വിമാനത്തിലെ ബാഗേജ് അലവൻസിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നമ്മൾ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ എന്നെ ഒരു ഫ്രീ ബാഗേജ് അലവൻസ് എല്ലാ എയർലൈൻസും തരാറുണ്ട്. ഫ്രീ ബാഗേജ് അലവൻസ് എന്ന് പറയുമ്പോൾ അതിൽ നമുക്ക് ഫ്രീ ആയി എത്രത്തോളം ലഗേജ് കൊണ്ടുപോകാമെന്ന വ്യവസ്ഥയാണ്. അത് നമുക്ക് രണ്ട് വ്യത്യസ്ത അലവൻസായി ആണ് ലഭിക്കുക.ഒന്ന് നമ്മുടെ ഹാൻഡ് ബാഗേജ്,മറ്റൊന്ന് നമ്മുടെ ചെക് ഇൻ ബാഗേജ്. ഇതുരണ്ടും വ്യത്യസ്ത അലവൻസ് ആയാണ് നൽകുന്നത്. ഇതിൽ എന്തെങ്കിലും നിന്നും കൂടുതൽ കൊണ്ടു പോവുകയാണെങ്കിൽ അതിനെ എക്സസ് ബാഗേജ് എന്നാണ് പറയുന്നത്. എക്സസ് ബാഗേജിന് എയർലൈൻ അധിക ചാർജ് ഈടാക്കും. യാത്രക്കാരിൽ നിന്നും എയർലൈൻ ചാർജ് ചെയ്യുന്ന എക്സസ് ബാഗിൽ നിന്നും ഒരുപാട് റെവന്യൂ എയർലൈൻ ഉണ്ടാക്കുന്നുണ്ട്.
ഇങ്ങനെ ബാഗേജ് അലവൻസ് എയർലൈൻ കണക്കാക്കുന്നത് താഴെപ്പറയുന്ന ഘടകങ്ങൾക്കനുസരിച്ചാണ്
ആദ്യത്തേത് നിങ്ങൾ പർച്ചേസ് ചെയ്യുന്ന ടിക്കറ്റിനെ ആസ്പദമാക്കിയാണ്. അതായത് ഏത് ക്ലാസ് ടിക്കറ്റാണ് നിങ്ങൾ പർച്ചസ് ചെയ്യുന്നത് എന്നതിനനുസരിച്ച്. എയർ ഇന്ത്യ ഫസ്റ്റ് ക്ലാസിൽ 40 കിലോ വരെയും ബിസിനസ് ക്ലാസിൽ 35 കിലോവരെയും അലവൻസ് അനുവദിക്കുന്നതാണ്. ഇനി ഇക്കോണമി ക്ലാസിൽ ആണെങ്കിൽ അതൊരു 25 കിലോ ആയിരിക്കും. അതുപോലെ ഇക്കോണമി ക്ലാസിൽ തന്നെ ഒരുപാട് ഫെയറുകൾ ഉണ്ട്. അതായത് നിങ്ങൾ എമർജൻസി ആയി പോവുകയാണെങ്കിൽ ബാഗേജ് അലവൻസ് ഉണ്ടാവില്ല അതിനായി പ്രത്യേകം വേറെ ഫെയർ നൽകേണ്ടതുണ്ട്. ഇത് നിങ്ങൾ തിരഞ്ഞെടുക്കുന്ന ക്ലാസിനെ ആസ്പദമാക്കിയിരിക്കും.
നിങ്ങൾ തുടർച്ചയായി യാത്ര ചെയ്യുന്ന ഒരാളാണെങ്കിൽ,അതായത് എയർലൈൻ frequent flyer program ൽ ഉള്ള ഒരാളാണെങ്കിൽ നിങ്ങളുടെ കാർഡിൻ്റെ സ്റ്റാറ്റസ് വെച്ച് കൂടുതൽ ബാഗേജ് അലവൻസ് ഉണ്ടാകുന്നതാണ്. ഈയൊരു പ്രോഗ്രാം വളരെ ഉപകാരപ്രദമായ ഒന്നാണ്. ഈയൊരു പ്രോഗ്രാമിൽ ഉള്ള ആൾക്ക് 20 കിലോ വരെ കൂടുതൽ ബാഗേജ് അലവൻസ് കിട്ടുന്നതാണ്.
അടുത്തത് നിങ്ങൾ പോകുന്ന സ്ഥലത്തിനെ ആസ്പദമാക്കിയുള്ളതാണ്. അതായത് നിങ്ങൾ പോകുന്ന ഓരോ രാജ്യത്തിനെയും കേന്ദ്രീകരിച്ചാണ് ബാഗേജ് അലവൻസ് ഉണ്ടാവുക.
ബാഗേജ് അലവനസുകൾ പ്രധാനമായും രണ്ടു കാര്യങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുന്നത്. അതിലൊന്ന് ഭാരമാണ്. മറ്റേത് എത്ര ബാഗുകൾ കൊണ്ടുപോകുന്നു എന്നതിനെ അടിസ്ഥാനമാക്കിയും.
ഈ കാര്യങ്ങൾ മനസ്സിൽ വച്ചുകൊണ്ടായിരിക്കണം നിങ്ങൾ ബാഗ് പാക്ക് ചെയ്യേണ്ടത്. ഇത്രയും കാര്യങ്ങളാണ് ബാഗേജ് അലവൻസിനെക്കുറിച്ച് ചെക്ക് ഇൻ സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
എക്സസ് ബാഗ് എങ്ങനെ കൺട്രോൾ ചെയ്യാം എന്ന് നോക്കാം
എക്സസ് ബാഗേജ് നമുക്ക് പ്രത്യേകം പർച്ചേസ് ചെയ്യാൻ പറ്റും. അതിനായി ടിക്കറ്റ് പർച്ചേസ് ചെയ്യുമ്പോൾ തന്നെ ഇതും പർച്ചേസ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് സാമ്പത്തികമായി ലാഭകരമാണ്. കാരണം എയർപോർട്ടിൽ പോയി എക്സസ് ബാഗേജ് പർച്ചേസ് ചെയ്യുന്നതിനേക്കാൾ വളരെ തുച്ഛമായ വിലയാണ് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എക്സസ് പാക്കേജിന് ഈടാക്കുക. മാത്രമല്ല ഇങ്ങനെ ഓൺലൈനായി പർച്ചേസ് ചെയ്യുമ്പോൾ ഒരുപാട് ഓഫറുകൾ എയർലൈനുകൾ നൽകാറുണ്ട്.
ഓഫ് സീസണുകളിൽ പോകുമ്പോൾ ഇങ്ങനെ പർച്ചേസ് ചെയ്യാൻ നോക്കുക.
യാത്രയ്ക്ക് കൂടെ കൊണ്ടു പോകുന്ന ബാഗുകൾ ഭാരം കുറഞ്ഞവയായിരിക്കണം.
അതുപോലെ എയർപോർട്ടിൽ പോകുന്നതിനുമുമ്പ് ബാഗിന്റെ ഭാരം തൂക്കി നോക്കുക. 30 കിലോ ആണ് നിങ്ങൾക്ക് അനുവദിച്ചിട്ടുള്ളതെങ്കിൽ ലഗേജിന്റെ ഭാരം 28-29 കിലോയിൽ ഒതുക്കുക. അതുപോലെ കാർബോർഡ് ബോക്സിൽ പാക്ക് ചെയ്യുന്ന സമയത്ത് കറക്റ്റ് തൂക്കത്തിൽ നിന്ന് ഒന്നോ രണ്ടോ കിലോ കുറച്ച് മാത്രം പാക്ക് ചെയ്യുക.
എപ്പോഴും എയർപോർട്ടിൽ നേരത്തെ വന്ന ചെക്ക് ഇൻ ചെയ്യാൻ ശ്രദ്ധിക്കുക.
അനുവദിച്ചിരിക്കുന്ന ബാഗേജ് അലവൻസ് യാത്ര പുറപ്പെടുന്ന രാജ്യത്തിനും എയർ ലൈനിനും അനുസരിച്ച് വ്യത്യാസപ്പെടും. യാത്ര പുറപ്പെടും മുമ്പ് നിങ്ങൾ തിരഞ്ഞെടുത്ത എയർലൈൻ വെബ്സൈറ്റ് സന്ദർശിച്ച് ബാഗേജ് അലവൻസ് എത്രയാണെന്ന് കണ്ടെത്തുക.
ശ്രദ്ധിക്കുക:
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്. കൂടുതലറിയാനായ് അവ സന്ദർശിക്കുക.
.png)