ഇന്റർനെറ്റിൽ നിന്ന് വിഡിയോകൾ ഡൌൺലോഡ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടുന്നത് ഈയിടെ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. അതിനുള്ള ഒരു ചെറിയ പരിഹാരമായാണ് ഈ ലേഖനം. ഇന്റർനെറ്റിൽ വിഡിയോകൾ ലഭിക്കുന്ന മൂന്നിടങ്ങളിൽ നിന്ന് വിഡിയോകൾ ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെയെന്നാണ് ഇതിൽ പറയുന്നത്.
യൂട്യൂബ്, വാട്സാപ്പ് സ്റ്റാറ്റസ്, ഇൻസ്റ്റാഗ്രാം എന്നിവയിൽ വരുന്ന വിഡിയോകൾ ഡൗൺലോഡ് ചെയ്യാനുള്ള രീതിയാണ് ഇവിടെ പറയുന്നത്.
1. യുട്യൂബ്
യൂട്യൂബിൽ നിന്ന് വീഡിയോകൾ നേരിട്ട് ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാൻ ഉപയോഗിക്കുന്ന ആപ്പാണ് vidmate. യൂട്യൂബിന് പുറമേ വാട്ട്സ്ആപ്പ് അടക്കം ഒരുവിധം എല്ലാ സൈറ്റുകളിൽ നിന്നും വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്. അതും ഇഷ്ടമുള്ള സൈസിൽ.ഇന്റർനെറ്റിൽ നിന്ന് വീഡിയോകൾ കാണുവാൻ പലപ്പോഴും സൈറ്റുകൾ തുറക്കേണ്ടി വരാറുണ്ട്. ഫോണിൽ ഓഫ്ലൈനായി കാണുവാനുള്ള സൗകര്യങ്ങൾ പോലും പരിമിതമാണ്. ഇതിൽ ഇഷ്ടപ്പെട്ട സൈസിൽ വീഡിയോ ഡൗൺലോഡ് ചെയ്തെടുത്ത് ഫോണിൽ സേവ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഫ്രീ വൈഫൈ കിട്ടുന്ന അവസരങ്ങളിൽ ഫോണിലെ ഡാറ്റ കളയാതെ തന്നെ യൂട്യൂബ് വീഡിയോകൾ സേവ് ചെയ്ത് സൂക്ഷിക്കാൻ ഈ ആപ്പ് ഉതകുന്നതാണ്.
ആപ്പ് ഡൌൺലോഡ് ചെയ്യാനുള്ള പേജ് ഇവിടെ തുറക്കാം
പേജ് തുറക്കുമ്പോൾ പേജിനു താഴെയായിക്കാണുന്ന "official download" ഐക്കൺ ക്ലിക്ക് ചെയ്യുക. ശ്രദ്ധിക്കുക, ഗൂഗിളിന്റെ പ്രോഡക്ട് ആയതിനാൽ യുട്യൂബ് ഡൗൺലോഡിങ് ചെയ്യാൻ പാടില്ല എന്ന് പറഞ്ഞു ഗോൾ പ്ലെസ്റ്റോറിൽ നിന്നും ഈ ആപ്പ് എടുത്തു കളഞ്ഞിട്ടുണ്ട്. പക്ഷെ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഇപ്പോഴും നമുക്ക് ഇത് ഉപയോഗിക്കാം. (ദയവായി മറ്റു സൈറ്റുകളിലെ ആപ്പുകൾ എടുക്കാതെ ഇരിക്കുക, സുരക്ഷാ പ്രശനങ്ങൾ ഉണ്ടായേക്കും).
പേജ് തുറക്കുമ്പോൾ പേജിനു താഴെയായിക്കാണുന്ന "official download" ഐക്കൺ ക്ലിക്ക് ചെയ്യുക.ആപ്പ് ഡൗൺലോഡാകുന്നതായിരിക്കും.ആപ്പ് തുറന്ന് ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കാനും സംവിധാനമുണ്ട്.
തുടർന്ന് തുറന്നുവരുന്ന പേജിൽനിന്ന് നേരിട്ട് വീഡിയോകൾ ഡൗൺലോഡ് ചെയ്യുവാനും അതല്ല ഓരോ വെബ്സൈറ്റ് സന്ദർശിച്ച് വീഡിയോ ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.
യൂട്യൂബ് വീഡിയോകൾ ഡൗൺലോഡ് ചെയ്യാൻ;
തുറന്നു വരുന്ന പേജിൽ മുകളിൽ വലതുവശത്തായി ഉള്ള യൂട്യൂബ് ഐക്കൺ ക്ലിക്ക് ചെയ്യുക
യൂട്യൂബ് തുറന്നു വരുന്നതായിരിക്കും. തുടർന്ന് ആവശ്യം വേണ്ട വീഡിയോസ് സെർച്ച് ചെയ്തെടുക്കുക.
വീഡിയോ തുറക്കുമ്പോൾ വീഡിയോക്ക് താഴെ വലതുവശത്തായി ചുവന്ന വൃത്തത്തിനുള്ളിൽ ഒരു ആരോയുടെ ഐക്കൺ കാണാനാകും.
വീഡിയോയിലെ ശബ്ദം മാത്രം ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്. ഡൗൺലോഡ് ചെയ്യാനുള്ള റസല്യൂഷനും സൈസും തെരഞ്ഞെടുത്ത് "ഡൌൺലോഡ്" ക്ലിക്ക് ചെയ്യുക.
വീഡിയോ ഡൗൺലോഡ് ആയാൽ
ഹോം പേജിലെ ഏറ്റവും മുകളിൽ ഇടതുവശത്തായി ഉള്ള ഡൗൺലോഡ് ഐക്കണിലൂടെ വീഡിയോകൾ കാണാവുന്നതാണ്.