Ads Area

യു എ ഇയിലുള്ള പ്രവാസികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നിയമങ്ങൾ.

യു.എ.ഇയിൽ ജോലി ചെയ്യുന്നവരും ജോലിക്ക് ചേരാൻ ആഗ്രഹിക്കുന്നവരും തട്ടിപ്പുകളെ കരുതിയിരിക്കുക: ഇവിടെ നോക്കുക

അഭിപ്രായ സ്വാതന്ത്ര്യം  നിർവചിക്കപെടുന്നത് പല ഗവൺമെന്റുൾക്കുകീഴിലും പലവിധത്തിലാണ്. അവരവരുടെ ജീവിത ചുറ്റുപാടുകൾക്കും സാഹചര്യങ്ങൾക്കുമനുസരിച്ച് ലഭിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അളവും വ്യത്യസ്തമായിരിക്കും.

ഇന്ത്യയുടെ മതേതര ജനാധിപത്യ നിയമസംവിധാനമല്ല ഗൾഫ് രാജ്യങ്ങൾ പിന്തുടരുന്നത്.അതുകൊണ്ടുതന്നെ ആ രാജ്യങ്ങളിലേക്ക് എത്തിച്ചേരുന്ന പ്രവാസികൾ ആ സമൂഹങ്ങളിൽ ഇടപെടുമ്പോൾ കുറച്ച് ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രത്യേകിച്ച് സോഷ്യൽ മീഡിയകളിൽ. വളരെ വേഗം പ്രകോപിക്കപ്പെടുന്ന നിയമസംവിധാനമാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളതെന്ന് ഓർമ്മിക്കുക. പലരും നിരുപദ്രവകരമെന്നുകരുതി പോസ്റ്റ് ചെയ്യുന്ന  പല അഭിപ്രായങ്ങളും ശിക്ഷ ലഭിക്കുവാൻ തക്കതായ കുറ്റമായി മാറിയേക്കാം.

യു എ ഇ യിലെ സോഷ്യൽ മീഡിയ നിയമങ്ങൾ.

നൂറ്റാണ്ടിൽ നമ്മെ ഏറ്റവും സ്വാധീനിക്കുന്ന ഒരു മാധ്യമമാണ് സോഷ്യൽ മീഡിയകൾ. നമ്മുടെ സ്വകാര്യ ജീവിതവും സാമൂഹ്യ ബന്ധങ്ങളും  തുറന്ന പുസ്തകം പോലെ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നവരുടെ കാലമാണിത്. എന്നാൽ യു എ ഇയിൽ ങ്ങനെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സെൻസിറ്റീവ് ആയിട്ടുള്ള വിഷയങ്ങളിൽ നമ്മുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കുന്നത് വളരെ ആലോചിച്ചിട്ട് വേണം. യു എ ഇയിലെ ഏത് ഭാഗത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിലും ഈ നിയമങ്ങൾ  പാലിച്ചേ മതിയാകൂ. 

യു എ ഇ യിൽ വാട്സാപ്പ് ചാറ്റുകളിൽ നടന്ന സംഭാഷണങ്ങൾ കാരണമാക്കിക്കൊണ്ടുവരെ  പലവിധത്തിലുള്ള നിയമയുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ മറ്റ് സോഷ്യൽ മീഡിയകളും വ്യത്യസ്തമല്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് സാമുഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കാൻ യു എ ഇയിൽ ഒരു നിയമ സംവിധാനം കൊണ്ടുവന്നത്.

യു എ ഇയിലെ ഐ.ടി നിയമങ്ങൾ പാലിക്കാത്ത സാഹചര്യം ഉണ്ടായാൽ നിലവിലെ നിയമ സംവിധാനം അനുസരിച്ച് കഠിനതടവും പിഴയും അടക്കമുള്ള ശിക്ഷകൾ അനുഭവിക്കേണ്ടിവരും. ഇത്തരം സാഹചര്യങ്ങളെ ഒഴിവാക്കുവാനായി  ഈ നിയമ സംവിധാനങ്ങളെ പറ്റി കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

സാമൂഹ്യമാധ്യമങ്ങൾ സംബന്ധിച്ച യു എ ഇ യിലെ പ്രധാനപ്പെട്ട നിയമങ്ങൾ  

മറ്റുള്ളവരുടെ സ്വകാര്യതയോടുള്ള ബഹുമാനം.

മറ്റൊരാളുടെ സ്വകാര്യതയിലേക്ക്  കൈ കടത്തുവാനാകില്ല  എന്നുതന്നെയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇൻ്റർനെറ്റിൽ എന്തൊക്കെ വിവരങ്ങൾ ലഭ്യമാണെങ്കിലും ഏതെങ്കിലും ഒരു വ്യക്തിയുടെയോ സ്ഥാപനത്തിൻ്റെയോ അനുവാദം ഇല്ലാതെ ഇവരെ സംബന്ധിക്കുന്ന ഏതെങ്കിലും പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. ഇങ്ങനെ ചെയ്യുന്ന പക്ഷം തടവ് ശിക്ഷയും AED 25,000 മുതൽ AED 1,500,000 വരെ പിഴയും ചുമത്തപ്പെടുന്നതാണ്.

അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്.

യു എ ഇ യിലെ നിയമം അനുസരിച്ച്  ഏതെങ്കിലും കിംവദന്തികൾ അറിയുകയാണെങ്കിൽ അത് നിങ്ങളിലൂടെ മറ്റാരിലും എത്താതിരിക്കാൻ ശ്രദ്ധിക്കുക. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് 6 മാസം വരെ ശിക്ഷയും 25,000 AED പിഴയും ചുമത്തുന്നതാണ്. അപവാദങ്ങൾ പ്രചരിപ്പിക്കുന്നത് കഴിവതും ഒഴിവാക്കുക, ഇവ ഓൺലൈനിലൂടെ പ്രചരിപ്പിക്കുന്നത് ഗൾഫ് രാജ്യങ്ങളിൽ പിടിക്കപ്പെടാൻ എളുപ്പമാണ്. ഇന്റർനെറ്റ് സംവിധാനങ്ങൾ നൽകുന്ന സ്വകാര്യത പലപ്പോഴും ഇവിടെ വിലപ്പോകാറില്ല. 

ചില ഓൺലൈൻ ആപ്പുകളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉപയോഗം

സ്കൈപ്പ്, ഫേസ് ടൈം തുടങ്ങിയ ആപ്പുകൾ യു എ ഇ യിൽ നിരോധിച്ചവയാണ്.ഇതുപോലെയുള്ള ഏതെങ്കിലും വോയ്സ് ഓവർ പ്രോട്ടോകോൾ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നത് ഇവിടെ നിയമ വിരുദ്ധമാണ്. ഏതെങ്കിലും വ്യക്തികൾ ഇത് ലംഘിച്ചാൽ 1 വർഷം വരെ തടവും AED 25,000 പിഴയും ചുമത്തുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള വീഡിയോ കോളുകൾ നടത്തണമെങ്കിൽ നിങ്ങൾക്ക് ഏറ്റിസലാട്ട് ഉപയോഗിക്കാവുന്നതാണ്. 

അനുവാദം ഇല്ലാതെ ആരുടെയെങ്കിലും ഫോട്ടോ പ്രചരിപ്പിക്കുന്നത്.

പൊതു സ്ഥലങ്ങളിൽ വച്ചോ അല്ലാതെയോ  ആരുടെയെങ്കിലും അനുവാദമില്ലാതെ അവരുടെ ഫോട്ടോ എടുക്കുകയും അത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതും ഗുരുതരമായ കുറ്റമാണ്. ഇത് കണ്ടെത്തിയാൽ 6 മാസം വരെ തടവും  150,000 AED വരെ പിഴയും ഈടാക്കും. ആക്സിഡന്റുകൾ,അത്യാഹിതങ്ങൾ എന്നിവയുടെ ഫോട്ടോയോ വീഡിയോയോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ  പ്രചരിപ്പിക്കുന്നതും ഇതിന്റെ പരിധിയിൽ വരുന്നു. അധികാരികളുടെ ശ്രദ്ധയിൽ പ്പെട്ടാൽ ഇങ്ങനെയുള്ള വീഡിയോകളോ ഫോട്ടോകളോ പോസ്റ്റ് ചെയ്തവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കേസെടുക്കാവുന്നതാണ്.

ഇസ്‌ലാമിക മൂല്യങ്ങളോടും സദാചാരങ്ങളോടും ബഹുമാനം പുലർത്താത്തത്. 

ഇന്ത്യയിലും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശിക്ഷ കിട്ടാവുന്ന കുറ്റം തന്നെയാണ്.എങ്കിലും വിമർശനങ്ങൾ ന്യായമാണെങ്കിൽ അതിനനുസരിച്ചുള്ള പരിഗണന ഇന്ത്യയിൽ ലഭിക്കുന്നുണ്ട്.എന്നാൽ എന്ത് കാരണങ്ങളുടെ പേരിലായാലും  ഇസ്ലാമിക മതത്തെ വിമർശിച്ചുകൊണ്ടോ അപമാനിച്ചുകൊണ്ടോ ഉള്ള പോസ്റ്റുകൾ ഗൾഫ് രാജ്യങ്ങളിൽ ചെയ്യാൻ പാടുള്ളതല്ല. യു എ ഇ യിലെ ഔദ്യോകിക മതം എന്നത് ഇസ്ലാം ആയതിനാൽ, ഇസ്ലാമിക് മൂല്യങ്ങളിൽ ഇടിവ് വരുത്തുന്ന ഒരു പ്രവർത്തനങ്ങളും ഉണ്ടാകാൻ പാടുള്ളതല്ല.ഇതിൽ പോർണോഗ്രഫി,ന്യൂഡിറ്റി, പ്രകോപനകരമായ  ഭാഷാശൈലി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.ഇത് AED 500,000 വരെ പിഴ ചുമത്താൻ പറ്റുന്ന കഠിനമായ കുറ്റമാണ്.ശ്രദ്ധിക്കുക, നമ്മുടെ നാട്ടിൽ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന മതസംബന്ധിയായ പോസ്റ്റുകൾ പലതും മതവിരുദ്ധതയായി വ്യാഖ്യാനിക്കുവാൻ കഴിയുന്നതാണ്. ഇത്തരത്തിലുള്ള പോസ്റ്റുകളോ അഭിപ്രായങ്ങളോ പ്രകടിപ്പിക്കുവാനോ പങ്കുവയ്ക്കുവാനോ തുനിയരുത്.

ഈ നിയമങ്ങൾക്ക് പുറമേ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട പത്തു പെരുമാറ്റച്ചട്ടങ്ങൾ കൂടി അദ്ദേഹത്തിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുവഴി പങ്കുവെച്ചിരുന്നു.

  1. യു എ ഇ യിൽ താമസിക്കുന്നവർ യു എ ഇയുടെ രാഷ്ട്രപിതാവായ   ഷെയ്ഖ് സായിദിൻ്റെ തത്വങ്ങൾ പാലിച്ചിരിക്കണം.
  2. യു എ ഇയുടെ പൈതൃകവും പാരമ്പര്യവും സംസ്കാരവും അനുസരിക്കണം.
  3. ഏതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമോ  അശ്ലീലപരമമോ വാക്കുകളോ ഭാഷയോ ഉപയോഗിക്കുവാൻ പാടുള്ളതല്ല.
  4.  അർത്ഥശൂന്യമായതും യുക്തിഹീനമായതുമായ ആശയവിനിമയം പാടില്ല. 
  5. നല്ല കാര്യങ്ങളിൽ അഭിനന്ദനം രേഖപ്പെടുത്തുകയും പോസിറ്റീവ് ആയിട്ടുള്ള ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും സമൂഹത്തിൽ  നല്ല സംസ്കാരം വളർത്താൻ ശ്രമിക്കുകയും വേണം.
  6. രാജ്യത്തിൻ്റെ വളർച്ചക്ക് കാരണമാകുന്ന ചിന്തകൾ പങ്കുവെക്കുക.
  7. യു എ യിലെ സംസ്കാരത്തെ ബഹുമാനിക്കുകയും മാതൃഭാഷ സംസാരിക്കുകയും ചെയ്യുന്ന വ്യക്തിത്വം വളർത്തിയെടുക്കാൻ ശ്രദ്ധിക്കണം.
  8.  മറ്റുള്ളവരുമായി തനിക്കുള്ള വ്യത്യാസങ്ങൾ  മനസ്സിലാക്കുകയും അവരുമായി ബന്ധങ്ങൾ സ്ഥാപിക്കുവാനും ശ്രദ്ധിക്കുക.
  9.  പ്രവർത്തിയിൽ വിനയവും എല്ലാവരോടും സ്നേഹവും തുറന്ന സ്വഭാവവും വളർത്തിയെടുക്കുക.
  10.  രാജ്യത്തെ സ്നേഹിക്കുകയും രാജ്യത്തിൻ്റെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കുകയും വേണം.

യുഎഇയിൽ നിരോധിക്കപ്പെട്ട ആപ്പുകൾ 

യു എ ഇ യിൽ സോഷ്യൽ മീഡിയകളുടെ ഉപയോഗത്തിന് വളരെയധികം നിയന്ത്രണങ്ങളുണ്ട്.എഴുതി തയാറാക്കിയ ഒരു നിയമ സംവിധാനം തന്നെ ഇതിന് വേണ്ടിയുണ്ട്.  സോഷ്യൽ മീഡിയ ഉപയോഗത്തിൽ മാത്രമല്ല വിവിധങ്ങളായ ആപ്ലിക്കേഷനുകളുടെ ഉപയോഗവും ഇവിടെ നിയന്ത്രിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില ആപ്പുകളുടെ വിവരങ്ങൾ ആണ് ഇവിടെ പറയാൻ പോകുന്നത്.

1. ഫേസ് ടൈം

VOIP ആപ്ലിക്കേഷനുകൾ യു എ യില് നിരോധിക്കാനുള്ള കാരണം എന്നത് ഇത്തരത്തിലുള്ള ആപ്പുകൾ ലൈസൻസ് ഇല്ലാത്ത വോയിസ് ഓവർ ഇൻ്റർനെറ്റ് പ്രോട്ടോക്കോൾ സർവീസുകൾ തരുന്നു എന്നത് തന്നെയാണ്. ഇത് യു എ ഇയിലെ ടെലികമ്മ്യുണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി നിയമം അനുസരിച്ച് നിയമ വിരുദ്ധമാണ്. യു എ യിക്ക് പുറത്ത് നിന്നും ഐ ഫോൺ വാങ്ങുന്നവർക്ക് ഫോണിൽ ഫേസ്ടൈം ആപ് ഉണ്ടാകും. ഇത് VPN സർവീസ് ഉപയോഗിച്ച് ആക്സസ്സ് ചെയ്യാൻ സാധിക്കും. ഇതും നിയമസാധുതയുള്ള ഒന്നല്ല.

2. സ്കൈപ്പ്

യു എ ഇ അടിസ്ഥാനം ആക്കിയിട്ടുള്ള ടെലികോം ഓപ്പറേറ്റർമാർ അവരുടെ BOTIM, C’Me തുടങ്ങിയ ആപ്ലിക്കേഷൻ ഉപയോഗിച്ച് VoIP സർവീസ് നൽകിയിട്ടുണ്ട്.  അതിനാൽ തന്നെ സ്കൈപ്പ് പോലെയുള്ള ആപ്പുകൾ ഇവിടെ നിരോധിച്ചിട്ടുണ്ട്.  ഇതിന് പിന്നിലുള്ള പ്രധാന കാരണം എന്ന് പറയുന്നത് യു എ യുടെ സ്വന്തം ആപ്പുകളായ Du, Etisalat തുടങ്ങിയ ആപ്പുകളുടെ ഡിമാൻഡും അതിൽ നിന്നുമുള്ള നികുതിയും നഷ്ടപ്പെടുന്നു എന്നതായിരുന്നു.

3. യു എ യിലെ വാട്സാപ്പ് കോളുകൾ

യു എ യില് വാട്സാപ്പ് കോളുകൾ നിരോധിച്ചിട്ടുണ്ട്. ഇത് ദുബായിൽ മാത്രം അല്ല ബാക്കി എമിറേറ്റ്സുകളിലും ബാധകമാണ് . ഫെഡറൽ റെഗുലേഷൻ അനുസരിച്ചാണ് ഇത്.

4. യു എ യിലെ വൈബർ ഉപയോഗം.

വൈബർ എന്നത് ഫ്രീയായിട്ട് ഇൻ്റർനാഷണൽ അല്ലെങ്കിൽ ലോക്കല് കോളുകൾ നടത്താൻ സഹായിക്കുന്ന ആപ്പ് ആണ്. യു എ ഇ യിൽ ഈ ആപ്ലികേഷനും നിരോധിച്ചിട്ടുണ്ട്.

കൂടുതൽ അറിയുവാനായി ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: റാണി ജെ മേരി കുര്യൻ,ഇടുക്കി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics