ്.

പേജിൽ ആദ്യം കാണുന്ന 'white noise' ഐക്കൺ ക്ലിക്ക് ചെയ്താൽ സിഗ്നൽ നഷ്ടപ്പെടുമ്പോൾ ടിവിയും റേഡിയോയും പുറപ്പെടുവിക്കുന്ന ഇരമ്പൽ ശബ്ദം കേൾക്കാം. ഉറക്കത്തിലേക്ക് വഴുതിവീഴാൻ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ശ്രവിക്കുന്ന ശബ്ദമാണിത്.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ വെബ്സൈറ്റ് തുറക്കാം. ഹെഡ്ഫോൺ കൂടി കണക്ട് ചെയ്യുക 

👉ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics