സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും കോൺടാക്റ്റ്‌ലെസ് സൊല്യൂഷനാണ് എയർ സുവിധ, ഇന്ത്യയിലേക്ക് വരുന്ന എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും ഇതിനായി ഡൽഹി എയർപോർട്ട് സൗകര്യമൊരുക്കുന്നു. വിദേശരാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കുള്ള ഒരു സെൽഫ് ഡിക്ലറേഷൻ പോർട്ടലാണ് ഇത്. അഥവാ
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള ഒരു സ്വയം റിപ്പോർട്ടിംഗ്, അല്ലെങ്കിൽ ഒരു exemption ഫോം പോർട്ടലാണ് ഇത്.
ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് എയർ സുവിധ ആവശ്യമാണോ?
അതെ, എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും നിർബന്ധിത യാത്രാ ആവശ്യകതയാണ്. ഈ യാത്രാ ആവശ്യകതയിൽ നിന്ന് ഒഴിവാക്കലുകളൊന്നുമില്ല. COVID-19 ന്റെ വ്യാപനം തടയാൻ സഹായിക്കുന്നതിനായാണ് ഇന്ത്യൻ സർക്കാർ ഈ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
എയർ സുവിധാ ഫോം എത്ര നേരത്തെ പൂരിപ്പിക്കണം?
അന്താരാഷ്‌ട്ര യാത്രക്കാർക്ക് അവരുടെ നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കുന്നതിന് നിർബന്ധിത സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കുന്നതിനുള്ള ഒരു ഓൺലൈൻ സംവിധാനമാണ് എയർ സുവിധ. ഈ ഫോം നിർബന്ധമാണ്, ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും അനാവശ്യ വിവരങ്ങൾ നൽകി ഈ ഡിക്ലറേഷൻ പൂരിപ്പിക്കണം.
Air suvidha online registration
ആദ്യം ഗൂഗിളിൽ പോയി air suvidha രജിസ്ട്രേഷൻ എന്ന് ടൈപ്പ് ചെയ്യുക. അതിൽ ആദ്യം കാണുന്ന എയർ സുവിധ കോവിഡ് 19 എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
അല്ലെങ്കിൽ
ഈ ലിങ്ക് തുറക്കുക: ഇവിടെ നോക്കുക
അതിൽ വലത് ഭാഗത്ത് air suvidha എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അവിടെ നാല് ഓപ്ഷനുകൾ കാണാം,അതിൽ fill self declaration form ക്ലിക്ക് ചെയ്യുക.
അപ്പോൾ തുറന്നു വരുന്ന പേജിൽ അത് നിർബന്ധമായും ഇന്ത്യയിലേക് വരുന്ന ഒരാൾ ചെയ്തിരിക്കണം എന്ന പ്രഖ്യാപനം കാണുവാനാകും.
- Full name
- DOB
- Gender
- Flight number
- Seat number
- PNR number( നമ്മുടെ ടിക്കറ്റ് ഇൽ ഉണ്ടാവുന്നതാണ്)
- Nationality
- പാസ്സ്പോർട്ട് നമ്പർ
- പിന്നെ പാസ്സ്പോർട്ട്ൻ്റെ ഒരു കോപ്പി upload ചെയ്യുക. അത് pdf ആയിരിക്കണം,1 mb യില് കൂടാനും പാടില്ല.
- Date of arrival കൊടുക്കുക
- Country of departure കൊടുക്കുക
- നിങൾ domestic flight ആണോ എടുക്കുന്നത് എന്ന് ചോദിക്കുന്നുണ്ട് അവിടെ yes or no കൊടുക്കുക.
- പിന്നെ rtpcr ൻ്റ് നെഗറ്റീവ് certificate upload ചെയ്യുക.അതായത് അത് 72 മണിക്കൂറിന് ഉള്ളിൽ ഉള്ളത് ആണ് വേണ്ടത്.
- പിന്നെ rtpcr എടുത്ത date കൊടുക്കുക.
- അടുത്തതായി vaccination certificate upload ചെയ്യുക.
- Final dose എടുത്തതിൻ്റെ ഡേറ്റ് കൊടുക്കുക.
- City of departure കൊടുക്കുക.
- First airport to entry
- പിന്നെ final destination,house name കൊടുക്കുക,വില്ലേജ് name,final destination district,final destination pincode, പിന്നെ ഇന്ത്യയിലെ working ആയി ഉള്ള രണ്ട് മോബൈൽ നമ്പർ കൊടുക്കുക. പിന്നെ mail ID
അടുത്തതായി എത്ര പേരാണ് യാത്ര ചെയ്യുന്നത് എന്ന വിവരം നൽകുക. അഞ്ചോളം പേർക്ക് ഒരുമിച്ച് അപ്ലൈ ചെയ്യാൻ കഴിയും. എത്ര പേരെയാണോ കൊടുത്തത് അത്രയും പേരുടെ details നൽകുവാനുള്ള slot വരുന്നതാണ്.
എന്നിട്ട് ഡിക്ലറേഷനിൽ പറയുന്ന നിബന്ധനകൾ അംഗീകരിച്ചുകൊണ്ട് 3 ടിക്ക് ബോക്സുകൾ ക്ലിക്ക് ചെയ്യുക.
submit കൊടുക്കുക. അപ്പോൾ തന്നെ നിങൾ കൊടുത്ത email ID യിലേക് mail വരുന്നതാണ്. അതിൽ നിന്ന് പ്രിൻ്റ് എടുത്ത് വെക്കുക.
ഒരു കുട്ടിക്ക് air suvidha form fill ചെയ്യേണ്ട ആവശ്യം ഉണ്ടോ?
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും പൂരിപ്പിച്ച എയർ സുവിധ സെൽഫ് ഡിക്ലറേഷൻ ഫോം ഉണ്ടായിരിക്കണം. പുറപ്പെടുന്നതിന് മുമ്പ് ഫോം ഓൺലൈനിൽ പൂരിപ്പിക്കണം.അതെ, സ്വയം പൂരിപ്പിക്കാൻ കഴിയാത്തവിധം പ്രായപൂർത്തിയാകാത്ത ഏതൊരു കുട്ടികളുടെയും പേരിൽ രക്ഷിതാക്കൾക്കോ നിയമപരമായ രക്ഷാധികാരമുള്ളവർക്കോ ഇന്ത്യൻ സെൽഫ് ഡിക്ലറേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാം: ഇവിടെ നോക്കുക
ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പ്രവാസികൾ അറിഞ്ഞിരിക്കേണ്ട നിബന്ധനകൾ : ഇവിടെ നോക്കുക
ശ്രദ്ധിക്കുക
ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.