കുവൈറ്റിൽ തൊഴിൽ കരാർ അവസാനിപ്പിക്കുകയോ അസാധുവാക്കപ്പെടുകയോ ചെയ്താൽ ലഭിക്കുന്നസേവനങ്ങളുടെയും അവസാനം ലഭിക്കുന്ന ആനുകൂല്യങ്ങളുടെയും നിയമവശങ്ങൾ.
കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസികൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ: ഇവിടെ നോക്കാം
താഴെ പറഞ്ഞിരിക്കുന്ന 3 സാഹചര്യങ്ങളിലും തൊഴിലുടമയ്‌ക്ക് ഒരു തൊഴിലാളിയുടെ സേവനം നഷ്ടപരിഹാരങ്ങൾ ഒന്നും തരാതെ അറിയിപ്പ് കൂടാതെ അവസാനിപ്പിക്കാം,
- തൊഴിലുടമയ്ക്ക് തൊഴിലാളി വലിയ നഷ്ടം വരുത്തിയ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ.
- തൊഴിലാളി തട്ടിപ്പിലൂടെയോ വഞ്ചനയിലൂടെയോ ആണ് തൊഴിൽ നേടിയത് എന്ന് കണ്ടെത്തിയാൽ.
- വലിയ നഷ്ടങ്ങൾക്ക് കാരണം ആവുകയോ കാരണം ആകുവാൻ സാധ്യതയുള്ളതോ ആയ സ്ഥാപനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ തൊഴിലാളി വെളിപ്പെടുത്തിയാൽ,
ഇനിപ്പറയുന്ന ഏതെങ്കിലും സംഭവങ്ങളിൽ തൊഴിലുടമ തൊഴിലാളിയെ പിരിച്ചുവിടാം:
- ബഹുമാനം, ധാർമികത,വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ട ഒരു കുറ്റകൃത്യത്തിൽ അയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ.
- ജോലിസ്ഥലത്ത് അദ്ദേഹം പൊതു ധാർമ്മികതയ്ക്ക് വിരുദ്ധമായ ഒരു പ്രവൃത്തി ചെയ്തിട്ടുണ്ടെങ്കിൽ.
- ജോലിസംബന്ധമായതോ അല്ലാത്തതോ ആയ എന്തെങ്കിലും കാരണത്താൽ തന്റെ സഹപ്രവർത്തകരിൽ ഒരാളെയോ അയാളുടെ തൊഴിലുടമയെയോ ഡെപ്യൂട്ടിയെയോ അയാൾ ആക്രമിച്ചാൽ.
- തൊഴിൽ കരാർപ്രകാരമുള്ള ഏതെങ്കിലും ബാധ്യതകൾ ജീവനക്കാരൻ ലംഘിക്കുകയോ പാലിക്കുന്നതിൽ പരാജയപ്പെടുകയോ ചെയ്താൽ
- തൊഴിലുടമയുടെ നിർദ്ദേശങ്ങൾ ജീവനക്കാരൻ ലംഘിക്കുന്നു എന്നു കണ്ടെത്തിയാൽ .
അത്തരം സംഭവങ്ങളിൽ, പിരിച്ചുവിടൽ തീരുമാനം തൊഴിലാളിയുടെ സേവനത്തിന്റെ അവസാന ആനുകൂല്യത്തിങ്ങളുടെ നഷ്ടത്തിന് കാരണമാകില്ല.
ഇവിടെ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാരണത്താൽ പിരിച്ചുവിടപ്പെടുന്ന ജീവനക്കാരന്
തീരുമാനത്തിനെതിരെ ബന്ധപ്പെട്ട തൊഴിൽ വകുപ്പിനോട് പരാതി ബോധിപ്പിക്കാൻ അവകാശമുണ്ട്. തുടർന്ന് അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ,തൊഴിലുടമ തന്റെ തൊഴിലാളിയെ ഏകപക്ഷീയമായി പിരിച്ചുവിട്ടത് എന്ന് തെളിഞ്ഞാൽ ആനുകൂല്യങ്ങൾ ലഭിക്കുവാനും നഷ്ടപരിഹാരത്തിനും സാധ്യതയുണ്ട്.
എല്ലാ സാഹചര്യങ്ങളിലും, തൊഴിലുടമ തന്റെ തീരുമാനത്തെക്കുറിച്ച് അതായത് പിരിച്ചുവിടുകയും അത്തരം തീരുമാനത്തിനുള്ള കാരണങ്ങളും അടക്കം മന്ത്രാലയത്തെ അറിയിക്കും. പിന്നെ അത് മന്ത്രാലയം മാൻപവർ റീസ്ട്രക്ചറിംഗ് ബോഡിയേ അറിയിക്കുകയും ചെയ്യും.
ജീവനക്കാരൻ ഒരു വർഷത്തിനുള്ളിൽ ഒഴിവുകഴിവുകളില്ലാതെ തുടർച്ചയായി 7 ദിവസങ്ങൾ ഒരുമിച്ചോ 20 ദിവസങ്ങൾ അല്ലാതെയോ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ ജീവനക്കാരൻ രാജിവെച്ചതായി കണക്കാക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. ഇതനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഇവിടെ ജീവനക്കാരന് ലഭ്യമാകുന്നതാണ്.
തൊഴിലുടമയുടെ കുറ്റാരോപണത്തെത്തുടർന്ന് തൊഴിലാളിയെ തടവിലാക്കിയ സാഹചര്യത്തിൽ
ജീവനക്കാരനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി തൊഴിലുടമ കണക്കാക്കും.എന്നിരുന്നാലും, അന്തിമവിധിയോടെ ജീവനക്കാരൻ ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിൽ കരാർ അവസാനിപ്പിക്കാൻ തൊഴിലുടമയ്ക്ക് അവകാശമില്ല.
ആരോപണത്തിൽ നിന്ന് ജീവനക്കാരനെ കുറ്റവിമുക്തനാക്കി വിധി പുറപ്പെടുവിച്ച സാഹചര്യത്തിൽ തൊഴിലുടമ, ജീവനക്കാരന് ജോലി ചെയ്യാൻ കഴിയാതിരുന്ന സമയത്തിനും സാഹചര്യത്തിനും അനുസൃതമായി കോടതി നിർണയിക്കുന്ന നഷ്ടപരിഹാരത്തുക നൽകേണ്ടതുണ്ട്.
ന്യായീകരണമില്ലാതെ തൊഴിലാളിയുടെ സേവനം അവസാനിപ്പിക്കില്ല . തൊഴിലാളിയുടെ സേവനം ലിംഗഭേദം, വംശം അല്ലെങ്കിൽ മതം എന്നിവയുടെ കാരണത്താൽ അവസാനിപ്പിക്കാൻ പാടില്ല.
തൊഴിൽ കരാറിന്റെ കാലാവധിക്കുമുൻപ് കരാർ അവസാനിപ്പിക്കുന്ന ഏതെങ്കിലും കക്ഷി, കക്ഷികൾ അന്യായമായി അവസാനിപ്പിച്ചു എങ്കിൽ ഒരു കക്ഷി മറ്റേ കക്ഷിക്ക് നഷ്ടപരിഹാരത്തുക നൽകണം.
കരാറിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് ഉള്ള നഷ്ടപരിഹാരം തൊഴിലാളിയുടെ പ്രതിഫലത്തേക്കാൾ കൂടുതലാകരുത്. പാർട്ടികൾക്കുണ്ടായ നാശനഷ്ടങ്ങൾ വ്യാപാര കീഴ്‌വഴക്കങ്ങൾ , ജോലിയുടെ സ്വഭാവം എന്നിവ അനുസരിച്ച് നിർണ്ണയിക്കപ്പെടുന്നു.
തൊഴിലാളിക്ക് വിജ്ഞാപനം കൂടാതെ തന്റെ തൊഴിൽ കരാർ അവസാനിപ്പിക്കാൻ അവകാശമുണ്ട്. താഴെപ്പറയുന്ന സാഹചര്യങ്ങളാണ് അങ്ങനെ ചെയ്യുന്നതെങ്കിൽ ആനുകൂല്യങ്ങൾക്ക് അവകാശവുമുണ്ട്.
A. തൊഴിലുടമ കരാറിന്റെ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ;
B. ജീവനക്കാരൻ തൊഴിലുടമഅല്ലെങ്കിൽ ഡെപ്യൂട്ടി എന്നിവരാലോ അവരുടെ പ്രകോപനം കൊണ്ടോ ആക്രമിക്കപ്പെടുകയാണെങ്കിൽ.
C. ജോലി തുടരുന്നത് ജീവനക്കാരന്റെ സുരക്ഷയെയും ആരോഗ്യത്തെയും അപകടത്തിലാക്കും എങ്കിൽ. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ ആർബിട്രേഷൻ കമ്മിറ്റിയുടെ തീരുമാനമാണ് ഇവിടെ അംഗീകരിക്കപ്പെടുന്നത്
D. ഒപ്പിട്ട കരാറിലെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് തൊഴിലുടമയോ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയോ ജീവനക്കാരനെ വഞ്ചിച്ചാൽ.
E. തൊഴിലുടമ ജീവനക്കാരൻ ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം ചെയ്തു എന്ന് ആരോപിക്കുകയും അന്തിമ വിധി ജീവനക്കാരനെ കുറ്റവിമുക്തനാക്കുകയും ചെയ്‌താൽ.
F. തൊഴിലുടമയോ അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയോ ജീവനക്കാരന്റെ ധാർമികതയ്ക്ക് നിരക്കാത്ത എന്തെങ്കിലും പ്രവർത്തി ചെയ്താൽ.
തൊഴിൽ കരാർ തൊഴിലാളിയുടെ മരണത്തിലൂടെയോ അല്ലെങ്കിൽ ജോലി തുടരാൻ കഴിയാത്ത മറ്റേതെങ്കിലും സാഹചര്യത്തിലൂടെയോ അവസാനിപ്പിക്കപ്പെടും. തൊഴിലാളിക്ക് തന്റെ ജോലി നിർവഹിക്കാൻ കഴിവില്ലെന്ന് തെളിയിക്കുന്ന സംഭവം,
അല്ലെങ്കിൽ തൊഴിലാളിക്ക് അനുവദിച്ചിരിക്കുന്ന എല്ലാ അസുഖ അവധികളും ഉപയോഗപ്പെടുത്തുന്ന ഒരു അസുഖം കാരണം ജോലി തുടരാൻ കഴിയില്ല എന്ന് തെളിയിക്കുന്ന
ഔദ്യോഗിക മെഡിക്കൽ സ്ഥാപനങ്ങളുടെ അംഗീകൃത മെഡിക്കൽ റിപ്പോർട്ട് എന്നിവ ഉപയോഗിച്ചും തൊഴിൽ കരാർ അവസാനിപ്പിക്കാം.
താഴെപ്പറയുന്നവയിൽ തൊഴിൽ കരാർ അവസാനിപ്പിച്ചതായി കണക്കാക്കുന്ന സംഭവങ്ങൾ:
A. തൊഴിലുടമയുടെ പാപ്പരത്തം പ്രഖ്യാപിച്ച് കോടതി അന്തിമ വിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ;
B. തൊഴിൽ ചെയ്യുന്ന സ്ഥാപനം മറ്റൊരാൾക്ക് വിൽക്കുകയോ, മറ്റൊരു സ്ഥാപനവുമായി ലയിപ്പിക്കുകയോ അല്ലെങ്കിൽ അനന്തരാവകാശം, അല്ലെങ്കിൽ മറ്റ് നിയമനടപടികൾ എന്നിവയിലൂടെ കൈമാറ്റം ചെയ്യുകയോ ചെയ്താൽ, തൊഴിൽ കരാർ അതേ വ്യവസ്ഥകളിൽ സാധുതയുള്ളതായി തുടരും. കൂടാതെ തൊഴിലാളികളോടുള്ള യഥാർത്ഥ തൊഴിലുടമയുടെ ബാധ്യതകളും അവകാശങ്ങളും ആ സ്ഥാനം ഏറ്റെടുത്ത തൊഴിലുടമയിലേക്ക് മാറ്റണം.
കൂടുതൽ വിവരങ്ങൾക്ക് കുവൈറ്റ് തൊഴിൽ നിയമത്തിന്റെ ആർട്ടിക്കിൾ 41 മുതൽ ആർട്ടിക്കിൾ 56 വരെ നോക്കുക: ഇവിടെ നോക്കാം
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട്