Ads Area

Can You Get Omicron again - latest update

നിങ്ങൾക്ക് ഇനി കോവിഡ് ബാധിക്കുവാൻ സാധ്യതയുണ്ടോ?

പാൻഡെമിക്കിന്റെ ആദ്യ നാളുകളിൽ, രണ്ട് തവണ ആളുകൾക്ക് കോവിഡ് ബാധിച്ചതായി കേൾക്കുന്നത് വളരെ അപൂർവമായിരുന്നു.

2021 നവംബർ അവസാനത്തോടെ പുതിയ ഒമിക്രോൺ വേരിയന്റ് രംഗപ്രവേശം ചെയ്തതിനാൽ ഇനി അങ്ങനെയല്ല സംഭവിക്കുക.

പഴയ കോവിഡ് അണുബാധകളിൽ നിന്നു ലഭിച്ച  പ്രതിരോധങ്ങളെ അതിജീവിക്കാൻ ശേഷിയുള്ള  ഒരു വകഭേദമാണ് ഒമിക്രോൺ.

നമ്മളിൽ പലരും ഇതിനകം ഒരു ഘട്ടത്തിൽ രോഗബാധിതരായിട്ടുണ്ട്, ഏകദേശം എല്ലാവരും വാക്സിനുകളും എടുത്തിട്ടുണ്ട്;എന്നാൽ പുതുതായി പരിണമിച്ചുണ്ടാകുന്ന ഒമിക്രോൺ പോലുള്ള  വകഭേദങ്ങളെ അതിജീവിക്കുവാനായാലേ കോവിഡിനെതിരെ ഉള്ള നമ്മുടെ പോരാട്ടം വിജയിച്ചു എന്ന് പറയുവാനാകൂ.

എന്നാൽ വ്യാപകമായി പടർന്നുപിടിക്കാൻ ശേഷിയുള്ള  ഒമിക്രോണിന്റെ ഏറ്റവും പുതിയ പതിപ്പിൽ പോലും ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടുതവണ കോവിഡ് ബാധിക്കുവാൻ ഉള്ള  സാധ്യത കുറവാണ്.

ഒരുതവണ കോവിഡ് വന്നു ഭേദമായവർക്ക് രണ്ടാമതും കോവിഡ് ബാധയിലൂടെ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വിരളമാണ്.

നിങ്ങൾക്ക് രണ്ടുതവണ കോവിഡ് പിടിപെടാനുള്ള സാധ്യത എത്രയാണ്?

പ്രതിരോധ ശക്തി കുറയുമ്പോൾ കോവിഡ് വേരിയന്റുകൾ ബാധിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതു സാധാരണ ജലദോഷപ്പനിയുടെ തീവ്രതയ്ക്കുമപ്പുറം പോകുവാനുള്ള സാധ്യത കുറവാണ്.

2021 നവംബറിന് മുമ്പ് യുകെയിൽ രേഖപ്പെടുത്തിയ എല്ലാ കേസുകളിലും 1%-ൽ താഴെ മാത്രമേ രണ്ടാമത് രോഗം ബാധിച്ചവർ ഉണ്ടായിരുന്നുള്ളൂ.

പിന്നീട് ഒമിക്രോൺ വന്നു.ഇത് മുമ്പ് കണ്ട കൊറോണ വൈറസിന്റെ പതിപ്പുകളിൽ നിന്ന് ഇത് വളരെ വ്യത്യസ്തമാണ്.

ഒമിക്രോൺ രംഗപ്രവേശനം ചെയ്തതിന് മുൻപുണ്ടായിരുന്ന കോവിഡ് വ്യാപനനിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമതും രോഗം ബാധിക്കാനുള്ള സാധ്യത ഈ വർഷം ഏകദേശം 10 മടങ്ങ് കൂടുതലാണ്.

Omicron-ന്റെ പുതിയ വേരിയന്റ് എത്രത്തോളം അപകടകാരിയാണ് ?

BA.2 എന്നറിയപ്പെടുന്ന ഈ പുതിയ "സ്പ്രിംഗ്" ഒമൈക്രോൺ വേരിയന്റ് - യുകെയിലെ രോഗബാധിതരെ റെക്കോർഡ് തലത്തിലേക്ക് തിരികെ കൊണ്ടുവന്നു.

മാർച്ച് 19 വരെ യുകെയിലുടനീളമുള്ള 16 പേരിൽ ഒരാൾക്ക് കൊവിഡ് ഉണ്ടെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അറിയിച്ചു.

ഇത് മുമ്പ് വന്ന  "ക്രിസ്മസ്" വേരിയന്റായ ഒമിക്‌റോണിന് (BA.1) സമാനമാണ് - എന്നാൽ അതിലും കൂടുതൽ വ്യാപനശേഷി ഇതിനുണ്ട്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി നിങ്ങൾക്ക് കൊവിഡ് ഉണ്ടായിരുന്നുവെങ്കിൽ, ഇത് ഒമിക്‌റോണിന്റെ ഒരു പതിപ്പ് ആയിരിക്കാനാണ് സാധ്യത.

രണ്ടാമത്തെ Omicron അണുബാധ "അപൂർവ്വമാണ്, പക്ഷേ അത് സംഭവിക്കാം" എന്നാണ് ഇതുവരെയുള്ള ഡാറ്റ സൂചിപ്പിക്കുന്നത്.  ചെറുപ്പക്കാർക്കിടയിലും വാക്സിനേഷൻ എടുക്കാത്തവരിലും കൂടുതൽ അണുബാധകൾ കണ്ടു വരുന്നു.

ലബോറട്ടറി പഠനങ്ങൾ സൂചിപ്പിക്കുന്നത് എന്തെന്നാൽ

ഒമിക്രോൺ അണുബാധയുടെയും വാക്സിനേഷന്റെയും സംയോജനം ഒരു അണുബാധയെക്കാൾ പുതിയ അണുബാധയെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തെ കൂടുതൽ നന്നായി തയ്യാറാക്കാൻ സഹായിക്കും എന്നാണ്.

Omicron നിങ്ങളെ രോഗിയാക്കുമോ?

താരതമ്യേന ഒമിക്രോൺ വേരിയന്റുകൾ പൂർണ്ണ ആരോഗ്യവാനായ ഒരു വ്യക്തിക്ക് വലിയ ഭീഷണിയല്ല.

വാക്സിനേഷൻ വഴിയോ അല്ലെങ്കിൽ മുമ്പ് അണുബാധയുണ്ടായിട്ടോ ശരീരത്തിനു ലഭിച്ച പ്രതിരോധ ശക്തി  വൈറസ് നിങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നതും ഗുരുതരമായ കേടുപാടുകൾ വരുത്തുന്നതും തടയുന്നതിന് കൂടുതൽ ഉപയോഗപ്രദമാണ്.

നിങ്ങൾ വീണ്ടും കോവിഡ് പോസിറ്റീവ് ആയെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ, നിങ്ങളുടെ പ്രധാന ആശങ്ക നിങ്ങൾ അത് പ്രത്യേകിച്ച് ദുർബലരായ ഒരാൾക്ക് കൈമാറുമോ എന്നതായിരിക്കണം.

ഒരു അണുബാധ ഇപ്പോഴും ചില ആളുകളെ ആശുപത്രിയിൽ എത്തിച്ചേക്കാം, പ്രത്യേകിച്ച് ദുർബലമായ പ്രതിരോധ സംവിധാനങ്ങളോ ആരോഗ്യപരമായ ബുദ്ധിമുട്ടുകളോ ഉള്ളവർ.

എന്നാൽ  കോവിഡ് അണുബാധകൾ ഉണ്ടാകുന്നുണ്ടെങ്കിലും, നിലവിലെ തരംഗം ജനുവരിയിൽ നമ്മൾ കണ്ടതിനേക്കാൾ വളരെ കുറച്ച് രോഗികളെയെ ആശുപത്രിയിൽ എത്തിക്കുന്നുള്ളു -കോവിഡിനെതിരെ നമ്മുടെ സമൂഹം പ്രതിരോധ ശക്തിയാർജ്ജിച്ചു കഴിഞ്ഞു എന്നതു തന്നെയാണ് ഇതിന്റെ കാരണം.

സ്പ്രിംഗ് ബൂസ്റ്റർ വാക്‌സിൻ റോൾഔട്ട് ഏറ്റവും ദുർബലരായ ആളുകൾക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു, കൂടാതെ ഒന്നോ രണ്ടോ തവണ കോവിഡ് വന്നാലും, ഗുരുതരമായ രോഗാവസ്ഥയിൽ ഏക പോകാനുള്ള സാധ്യത കുറവാണെന്നും വിലയിരുത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ നോക്കാം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics