കുവൈറ്റിൽ covid-19 വാക്സിൻ ബൂസ്റ്റർ ഡോസ് രെജിസ്ട്രേഷൻ
രണ്ടു ഡോസ് വാക്സിനും എടുത്തവർക്ക് 6 മാസത്തിനു ശേഷമാണ് ബൂസ്റ്റർ ഡോസ് ലഭ്യമാകുന്നത്.അതിനുള്ള സമയവും തീയതിയും നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് മെസ്സേജായി വരുന്നതായിരിക്കും. വളരെ എളുപ്പത്തിൽ തന്നെ ഓൺലൈനിൽ ബൂസ്റ്റർ ഡോസിനായി രജിസ്ട്രേഷൻ ചെയ്യാൻ കഴിയുന്നതാണ്. രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം കഴിഞ്ഞാണ് ബൂസ്റ്റർ ഡോസ് എങ്കിലും നേരത്തെ രജിസ്റ്റർ ചെയ്യുന്നത് ആണ് നല്ലത്.
ഇനിമുതൽ വാക്സിനേഷൻ സെന്ററുകളിൽ രജിസ്റ്റർ ചെയ്യാതെ ചെന്നാൽ എല്ലാവർക്കും വാക്സിൻ ലഭിക്കുന്നതല്ല. ചില പ്രത്യേക പ്രായ പരിധിയിൽ ഉള്ളവർക്ക് മാത്രമേ അങ്ങനെ ഇനി ലഭിക്കുകയുള്ളൂ. അതായത് 50 വയസ്സിനു മുകളിൽ ഉള്ളവർക്കും പ്രത്യേക ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്കും മാത്രം ആയിരിക്കും ഇനി ഡയറക്ട് വാക്സിൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ ലഭിക്കുക.അല്ലാത്തവർക്ക് കുവൈറ്റ് ഗവണ്മെന്റ് നൽകിയിട്ടുള്ള ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യാം. രജിസ്റർ ചെയ്തു അപ്പോയിന്മെന്റിനായി കാത്തിരിക്കണം. അപ്പോയിൻമെന്റ് ലഭിക്കുമ്പോൾ മൊബൈൽ ഫോണിലേക്ക് മെസ്സേജ് വരും.
ബൂസ്റ്റർ ഡോസ് ലഭിക്കുവാൻ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം
അതിനായി താഴെ നൽകിയിരിക്കുന്ന ലിങ്ക് തുറക്കുക.
ഈ ലിങ്കിലൂടെ രജിസ്ട്രേഷൻ ചെയ്യാനുള്ള പേജ് തുറക്കുക.
civil id number നൽകുക .ശേഷം civil id യുടെ പിറകിൽ ഉള്ള Serial number നൽകുക.
ഇത് രണ്ടും കൊടുത്ത് കഴിഞ്ഞാൽ ബാക്കി വിവരങ്ങൾ തനിയെ വരുന്നതാണ്.അതിൽ പിന്നെ കുറച്ച് നിബന്ധനകൾ കാണാം അത് ശ്രദ്ധിച്ച് വായിച്ച് agree എന്ന കോളത്തിൽ ടിക്ക് ചെയ്യുക .
submit നൽകുക.
ഊഴത്തിനനുസരിച്ച് മൊബൈൽ ഫോണിലേക്ക് മെസ്സേജ് വേരുന്നതാണ്.
ശ്രദ്ധിക്കുക
വിദേശ യാത്ര നടത്തുന്ന ആളുകൾക്കാണ് ഇത് നിര്ബന്ധമാക്കിയിട്ടുള്ളത്. ഉത്തരവാദിത്വപ്പെട്ട സൈറ്റുകളെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ചാണ് ഇവിടെ വിവരങ്ങൾ നൽകിയിരിക്കുന്നത്.കൂടുതലറിയാനായ് അവ സന്ദർശിക്കുക. അവലംബം : ഒന്ന്, രണ്ടു, മൂന്നു