കുവൈറ്റിൽ ഇന്ത്യൻ എംബസ്സിയുടെ ഓപ്പൺ ഹൗസ് ജനുവരി 24ന്
ജനുവരി 24 വൈകുന്നേരം 3:30 ന് കുവൈറ്റിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ അംബാസിഡർ ശ്രീ സിബി ജോർജിന്റെ സാന്നിധ്യത്തിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നതായിരിക്കും.
ഇന്ത്യൻ എംബസിയുമായി ഇന്ത്യൻ പൗരന്മാർക്ക് സംവദിക്കാനുള്ള സംവിധാനമാണിത്
പുതിയ പാസ്പോർട്ടുകൾ,കോൺസുലർ ഔട്ട്സോഴ്സിംഗ് സെൻസറുകൾ, നഴ്സുകളുടെ നിയമനം, ഓമിക്രോൺ പ്രതിസന്ധിയെ നേരിടൽ, എന്നീ വിഷയങ്ങളിലായിരിക്കും ഓപ്പൺ ഹൗസ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
വായനക്ക് : വിമാന ടിക്കറ്റിനു വില കുറയുന്നത് എപ്പോഴാണെന്ന് അറിയണോ?
കുവൈറ്റിലെ എല്ലാ ഇന്ത്യൻ പൗരൻമാർക്കും ഓപ്പൺ ഹൗസിൽ പങ്കെടുക്കാവുന്നതാണ്.
ചോദ്യങ്ങൾ ഉന്നയിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പാസ്പോർട്ടിലുള്ള പാസ്പോർട്ട് നമ്പർ, സിവിൽ ഐഡി, ബന്ധപ്പെടാനുള്ള നമ്പർ, കുവൈത്തിലെ അഡ്രസ് എന്നിവ ഉന്നയിക്കേണ്ട ചോദ്യത്തിനൊപ്പം community.kuwait@mea.gov.in എന്ന ഐഡിയിലേക്ക് ഇ-മെയിലായി അയക്കേണ്ടതാണ്.
കോവിഡ്-19 രോഗവ്യാപനം മൂലം എംബസിയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാൽ ഓൺലൈനായി മാത്രമേ ഓപ്പൺ ഹൗസിൽ പങ്കെടുക്കുവാനാകൂ.
എങ്ങനെ പങ്കെടുക്കാം?
ഈ ലിങ്ക് വഴി zoom ആപ്പിലൂടെ ഓപ്പൺ ഹൗസ് വെർച്വൽ കോൺഫറൻസിൽ പങ്കെടുക്കാവുന്നതാണ്.
ഓപ്പൺ ഹൗസിലെ ചോദ്യോത്തരവേള ഒഴികെയുള്ള ഭാഗങ്ങൾ എംബസിയുടെ ഫേസ്ബുക്ക് പേജിലും സ്ട്രീം ചെയ്യുന്നതാണ്
ആവശ്യങ്ങൾക്കനുസരിച്ച് എംബസിയുമായി ബന്ധപ്പെടാനുള്ള ഫോൺനമ്പരുകളും ഈമെയിൽ അഡ്രസുകളും :
https://twitter.com/indembkwt/status/1480151515281113089?s=20
കൂടുതൽ വിവരങ്ങൾക്കായി എംബസിയുടെ ഒഫീഷ്യൽ പേജ് സന്ദർശിക്കാം :