റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ
സർക്കാരിന് കീഴിലുള്ള ഒരു മിനി-രത്ന (കാറ്റഗറി-1) പൊതുമേഖലാ സ്ഥാപനമാണ് റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്. ഇന്ത്യയുടെ ഡിജിറ്റൽ വളർച്ചയെ രൂപപ്പെടുത്തുന്നതിൽ പങ്കാളിയായി രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുക എന്നതാണ് റെയിൽടെൽന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി ഈ ഘട്ടത്തിൽ, സാങ്കേതിക/ മാർക്കറ്റിംഗ്/ ഫിനാൻസ്/ നിയമ മേഖലകളിലെ പ്രൊഫഷണലുകളായ ഇന്ത്യൻ പൗരന്മാരിൽ നിന്നും ഇനിപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേര് – വിദ്യാഭ്യാസ യോഗ്യത
ഡെപ്യൂട്ടി മാനേജർ (ടെക്നിക്കൽ)
ഇലക്ട്രോണിക്സ് & ടെലികോമിൽ ബി.ഇ./ ബി.ടെക്./ ബി.എസ് സി . (Engg).
ടെലികോം / കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ.
ഡെപ്യൂട്ടി മാനേജർ ( ഇ ലക്ട്രിക്കൽ )
ഇലക്ട്രിക്കലിൽ ബി.ഇ./ ബി.ടെക്./ ബി.എസ് സി . (Engg) അല്ലെങ്കിൽ എഞ്ചിനീയറിംഗിന്റെ മറ്റേതെങ്കിലും ബ്രാഞ്ചുകൾ.
എലെക്ട്രിസിറ്റി ഒരു ബ്രാഞ്ച് ആണ്.
ഡെപ്യൂട്ടി മാനേജർ ( സിവിൽ )
സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ./ ബി.ടെക്./ ബി.എസ് സി . (Engg).
അല്ലെങ്കിൽ എഞ്ചിനീയറിംഗിന്റെ മറ്റേതെങ്കിലും ബ്രാഞ്ചുകൾ.
സിവിൽ ഒരു ബ്രാഞ്ച് ആണ്അല്ലെങ്കിൽ തത്തുല്യം.
ഡെപ്യൂട്ടി മാനേജർ ( മാർക്കറ്റിംഗ് )
എംബിഎ/പിജി ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (2 വർഷത്തെ കോഴ്സ്) മാർക്കറ്റിംഗ്/ടെലികോം/ ഐടിയിൽ സ്പെഷ്യലൈസേഷൻ അല്ലെങ്കിൽ തത്തുല്യമായ + സയൻസ് ബിരുദം / എഞ്ചിനീയറിംഗ്.
ഡെപ്യൂട്ടി മാനേജർ ( ഫിനാൻസ് )
CA/ICWA (CMA
ഡെപ്യൂട്ടി മാനേജർ ( ലീഗൽ )
LLB
സീനിയർ മാനേജർ
ഇലക്ട്രോണിക്സ് & ടെലികോമിൽ ബി.ഇ./ ബി.ടെക്./ ബി.എസ് സി (Engg).
ടെലികോം / കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻ.
ഓൺലൈൻ രജിസ്ട്രേഷൻ
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി (അപേക്ഷാ ഫീസ് അടയ്ക്കുന്നതുൾപ്പെടെ) - 23.02.2022.
പൊതു നിബന്ധനകൾ
ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന രണ്ടു വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒരെണ്ണം വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
മറ്റ് മാർഗങ്ങളൊന്നും / അപേക്ഷാ രീതിയും സ്വീകരിക്കില്ല.
ഉദ്യോഗാർഥിക്കു ഓരോ ഗ്രൂപ്പിലും പരമാവധി ഒരു തസ്തികയിലേക്ക് അപേക്ഷിക്കാം. രണ്ട് ഗ്രൂപ്പുകളിലും അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർ രണ്ട് തവണ അപേക്ഷ പൂരിപ്പിച്ച് രണ്ട് തവണ ഫീസ് അടയ്ക്കണം.
ഉദ്യോഗാർഥിക്കു സ്വന്തമായി ഇ മെയിൽ ഐഡി ഉണ്ടായിരിക്കണം. ഇല്ല എങ്കിൽ അപേക്ഷ അയക്കുന്നതിനു മുൻപായി ഇ-മെയിൽ ഐഡി ഉണ്ടാക്കണം.
ഉദ്യോഗാർത്ഥികൾ RAILTEL-ന്റെ വെബ്സൈറ്റിലേക്ക് പോകുവാൻ www.railtelindia.com "Careers" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ
https://railtel.cbtexam.in/ എന്ന ലിങ്ക് പരിശോധിക്കുക.
6 ഘട്ടങ്ങളിലായി രജിസ്ട്രേഷൻ പൂർത്തിയാക്കണം:
1. പോസ്റ്റ് അപ്ലൈഡ് തിരഞ്ഞെടുത്ത് അടിസ്ഥാന വിശദാംശങ്ങൾ നൽകുക.
2. വിദ്യാഭ്യാസ / പ്രൊഫഷണൽ യോഗ്യതകൾ നൽകുക.
3. സ്കാൻ ചെയ്ത ഫോട്ടോ, സ്കാൻ ചെയ്ത ഒപ്പ്, സ്കാൻ ചെയ്ത ഇടത് തള്ളവിരലിന്റെ ഇംപ്രഷൻ എന്നിവ അപ്ലോഡ് ചെയ്യുക.
4. ആപ്ലിക്കേഷൻ പ്രിവ്യൂ അല്ലെങ്കിൽ മോഡിഫയ് നൽകുക.
5. ഓൺലൈൻ മോഡ് (ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, UPI മുതലായവ വഴി) പേയ്മെന്റ് നടത്തുക.
6. അപേക്ഷാ ഫീസ് അടച്ച ശേഷം, കൂടുതൽ റിക്രൂട്ട്മെന്റിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി പൂരിപ്പിച്ച അപേക്ഷാ ഫോമിന്റെ പകർപ്പ് സംരക്ഷിക്കുക.
ഉദ്യോഗാർത്ഥികൾ പാസ്പോർട്ട് കളർ ഫോട്ടോ, ഒപ്പ്, ഇടത് തള്ളവിരലിന്റെ മുദ്ര എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് അപ്ലോഡ് ചെയ്യണം. ഈ സ്കാൻ ചെയ്ത പകർപ്പുകളുടെ വലുപ്പം 100 kb-നുള്ളിലും .jpg ഫയലുകളിൽ മാത്രമായിരിക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിലെ നെറ്റ്വർക്ക് പ്രശ്നങ്ങൾക്ക് RAILTEL ഉത്തരവാദിയായിരിക്കില്ല.
ഓൺലൈൻ അപേക്ഷാ ഫോർമാറ്റിൽ വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം രേഖപ്പെടുത്താൻ അപേക്ഷകരോട് അഭ്യർത്ഥിക്കുന്നു. അന്തിമ സമർപ്പണത്തിന് മുമ്പ് അപേക്ഷയിൽ, പരിഷ്ക്കരണം ആവശ്യമായി വന്നാൽ ഉദ്യോഗാർത്ഥികൾക്ക് ഒരു പ്രിവ്യൂ ലഭ്യമാകും. സമർപ്പിച്ച ശേഷം അപേക്ഷയിൽ മാറ്റം വരുത്താൻ അനുവദിക്കില്ല, ഒരിക്കൽ അടച്ച ഫീസ് തിരികെ നൽകില്ല.
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ്സന്ദർശിക്കുക, ലിങ്ക് തൊട്ടു താഴെ.