Ads Area

അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുവാൻ ഒരു ആപ്പ്

നിരോധിക്കപ്പെട്ട ഈ ആപ്പുകൾ ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടോ? ഇവിടെ നോക്കുക

പ്രാദേശികമായി സംസാരിക്കുന്ന ഭാഷകൾ മനസിലാക്കുവാൻ വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ ബുദ്ധിമുട്ടാറുണ്ട്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ. അറബി ഭാഷ വശമില്ലാത്തവർക്ക് ഇങ്ങനെയുള്ള രാജ്യങ്ങളിലെ ദൈനംദിനചര്യകൾ ആയാസകരമാണ്. ഗൂഗിൾ ലെൻസും സമാനമായ ആപ്പുകളും സേവനങ്ങളും ഒരുപരിധിവരെ ഇവിടെ സഹായകമാകുന്നുണ്ടെങ്കിലും ഇംഗ്ലീഷ് ഭാഷ അറിയാത്തവർക്ക് അവയൊന്നും ഉപയോഗപ്രദം ആകില്ല.

മലയാളം നേരിട്ട് അറബിയിലേക്ക് വിവർത്തനം ചെയ്യുവാനും അറബ് മലയാളത്തിലേക്ക് വിവർത്തനം ചെയ്തു കിട്ടുവാനും ഉപയോഗിക്കാവുന്ന ഒരു ആപ്പിനെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്

ഒരുപാട് ഫീച്ചറുകൾ ഉള്ള ഒരു നല്ല ആപ്പ് ആണ്   മലയാളം അറബ് ട്രാൻസിലേഷൻ ആപ്പ്. ടൈപ്പ് ചെയ്യാതെ തന്നെ പറഞ്ഞു കൊണ്ടും ബോർഡുകളും മറ്റും സ്കാൻ ചെയ്തും പരിഭാഷ ലഭ്യമാക്കാവുന്നതാണ്.

ആപ്പ് ഉപയോഗിച്ച് എങ്ങനെ വിവർത്തനം ചെയ്യാം?

പ്ലേ സ്റ്റോർ തുറന്ന് 'Malayalam Arabic translator' എന്ന് ടൈപ്പ് ചെയ്തോ താഴെയുള്ള ലിങ്ക് തുറന്നോ ഈ ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഇവിടെ നോക്കുക

ഈ ആപ്ലിക്കേഷൻ എങ്ങനെ  ഉപയോഗിക്കാം.

  • ആപ്പ് ഇൻസ്റ്റാൾ ചെയ്ത് തുറക്കുമ്പോൾ ഇങ്ങനെ കാണാം.
                                               
  • ഇതിൽ മുകളിലുള്ള കോളത്തിൽ മലയാളത്തിൽ ടൈപ്പ് ചെയ്യുകയോ ആ കോളത്തിന്റെ കീഴിൽ മൂന്നാമതുള്ള സ്പീക്കർ ഐക്കൺ ക്ലിക്ക് ചെയ്ത് പറയുകയോ ചെയ്താൽ താഴെ അതിന്റെ അറബ് വിവർത്തനം ഉണ്ടാകുന്നതാണ്.
  • മുകളിൽ കാണുന്നMalayalam>< Arabic രണ്ട് ആരോചിഹ്നമുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ മലയാളത്തിന്റെ സ്ഥാനത്ത് അറബ് വരുന്നതാണ് അറബിയിൽ ഉള്ള വാക്കുകൾ ഇവിടെ കോപ്പി പേസ്റ്റ് ചെയ്താൽ മലയാളം താഴെ തെളിഞ്ഞുവരുന്നതാണ്.
  • ഈ പേജിൽ ഏറ്റവും താഴെ മൂന്നാമതുള്ള ചതുരത്തിലുള്ള ഐക്കൺ ക്ലിക്ക് ചെയ്താൽ ക്യാമറ ഉപയോഗിച്ച് വിവർത്തനം ചെയ്യേണ്ട അറബ് ടെക്സ്റ്റ്‌ സ്കാൻ ചെയ്ത് മലയാളത്തിലേക്കാക്കുവാനും സാധിക്കുന്നതാണ്.

ശ്രദ്ധിക്കുക

ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക.

 തയ്യാറാക്കിയത്: ജിൻഷാ യൂനുസ് മേപ്പാടി,വയനാട് 

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

katha top

katha app

katha bottom

Numismatics