വിമാനയാത്രയിൽ അറിഞ്ഞിരിക്കേണ്ട ചില വാക്കുകളും അതിന്റെ അർത്ഥവും
ഫ്ലൈറ്റിൽ പോകുമ്പോൾ നമുക്ക് അറിയാത്ത ഒരുപാട് വാക്കുകളും പ്രയോഗങ്ങളും അനൗൺസ്മെന്റിലൂടെ കേൾക്കാം. അവകൊണ്ട് എന്തൊക്കെയാണ് അർഥമാക്കുന്നത് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.
Cabin: വിമാനത്തിന്റെ അന്തർഭാഗത്തെയാണ് ക്യാബിൻ എന്നു വിളിക്കുന്നത്. അവിടെ ജോലിചെയ്യുന്ന സ്റ്റാഫിനെ ക്യാബിൻ ക്രൂ മെമ്പേഴ്സ് എന്ന് പറയുന്നു.
Forward cabin: ഇത് മുന്നിലുള്ള ക്യാബിൻ ആണ്.
Mid cabin: നടുവിലുള്ള ക്യാബിൻ ആണ് ഇത്.
After cabin: അവസാനമായി കാണുന്ന ക്യാബിൻ ആണ് ഇത്.
Seat ( വിൻഡോ സീറ്റ്, മിഡിൽ സീറ്റ്,ഐൽ (isle) സീറ്റ്): ഫ്ലൈറ്റിന് ഉള്ളിലായി ഇങ്ങനെ മൂന്നു തരത്തിൽ സീറ്റുകൾ വിന്യസിച്ചിരിക്കുന്നതു കാണാം. window seat എന്ന് പറഞ്ഞാൽ window ക്ക് അടുത്തുള്ള സീറ്റാണ്.Isle seat എന്ന് പറഞ്ഞാൽ പെട്ടന്ന് ഇരിക്കാനോ അല്ലെങ്കിൽ വൃദ്ധരായ യാത്രക്കാർ തിരഞ്ഞെടുക്കുന്നതോ ആയ അറ്റത്തുള്ള സീറ്റ് ആണ് അതിൽ ഇരുന്നാൽ പെട്ടന്ന് ഇറങ്ങാനോ എഴുന്നേൽക്കുവാനോ ഒക്കെ എളുപ്പമായിരിക്കും.
കോക്പിറ്റ്: കോക്പിറ്റ് എന്നാൽ പൈലറ്റ് ഇരിക്കുന്ന സ്ഥലമാണ്. വിമാനത്തിന്റെ ചലനങ്ങൾ മുഴുവൻ നിയന്ത്രിക്കുന്നത് ഇവിടെയാണ്. ഇതിനെ ഫ്ലൈറ്റ് ഡെക്ക് എന്നും പറയാറുണ്ട്.
Arm rest: ഇത് സീറ്റിൽ തന്നെയുള്ള ഒരു ഭാഗമാണ്. യാത്രക്കാരുടെ കൈകൾ റസ്റ്റ് ചെയ്യാൻ വെക്കുന്ന സീറ്റിന്റെ രണ്ടുവശത്തും ആയുള്ള ഒരു ചെറിയ സ്ഥലം.ഇത് പൊക്കി വെക്കാൻ പറ്റും. അത് പലർക്കും അറിയില്ല.
Seat back: ഇത് ഫ്ലൈറ്റിലെ സീറ്റിൽ ചാരി ഇരിക്കാൻ പറ്റുന്ന ഒരു ഭാഗമാണ്. ഇത് fully upright ആയും pre reclined ആയും normal recline നും ആകി വെക്കാൻ പറ്റും.അതായത് പുറകിലോട്ട് ചാരി വിശ്രമിക്കാം. upright ചെയ്യുക എന്നു പറഞ്ഞാൽ അതിന്റെ സാധാരണനിലയിലേക്ക് കൊണ്ടുവരുക എന്നാണ്.
Window shade: അതായത് window തുറക്കാനും അട്ക്കാനും ഉപയോഗിക്കുന്ന ഒരു shade ആണ് ഇത്.
Lavatory : ഫ്ലൈറ്റിലെ ടോയ്‌ലറ്റിന് പറയുന്ന പേരാണ് lavatory. വാഷ് റൂം, റസ്റ്റ് റൂം, ബാത്ത്റൂം എന്നിങ്ങനെ എല്ലാം സാധാരണ വിശേഷിപ്പിക്കുന്നതിനുപകരമായി ഫ്ലൈറ്റിൽ Lavatory എന്നു പറയുന്നു.
ഗ്യാലി: ഫ്ലൈറ്റിൽ ഭക്ഷണമൊക്കെ ഒന്ന് ചൂടാക്കുകയോ അല്ലെങ്കിൽ വിതരണം ചെയ്യാൻ തക്കവിധം ഒരുക്കുകയോ ചെയ്യുന്ന അടുക്കളയ്ക്കു സമാനമായ ഒരു ഭാഗമാണ് ഗ്യാലി (galley). ഫ്ലൈറ്റിലെ ജീവനക്കാർ ഇരിക്കുന്ന സ്ഥലമാണ് അത്. ചില എയർക്രാഫ്റ്റുകളിൽ രണ്ടോമൂന്നോ ഗ്യാലികൾ ഉണ്ടാവും.
Emergency exit: ഫ്ലൈറ്റിൽ സാധാരണയായി 4 ഡോറുകളാണ് ഉണ്ടാവുക.മുന്നിൽ രണ്ടെണ്ണവും പുറകിൽ രണ്ടെണ്ണവും, ഈ 4 ഡോറുകൾ കൂടാതെ ഒരു എമർജൻസി എക്സിറ്റ് കൂടി ഉണ്ടാകും.എന്തെങ്കിലും അപകടം സംഭവിച്ചാൽ പെട്ടെന്ന് പുറത്തേക്ക് പോകാൻ ഉള്ള ഒരു വഴിയാണ് എമർജൻസി എക്സിറ്റ് door.
Safety information card : ഒരു ഫ്ലൈറ്റിൽ ഇങ്ങനെ ഒരു കാർഡ് ലഭിച്ചാൽ അതിൽ ആ ഫ്ലൈറ്റ്ൻ്റെ എല്ലാ വിശദാംശങ്ങളും ഉണ്ടാകും. ഒരു അപകടം സംഭവിച്ചാലോ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാലോ എന്ത് ചെയ്യണം എന്നുള്ളത് മുഴുവൻ ആ സേഫ്റ്റി കാർഡിൽ ഉണ്ടാവും. ആ ഫ്ലൈറ്റിൽ എത്ര വാതിൽ ഉണ്ടെന്നു അതിൽ നോക്കിയാൽ മനസ്സിലാക്കുന്നു. ഒരു അപകടം സംഭവിച്ചാൽ എന്ത് ചെയ്യണമെന്നും ഏതൊക്കെ വഴി നിങ്ങൾക്ക് ഇറങ്ങാമെന്നും ഉള്ള വിവരങ്ങൾ ആ കാറിൽ ഉണ്ടാവും. സീറ്റിൻ്റെ പോക്കറ്റിൽ ആയിരിക്കും ഈ കാർഡിന് സ്ഥാനം . അത് നിങ്ങൾ ഇരിക്കുന്ന സീറ്റിന് തൊട്ടുമുൻപുള്ള സീറ്റിന് പുറക് വശത്തായിയുള്ള അറയിലാണ് ഉണ്ടാവുക.
ലൈഫ് ജാക്കറ്റ്: ഫ്ലൈറ്റിൽ ഉള്ള ലൈഫ് ജാക്കറ്റുകൾ വായു നിറച്ചത് ആയിരിക്കില്ല. എന്തെങ്കിലും അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെങ്കിൽ മാത്രം അതിൽ വായു നിറയ്ക്കാൻ പറ്റും.
Turbelence: വിമാനം മേഘങ്ങളുടെ പോകുമ്പോൾ പുറത്തെ വായുവിന് ഉണ്ടാവുന്ന ചില മാറ്റങ്ങളാൽ വിമാനത്തിനുള്ളിൽ ചില ചലനങ്ങൾ ഉണ്ടാവാം. ആ സമയത്ത് സീറ്റ്ബെൽറ്റ് ഇട്ട് ഇരിക്കുക.
Air sickness bag: സീറ്റ് പോക്കറ്റിൽ ഇങ്ങനെ ഒരു ചെറിയ ബാഗ് ഉണ്ടാകും ആദ്യമായി ഫ്ലൈറ്റിൽ കയറുന്നത് ഒരാൾക്ക് എന്തെങ്കിലും അസ്വസ്ഥത തോന്നുകയോ ശർദ്ദിക്കാൻ തോന്നുകയോ ചെയ്താൽ ഇത് ഉപയോഗിക്കാവുന്നതാണ്. എന്നിട്ട് അത് ടോയ്‌ലറ്റിൽ കളയാവുന്നതാണ്.
Food cart: ഫ്ലൈറ്റിൽ ഭക്ഷണം കൊണ്ടുപോകുന്ന ട്രോളി ആണ് foodcart എന്ന് പറയുന്നത്.
Evacuation: ഫ്ലൈറ്റിൽ എന്തെങ്കിലും എമർജൻസി വന്നാൽ ഫ്ലൈറ്റിൽ നിന്ന് ഇറങ്ങി പോവുന്ന ഒരു പ്രക്രിയയാണ് ഈ evacuation എന്ന് പറയുന്നത്.
ഇവയൊക്കെയാണ് വിമാനയാത്രയ്ക്കിടയിൽ അറിഞ്ഞിരിക്കേണ്ടതായ വാക്കുകളും അവയുടെ അർത്ഥവും.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
.png)