Ads Area

Guidelines for Travellers coming to Kerala

SARS-COV-2 വേരിയൻറ് OMICRON -ന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്: ഇവിടെ നോക്കാം

കോവിഡിന്റെ അപകടസാധ്യത കുറയ്ക്കുന്നതിനു സ്വീകരിച്ചിട്ടുള്ള  സമീപനങ്ങളിൽ സ്ഥിരത നിലനിർത്താൻ അന്താരാഷ്ട്ര യാത്രക്കാർ  ശ്രദ്ധിക്കേണ്ടതുണ്ട്.  പ്രത്യേകിച്ചും ഒമൈക്രോൺ വ്യാപനം അപകടകരമാംവിധം വർധിച്ച സാഹചര്യത്തിൽ.

നിലവിലെ പകർച്ചവ്യാധി സാഹചര്യവും അതുമായി ബന്ധപ്പെട് പുറപ്പെടുവിച്ച വിവിധ മാർഗനിർദ്ദേശങ്ങളും വിദഗ്ധ സംഘം പരിശോധിച്ചു.  യാത്ര സുരക്ഷിതവും സുഗമവുമായി മാറ്റുന്നതിനു വേണ്ടി മുൻകരുതലുകളിൽ പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ അന്താരാഷ്‌ട്ര സഞ്ചാരികളോടും അവരവരുടെ യും  കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്‌ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഗവൺമെന്റ് അഭ്യർത്ഥിച്ചിട്ടുണ്ട്.  

മാർഗ്ഗനിർദ്ദേശങ്ങൾ ഇനിപ്പറയുന്ന അളവിൽ പരിഷ്‌ക്കരിച്ചിരിക്കുന്നു- 

  • കേരളത്തിൽ വരുന്ന ഏതൊരു അന്താരാഷ്‌ട്ര സഞ്ചാരിയും (കേരളത്തിൽ താമസിക്കുന്ന കാലയളവ് പരിഗണിക്കാതെ) രോഗലക്ഷണമുണ്ടെങ്കിൽ,  നിരീക്ഷണത്തിന് വിധേയമാകും. അവർ  RTPCR ടെസ്റ്റ് സ്വന്തം ചെലവിൽ നടത്തുകയും  പരിശോധനാ ഫലങ്ങൾ അനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. 
  • യാത്ര പുറപ്പെട്ട് departure ചെയ്യുന്ന രാജ്യം പരിഗണിക്കാതെ  2% അന്തർദേശീയ യാത്രക്കാരുടെ റാൻഡം ടെസ്റ്റിംഗ് സൗജന്യമായി നടത്തപ്പെടും. (ടെസ്റ്റിന്റെ ചെലവ് സംസ്ഥാനം വഹിക്കും) കൂടാതെ യാത്രക്കാരുടെ തിരഞ്ഞെടുപ്പും എയർലൈൻസ് ഉദ്യോഗസ്ഥർ ആണ് നടത്തുക.
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ഹോം ക്വാറന്റൈൻ ഉചിതമാണ്.  എത്തിച്ചേരുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്ക് അവർ സ്വയം ആരോഗ്യ നിരീക്ഷണം തുടരുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം.  രോഗലക്ഷണം ഉണ്ടെങ്കിൽ അവർ കർശനമായും അനുബന്ധ നടപടികൾ സ്വീകരിക്കണം. സമ്മേളനങ്ങളിൽ  സംബന്ധിക്കുന്നതും അടച്ച ഇടങ്ങളിൽ ഒത്തുകൂടുന്നതും തിരക്കുകൾ ഒഴിവാക്കുന്നതും ഉചിതമായിരിക്കും.
  • RTPCR ൽ പോസിറ്റീവ് ആയ എല്ലാ അന്താരാഷ്‌ട്ര യാത്രക്കാരുടെയും സാമ്പിളുകൾ Whole Genomic Sequence നായി അയയ്‌ക്കും.  
  • കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരുടെ ചികിത്സ നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചെയ്യണം.
  • എത്തിച്ചേരുന്ന എട്ടാം ദിവസം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉപയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഉചിതമാണ്.
  • എല്ലാ അന്താരാഷ്‌ട്ര യാത്രക്കാർക്കും അവർ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന അതാത് രാജ്യങ്ങളിലെ സുരക്ഷിതമായ അന്താരാഷ്‌ട്ര യാത്ര സംബന്ധിച്ച നിബന്ധനകൾ പാലിക്കാൻ ശ്രദ്ധിക്കുക.

ഔദ്യോഗിക വിജ്ഞാപനം

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics