നിങ്ങളുടെ എത്തിസലാത്ത് അല്ലെങ്കിൽ ഡു സിം കാർഡ് എങ്ങനെ റദ്ദാക്കാം?
യു എ ഇയിലുള്ള പ്രവാസികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ: ഇവിടെ നോക്കുക
നിങ്ങൾക്ക് പ്രീപെയ്ഡ് അല്ലെങ്കിൽ പോസ്റ്റ്പെയ്ഡ് കാർഡ് ഉണ്ടോ എന്നതിനെ അടിസ്ഥാനമാക്കി ആണ് ഈ പ്രക്രിയ വ്യത്യാസപ്പെടുന്നത്
നിങ്ങൾ രാജ്യത്തിന് പുറത്തേക്ക് പോകുന്ന അവസരത്തിലോ നിങ്ങളുടെ പേരിൽ കുറച്ച് സിം കാർഡുകൾ വേണമെന്ന് ആഗ്രഹിക്കുകയാണെങ്കിലോ, നിങ്ങളുടെ എത്തിസലാത്ത് അല്ലെങ്കിൽ ഡു സിം കാർഡ് നിങ്ങൾ റദ്ദാക്കുകയോ ശാശ്വതമായി നിർജ്ജീവമാക്കുകയോ ചെയ്യേണ്ടിവരും.
നിങ്ങളുടെ സിം കാർഡ് എങ്ങനെ റദ്ദാക്കാമെന്നു നോക്കാം :
ഇത്തിസലാത്ത് (etisalat)
1. ഒരു ഉപയോക്താവിന് തന്റെ എത്തിസലാത്ത് സിം കാർഡ് എങ്ങനെ റദ്ദാക്കാം?
നിങ്ങൾക്ക് 101-ലേക്ക് വിളിക്കുകയോ അടുത്തുള്ള എത്തിസലാത്ത് സ്റ്റോർ സന്ദർശിക്കുകയോ ചെയ്യാം.
2. പ്രീപെയ്ഡ് എത്തിസലാത്ത് സിം
ഇത്തിസലാത്തിൽ നിന്നുള്ള ഒരു പ്രസ്താവന പ്രകാരം, ബാലൻസ് തീർന്നുകഴിഞ്ഞാൽ റദ്ദാക്കൽ സ്വയമേവ സംഭവിക്കുന്നതിനാൽ പ്രീപെയ്ഡ് ഉപഭോക്താക്കൾ അവരുടെ അക്കൗണ്ട് റദ്ദാക്കേണ്ടതില്ല.
3. നിങ്ങളുടെ പ്രീപെയ്ഡ് എത്തിസലാത്ത് സിം കാർഡ് എങ്ങനെ റദ്ദാക്കാം?
12 മാസ കാലയളവിൽ യാതൊരു ഉപയോഗവും നിരീക്ഷിച്ചില്ലെങ്കിൽ, ലൈൻ നിർജ്ജീവമാക്കും.
4. പോസ്റ്റ്‌പെയ്ഡ് എത്തിസലാത്ത് സിം
പോസ്റ്റ്‌പെയ്ഡ്, ബിസിനസ് അക്കൗണ്ടുകൾക്കായി, കുടിശ്ശിക തീർപ്പാക്കിയതിന് ശേഷം ഉടൻ തന്നെ റദ്ദാക്കൽ നടത്തുന്നു.
5. എത്ര പണം നൽകേണ്ടി വരും?
റദ്ദാക്കുന്നതിന് മുമ്പ് നിങ്ങൾ കുടിശ്ശികയുള്ള തുക മാത്രം അടച്ചാൽ മതിയാകും.
6. പ്രക്രിയ പൂർത്തിയാകാൻ എത്ര സമയമെടുക്കും?
ഉപഭോക്താവ് കുടിശ്ശികയെല്ലാം തീർത്തുകഴിഞ്ഞാൽ ഉടൻ തന്നെ റദ്ദാക്കൽ നടക്കുന്നു.
ഡു (Du)
- Du സിം ഒഴിവാക്കുന്നതിനുള്ള അഭ്യർത്ഥന നൽകുന്നതിന് വേണ്ടി നിങ്ങൾ ഒരു ഡു ഷോപ്പ് സന്ദർശിക്കേണ്ടതുണ്ട്. നിങ്ങളുടെ എമിറേറ്റ്സ് ഐഡിയുടെ ഒറിജിനൽ കൈവശം വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- സിം ശാശ്വതമായി നിർജ്ജീവമാക്കാൻ ഡു സ്റ്റോറിൽ പോയി നിങ്ങൾ ഒരു അഭ്യർത്ഥന നൽകേണ്ടതുണ്ട്. ആ കാർഡിൽ കുടിശ്ശികയുള്ള പേയ്‌മെന്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് നിങ്ങൾ നൽകേണ്ടതുണ്ട്.
- അഭ്യർത്ഥന സേവനദാതാവ് സ്വീകരിച്ചു കഴിഞ്ഞാൽ നിങ്ങളുടെ ബിൽ സൈക്കിളിന്റെ അവസാനം നിങ്ങളുടെ സിം കാർഡ് ശാശ്വതമായി നിർജ്ജീവമാകും. അതുവരെ നിങ്ങൾക്ക് സിം ഉപയോഗിക്കാം. ബിൽ സൈക്കിൾ പൂർത്തിയായിക്കഴിഞ്ഞാൽ, സിം കാർഡ് നിർജ്ജീവമാകും.
- പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക്, 155 എന്ന നമ്പറിൽ വിളിച്ച് സിം ശാശ്വതമായി നിർജ്ജീവമാക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് സിം നിർജ്ജീവമാക്കാം.
- വെരിഫിക്കേഷനായി നിങ്ങളുടെ എമിറേറ്റ്‌സ് ഐഡി നമ്പർ നൽകുന്നതിന് വേണ്ടി എമിറേറ്റ്‌സ് ഐഡി കാർഡ് കൈവശം വയ്ക്കുക. ഒരു ഡു ഷോപ്പ് സന്ദർശിച്ച് നിങ്ങൾക്ക് സിം കാർഡ് നിർജ്ജീവമാക്കാനും കഴിയുന്നതാണ്.
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.