Ads Area

World of radio at your finger tips - Radio garden

ലോകമെമ്പാടുമുള്ള എല്ലാ എഫ്.എം റേഡിയോ സ്റ്റേഷനുകളും നിങ്ങളുടെ വിരൽത്തുമ്പിൽ.

തൊട്ടടുത്ത നഗരത്തിലുള്ള ഭക്തിഗാനങ്ങൾ മാത്രം സംപ്രേഷണം ചെയ്യുന്ന എഫ് എം സ്റ്റേഷൻ മുതൽ കിഴക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒറ്റപ്പെട്ടുകിടക്കുന്ന സെന്റ് ഹെലേന ദ്വീപിലെ റേഡിയോ സ്റ്റേഷൻ വരെ ഇപ്പോൾ സംപ്രേഷണം ചെയ്യുന്നതെന്താണെന്നറിയണോ?

നിങ്ങളുടെ ഫോണിലെയോ കാറിലെയോ എഫ് എം റേഡിയോയുടെ പരിധിക്കുമപ്പുറത്തുള്ള,ലോകത്തെ എല്ലാ റേഡിയോ സ്റ്റേഷനുകളുടെയും തൽസമയ പ്രക്ഷേപണം സൗജന്യമായി നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ചാണ് പറയുന്നത്.സംഗീതപ്രേമികൾ ഈ സൗകര്യത്തെക്കുറിച്ച് അറിയാതെ പോകരുത്.

സൈറ്റ് തുറക്കുമ്പോൾ റേഡിയോ സ്റ്റേഷനുകൾ പച്ചകുത്തുകൾ കൊണ്ട് അടയാളപ്പെടുത്തിയ ഭൂമിയുടെ ത്രിമാനരൂപം കാണാനാകും.ഇതിനെ ഒരു ഗോളം പോലെ തിരിച്ചും വലുതാക്കിയും സ്റ്റേഷനുകൾ തിരഞ്ഞെടുക്കാവുന്നതാണ്. കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള  എല്ലാ റേഡിയോ സ്റ്റേഷനുകളുടെയും പ്രക്ഷേപണം ഈ സൈറ്റിലൂടെ ശ്രവിക്കാം.

Radio Garden എന്ന ഈ വെബ്സൈറ്റ് താഴെത്തന്നിരിക്കുന്ന ലിങ്കിലൂടെ തുറക്കാം👇
ഇവിടെ നോക്കാം
ഇനി അതല്ല, വിവിധ രാജ്യങ്ങളിലെ   സംഗീതാഭിരുചികൾ അറിയുവാനാണ് ആഗ്രഹിക്കുന്നതെങ്കിൽ സൈറ്റിലെ ഗ്ലോബ് തിരിച്ച് ലോകത്തുള്ള ചെറുതും വലുതുമായ എല്ലാ റേഡിയോ സ്റ്റേഷനുകളും തിരഞ്ഞെടുക്കാം. യാത്രക്കിടയിലോ ഒഴിവുസമയങ്ങളിലോ എഫ് എം റേഡിയോ കേൾക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ തീർച്ചയായും ഈ സൈറ്റ് നിങ്ങൾക്കിഷ്ടപ്പെടും. വിരസത മാറ്റുകയും കൗതുകമുണർത്തുകയും ചെയ്യുന്ന ഈ വെബ്സൈറ്റ്  നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഷെയർ ചെയ്യുക.
Radio Garden ആപ്പ് ഡൌൺലോഡ് ചെയ്യാം👇
Android | Iphone

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics