ഏതൊരു വാഹനത്തിനെയും പറ്റിയുള്ള വിവരങ്ങൾ നിങ്ങളുടെ മൊബൈൽ സ്ക്രീനിലേക്കെത്തിക്കുവാൻ ഒരു ആപ്പ്
ഏതൊരു വാഹനത്തിന്റെയും രജിസ്ട്രേഷൻ വിവരങ്ങളെ നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു ആപ്പിനെക്കുറിച്ചാണ് പറയുന്നത്.
ഇടിച്ചിട്ട് നിർത്താതെപോയ വണ്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതു മുതൽ നിങ്ങളുടെ ഇഷ്ട സെലിബ്രിറ്റിയുടെ വാഹനം ഏതാണെന്ന് അറിയാൻ വരെ ഈ ആപ്പ് ഉപയോഗിക്കാം.
ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് വാഹനത്തിന്റെ നമ്പർ എന്റർ ചെയ്തു കൊടുത്താൽ തന്നെ വാഹന ഉടമയുടെ പേരും വണ്ടി രജിസ്റ്റർ ചെയ്ത തീയതിയും മുതൽ ഇൻഷുറൻസ് എക്സ്പെയറി ഡേറ്റ് വരെ അറിയുവാനാകുന്നതാണ്.
കാർ, ബൈക്ക്, ഓട്ടോ ഇങ്ങനെ ഏത് വാഹനത്തെപ്പറ്റിയുള്ള വിവരങ്ങളും ഈ ആപ്പ് വഴി നിങ്ങൾക്ക് ആക്സസ് ചെയ്യാനാകുന്നു.
ഈ ആപ്പ് ഡൗൺലോഡ് ചെയ്യാം:
ഇതുകൂടാതെ…
അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് ആർ.സിയും ലൈസൻസും ഡൗൺലോഡ് ചെയ്യുവാനും ആപ്പിൽ സൗകര്യമുണ്ട്.
ഒരു ഡ്രൈവിംഗ് ലൈസൻസ് നമ്പർ മാത്രം ഉപയോഗിച്ച് അതിന്റെ ഉടമയെപ്പറ്റിയുള്ള രജിസ്റ്റർ ചെയ്ത വിവരങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു.
നിങ്ങളുടെ വണ്ടിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വാല്യൂ; വണ്ടിയുടെ കണ്ടീഷനും പഴക്കവും മൈലേജൂമെല്ലാം പരിഗണിച്ചുകൊണ്ട് കണ്ടെത്തുവാനും ഈ ആപ്പിലൂടെ കഴിയും.
വണ്ടിയുടെ ആർസി നമ്പരോ രജിസ്ട്രേഷൻ നമ്പരോ എന്റർ ചെയ്ത് വാഹനത്തിന്റെ ചെല്ലാൻ ഡീറ്റെയിൽസ് അറിയുവാനാകുന്നതാണ്.
വ്യത്യസ്ത ബ്രാൻഡുകളിൽ ഉള്ള ആയിരക്കണക്കിന് കാർ മോഡലുകളിലെ പ്രത്യേകതകൾ ഈ ആപ്പിലൂടെ നിങ്ങൾക്ക് ബ്രൗസ് ചെയ്യാം. പുതിയ വാഹനങ്ങൾ റിലീസ് ചെയ്യുന്നത് അറിയുവാനും വാഹനനിയമ സംബന്ധമായ അപ്ഡേറ്റുകൾക്കും ഈ ആപ്പിനെ ആശ്രയിക്കാവുന്നതാണ്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
