NMMS അപേക്ഷ ക്ഷണിക്കുന്നു
പൊതു വിദ്യാഭ്യാസ പരീക്ഷ ഭവൻ 8-ആം ക്ലാസ്സ് വിദ്യാർത്ഥികൾക്കായുള്ള 2021-2022 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ( NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുള്ള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. സംസ്ഥാന ഗവണ്മെന്റ് എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ( NMMS) പരീക്ഷയിൽ പങ്കെടുക്കുന്നതിനു പരീക്ഷ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ അയക്കാവുന്നതാണ്.
യോഗ്യത സംബന്ധിച്ച നിർദ്ദേശങ്ങൾ
സംസ്ഥാന ഗവണ്മെന്റ് /എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ആം ക്ലാസ്സിൽ പഠിക്കുന്ന കിട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിപ്പ് (NMMS) പരീക്ഷയിൽ അപേക്ഷിക്കാവുന്നതാണ്.
രക്ഷകർത്താക്കളുടെ വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ കൂടാൻ പാടില്ല.
അപേക്ഷിക്കുന്നതിനു ആവശ്യമായ രേഖകൾ
വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഒന്നര ലക്ഷം രൂപയിൽ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സർട്ടിഫിക്കറ്റ്.
ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ( SC/ ST വിഭാഗക്കാർക്ക് മാത്രം ).
6 മാസത്തിനുള്ളിൽ എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ.
40% ത്തിൽ കുറയാതെ ഭിന്നശേഷി ഉള്ള കുട്ടികൾക്ക്മാത്രമേ പ്രസ്തുത വിഭാഗത്തിൽ അപേക്ഷിക്കാൻ കഴിയു. ആയത് തെളിയിക്കുന്നതിനു വേണ്ടി മെഡിക്കൽ ബോർഡിന്റെ അംഗീകൃത സർട്ടിഫിക്കറ്റ് ആവശ്യമാണ്. അല്ലാതെയുള്ള അപേക്ഷ പരിഗണിക്കുന്നതല്ല.
അപേക്ഷ സമർപ്പണം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി 04/02/2022
അപേക്ഷ സമർപ്പിച്ച ശേഷം അതിന്റെ പ്രിന്റ് ഔട്ടും മറ്റ് രേഖകളും സ്കൂൾ പ്രഥമധ്യാപകന് വെരിഫിക്കേഷനായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഇത് നോക്കുക