Ads Area

App to track Traffic Cameras

ഗൂഗിൾ മാപ്പ് പോലെ റോഡിലെ ട്രാഫിക് ക്യാമറകൾ അറിയുവാനായി ഒരു ആപ്പ്.

റോഡിലെ വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാനായി ആദ്യം ട്രാഫിക് ക്യാമറകൾ സ്ഥാപിച്ചപ്പോൾ ആ റോഡിലൂടെ സ്ഥിരം യാത്ര ചെയ്യുന്നവർ ട്രാഫിക് ക്യാമറയുടെ സ്ഥാനം കണ്ടെത്തുമെന്നും അതിനു മുന്നിൽ  എത്തുമ്പോൾ മാത്രം വാഹനത്തിന്റെ വേഗത കുറയ്ക്കുമെന്നും അധികൃതർ ചിന്തിച്ചിരുന്നില്ല.പിന്നീട് ഇതൊരു പ്രശ്നമായി മനസ്സിലാക്കിയപ്പോൾ മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള വയർലെസ് ക്യാമറകൾ ഇതിനായി തെരഞ്ഞെടുക്കപ്പെട്ടു.


സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള  725 ക്യാമറകൾ കേരളത്തിലെ നിരത്തുകളിൽ ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ട്രാഫിക് നിയമലംഘനങ്ങൾ എല്ലാം തന്നെ പകർത്തിയെടുക്കാൻ തക്കവിധമുള്ള  ആർട്ടിഫിഷൽ ഇന്റലിജൻസ് സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന ഈ ക്യാമറകളുടെ സ്ഥാനം തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ആപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

മുൻപ് ഗൂഗിൾ മാപ്പിൽ തന്നെ നിരത്തിലെ വേഗപരിധിയും ട്രാഫിക് ക്യാമറകളുടെ സ്ഥാനവും അറിയാനുള്ള സൗകര്യം  ഉണ്ടായിരുന്നു.എന്നാൽ  നിയമലംഘനത്തിനു സഹായകമാകുമെന്നതിനാൽ ഈ ഫീച്ചർ പിന്നീട് പിൻവലിക്കപ്പെട്ടു.

എന്നാൽ ഇവിടെ പരിചയപ്പെടുത്തുന്ന ഈ ആപ്പിലൂടെ നിങ്ങൾക്ക് ഗൂഗിൾ മാപ്പിന് സമാനമായി ട്രാഫിക് ക്യാമറകളെക്കുറിച്ച് മുന്നറിയിപ്പുകൾ ലഭിക്കുന്നു.

Radar bot speed camera detector എന്ന ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം👇

Android | Apple

ആപ്പ് ഇൻസ്റ്റാൾ ചെയ്തതിനുശേഷം….

യാത്ര തുടങ്ങുന്നതിനു മുൻപ് ഗൂഗിൾ മാപ്സ് തുറന്ന് നിങ്ങളുടെ യാത്രാമാർഗം തെരഞ്ഞെടുക്കുക.

അതിനുശേഷം Radar bot ആപ്പ് തുറന്ന് യാത്ര തുടങ്ങുക.

നിങ്ങളുടെ സ്ഥാനവും വാഹനത്തിന്റെ സ്പീഡും ആപ്പിൽ കാണിക്കുന്നതാണ്. ക്യാമറയുടെ സമീപമെത്തുമ്പോഴോ വാഹനത്തിന്റെ സ്പീഡ് പരിധി ലംഘിക്കുമ്പോഴോ നിങ്ങൾക്ക് ആപ്പിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതാണ്. ബൈക്ക് യാത്രികർക്ക് ഉപയോഗപ്രദമാകതക്ക രീതിയിൽ ശബ്ദഅലെർട്ടുകളും വൈബ്രേഷനും ആപ്പിൽ സെറ്റ് ചെയ്യാവുന്നതാണ്.

ട്രാഫിക് ക്യാമറകൾക്ക് പുറമേ ഗതാഗത കുരുക്കുകളെക്കുറിച്ചും അപകട മേഖലകളെക്കുറിച്ചും Radar bot നിങ്ങൾക്ക് മുന്നറിയിപ്പു നൽകുന്നതാണ്. മാത്രമല്ല വെഹിക്കിൾ ക്യാമറയെക്കുറിച്ച് ആപ്പ് ഉപയോഗിക്കുന്ന മറ്റുള്ളവർക്ക് മുന്നറിയിപ്പുകൾ നൽകുവാനും ഇതിൽ സംവിധാനമുണ്ട്. 

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics