എന്താണ് ടർബുലെൻസ് ? എങ്ങനെയാണ് ഇതിനെ മറികടക്കാൻ കഴിയുക? ടർബുലെൻസ് സമയത്ത് ഫ്ലൈറ്റിൽ നിങ്ങൾക്ക് എങ്ങനെ സുരക്ഷിതരായിയിരിക്കാം.
എന്താണ് ടർബുലെൻസ് (turbulence)?
വിമാനം മേഘങ്ങളുടെ ഇടയിലൂടെ പോകുമ്പോൾ പുറത്തെ വായുവിൽ ഉണ്ടാവുന്ന ചില മാറ്റങ്ങളാൽ വിമാനത്തിനുള്ളിൽ ചില ചലനങ്ങൾ ഉണ്ടാവാം. ഈ സമയത്ത് യാത്രക്കാർക്ക് ഒരു കുലുക്കം പോലെയൊക്കെ അനുഭവപ്പെടാൻ സാധ്യതയുണ്ട്.
പല കാരണങ്ങളും കൊണ്ട് ടർബുലൻസ് ഉണ്ടാകാം
മഴക്കാലത്ത് ഉണ്ടാവുന്ന മേഘങ്ങളിലൂടെ പെട്ടെന്ന് ഫ്ലൈറ്റ് കടന്നുപോകുന്ന സമയത്താണ് ടർബുലെൻസ് സാധാരണ അനുഭവപ്പെടുന്നത്.
വേനൽക്കാലത്ത് ചൂടുപിടിച്ചു മുകളിലേക്ക് ഉയരുന്ന വായുവും ടർബുലൻസിനു കാരണമാകാറുണ്ട്. ഇതിനെ തെർമൽ ടർബുലൻസ് എന്ന് വിളിക്കുന്നു.
ടർബുലൻസിനുള്ള മറ്റൊരു കാരണം ഒരു ഫ്ലൈറ്റിനു പുറകിൽ തന്നെ മറ്റൊന്ന് വരുന്നതാണ്.വളരെ അപൂർവമായേ ഇങ്ങനെ സംഭവിക്കാറുള്ളൂ.
ഈ സമയത്ത് യാത്രക്കാരന് വളരെയധികം പേടി തോന്നാം. സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. ടർബുലൻസ് ഉണ്ടാവാൻ സാധ്യതയുണ്ട് എന്ന് ക്യാപ്റ്റന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ടാകും. ഈ സമയത്ത് കാബിൻ ക്രൂ നിങ്ങളോട് സീറ്റ്ബെൽറ്റ് ഇട്ട് സുരക്ഷിതരായി ഇരിക്കാൻ പറയും.സീറ്റിൽ നിന്ന് എഴുന്നേറ്റു നടക്കാതെ കുട്ടികളെയെല്ലാം മടിയിലിരുത്തി സുരക്ഷിതമായിരിക്കാൻ നിർദ്ദേശവും ലഭിക്കുന്നതാണ്
Clear air turbulence
ഈ ടർബുലെൻസിനെയാണ് കൂടുതൽ പേടിക്കേണ്ടത്. ഇതു മുൻകൂട്ടി കണ്ടെത്താൻ കഴിയാത്ത ഒന്നായതിനാലാണ് അപകടസാധ്യത കൂടുന്നത്. സൂക്ഷിച്ചില്ലെങ്കിൽ പരിക്കുകളേൽക്കുവാനും സാധനസാമഗ്രികൾക്ക് കേടുപാടുകൾ പറ്റുവാനും സാധ്യതയുണ്ട്. ഇത് തികച്ചും യാദൃശ്ചികമായി സംഭവിക്കുന്നത് കൊണ്ടുതന്നെ തയ്യാറെടുപ്പുകൾ എടുക്കുവാൻ സാധാരണ സമയം കിട്ടാറില്ല. അതുകൊണ്ട് തന്നെ എല്ലാവർക്കും പെട്ടെന്ന് ഫ്ലൈറ്റ് താഴേക്ക് വീഴുന്നത് പോലെ ഫീൽ ചെയ്യാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് നിങ്ങൾ ഫ്ലൈറ്റിൽ കയറുമ്പോൾ തന്നെ സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്ന് പറയുന്നത്.
എങ്ങനെ ഇതിനെ പ്രതിരോധിക്കാം?
ടർബുലൻസ് അനുഭവപ്പെടുന്ന സമയത്ത്:
1. ക്യാബിൻ ക്രൂ വിൻറെ നിർദ്ദേശപ്രകാരം എല്ലാവരും സീറ്റ് ബെൽറ്റ് ഇട്ട് സീറ്റിൽ തന്നെ ഇരിക്കുക.
2. എഴുന്നേറ്റ് നടക്കാതിരിക്കുക വാഷ്-റൂം ഉപയോഗിക്കാതിരിക്കുക.
3. കുട്ടികൾ കൂടെയുള്ളവർ അവരെ മടിയിൽ തന്നെ വെച്ച് ഇരിക്കാൻ ശ്രദ്ധിക്കുക.
4. എന്തുകൊണ്ടാണ് പ്രക്ഷുബ്ധത സംഭവിക്കുന്നതെന്ന് മനസ്സിലാക്കുക.
5. നിങ്ങളുടെ പൈലറ്റിൽ വിശ്വസിക്കുക.
6. ശ്വസന വ്യായാമങ്ങൾ ചെയ്യുക.
7. നിങ്ങളുടെ മനസ്സ് മറ്റെവിടെയെങ്കിലും എത്തിക്കാൻ ഒരു പ്രവർത്തനം നടത്തുക.
8. പ്രക്ഷുബ്ധത ഒഴിവാക്കാൻ പറ്റിയ ഇരിപ്പിടത്തിൽ ഇരിക്കുക.
ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ ടർബുലെൻസ് സമയത്ത് നിങ്ങൾക്ക് അധികം പേടിയില്ലാതെ ഫ്ലൈറ്റിൽ യാത്ര ചെയ്യാം.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
