ജാഗ്രത, എയർ സുവിദ്ധ പോർട്ടൽ പ്രവാസി രജിസ്ട്രേഷൻ
ഫ്‌ളൈറ്റ് ബുക്കിങ് എപ്പോൾ ചെയ്യണം എന്ന് ടിക്കറ്റ് വില കുറയുമ്പോൾ അറിയാം, ഇവിടെ നോക്കുക
വിദേശത്തുനിന്നും നമ്മുടെ നാട്ടിലേക്ക് വരുന്ന പ്രവാസികൾ ചെയ്യേണ്ട രണ്ട് രജിസ്ട്രേഷനുകൾ ഉണ്ട്. അതിൽ ഒന്ന് air suvidha രജിസ്ട്രേഷനാണ്, മറ്റൊന്ന് കേരള സർക്കാരിന്റെ ജാഗ്രത പോർട്ടലിലൂടെയുള്ള പ്രവാസി രജിസ്ട്രേഷൻ. നേരത്തെ രജിസ്റ്റർ ചെയ്ത് അതിൻറെ ഒരു സ്ലിപ്പ് കൊണ്ടുവരികയാണെങ്കിൽ നന്നായിരിക്കും.
Air suvidha പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാൻ, ഇവിടെ നോക്കുക
ജാഗ്രത പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന് നോക്കാം.
താഴെ കൊടുത്ത ലിങ്കിൽ പ്രവേശിച്ചാൽ covid 19 ജാഗ്രത പോർട്ടലിൻറെ പേജിൽ പ്രവേശിക്കാൻ സാധിക്കും.
പ്രവാസി രജിസ്ട്രേഷൻ ആരംഭിക്കുവാൻ വേണ്ടി ആദ്യമായി ചോദിക്കുന്നത് നാട്ടിലെ മൊബൈൽ നമ്പർ ആണ്.
പിന്നെ നിങ്ങളുടെ ഇമെയിൽ അഡ്രസ് കൊടുക്കുക. എന്നിട്ട് അവിടെ കാണുന്ന verify എന്ന ടാബ് ക്ലിക്ക് ചെയ്യുക. അപ്പോൾ ഒരു popup മെസ്സേജ് വരും. അതിൽ കാണുന്ന captcha താഴേ enter ചെയ്യുക.ശേഷം ok button click ചെയ്യുക. അത് കഴിഞ്ഞാൽ നമ്മുടെ മൊബൈൽ നമ്പറിലേക്കോ ഇ-മെയിൽ അഡ്രസിലേക്കോ ഒരു ഒടിപി വന്നിട്ടുണ്ടാകും.
ശേഷം തുറന്നുവരുന്ന പേജിൽ നമുക്ക് ലഭിച്ച ഒടിപി എൻറർ ചെയ്യുക. Otp കൊടുത്തശേഷം അവിടെ കാണുന്ന verify button click ചെയ്യുക. അപ്പോൾ ഒരു പ്രവാസി ഇ സ്റ്റേഷൻ പേജ് ഓപ്പൺ ആയി വരുന്നതാണ്.
വ്യക്തിഗത വിവരങ്ങൾ നൽകുവാൻ ഉള്ള പേജ് ആണിത്.ആദ്യം നിങ്ങളുടെ പാസ്പോർട്ട് നമ്പർ കൊടുക്കുക.അതിന് ശേഷം പാസ്പോർട്ടിൽ ഉള്ള പേര് കൊടുക്കുക.ശേഷം വയസ്,ലിംഗം, വിദേശത്തെ മേൽവിലാസം, നാട്ടിലെ മേൽവിലാസം, ജില്ല, local body എന്നുള്ളിടത്ത് പഞ്ചായത്ത് തെരഞ്ഞെടുക്കുക. തുടർന്ന് vard number കൊടുക്കുക.
Local contact name, phone number,covid test done അതായത് കോവിഡ് ടെസ്റ്റ് ചെയ്തോ എന്ന് ചോദിക്കുന്നിടത്ത് yes or no കൊടുക്കുക.ഹെൽത്ത് issue ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട് അവിടെയും yes or no കൊടുക്കുക.ഹെൽത്ത് remark എന്തെങ്കിലും ഉണ്ടെങ്കിൽ നൽകുക.exemption category അതായത് വാക്സിൻ എടുക്കാതിരിക്കാൻ എന്തെങ്കിലും മതിയായ കാരണമുള്ള വിഭാഗത്തിൽപ്പെടുന്നയാളാണെങ്കിൽ അത് തെരഞ്ഞെടുക്കുക.അതിന് ശേഷം വിസ ടൈപ്പ് ആണ് ചോദിക്കുന്നത്. return reason ചോദിക്കുന്നുണ്ട് അവിടെ നാട്ടിലേക്ക് ലീവിന് വരുന്നവർ joining family/other തിരഞ്ഞെടുക്കുക.ശേഷം ചോദിക്കുന്നത് occupation ആണ് അത് കൊടുക്കുക.ശേഷം expected travel date എന്നിടത്ത് നാട്ടിലേക്ക് വരാൻ ഉദ്ദേശിക്കുന്ന തീയതി നൽകുക.
ശേഷം ചോദിക്കുന്നത് സോഴ്സ് കൺട്രി ആണ് നമ്മൾ ഏത് രാജ്യത്തിൽ നിന്നും ആണ് വരുന്നത് എന്നാണ് അവിടെ ചോദിക്കുന്നത്. ഇതോടെ എല്ലാ ഡീറ്റെയിൽസും പൂർണ്ണമായും കൊടുത്തു കഴിഞ്ഞിരിക്കുകയാണ് ഇനി നമ്മുടെ കൂടെ നമ്മുടെ ഫാമിലിയിൽ ഉള്ള ആരെങ്കിലും വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരുടെ ഡീറ്റെയിൽസ് കൂടി add family member എന്നതിൽ ക്ലിക്ക് ചെയ്ത് കൊടുക്കുക.
എന്നിട് save all ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന ok ബട്ടൺ ക്ലിക്ക് ചെയ്യുക.
അത് കഴിഞ്ഞാൽ your registration done successfully എന്ന് ഒരു popup message വരും അത് നോക്കുക.ok കൊടുക്കുക. എന്നിട്ട് അവിടെ വന്ന document download ചെയ്ത് സൂക്ഷിക്കുക.
ഇത് ഒരു പ്രിൻറ് എടുത്ത് കയ്യിൽ സൂക്ഷിക്കുക.
കൂടുതൽ വിവരങ്ങൾ ഔദ്യോഗിക സൈറ്റിൽ ലഭ്യമാണ്: ഇവിടെ
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.
എഡിറ്റിംഗ് : സത്യജിത്ത് എം എസ്, വെഞ്ഞാറമൂട്