കേരള സംസ്ഥാനത്തിന്റെ വിവിധ സംവരണ കമ്മ്യൂണിറ്റികളിൽ നിന്നുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ‘വൺ ടൈം രജിസ്ട്രേഷൻ’ വഴി അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തികയുടെ പേര് : ഫോറെസ്റ്റ് ഡ്രൈവർ
യോഗ്യത
- SSLC അല്ലെങ്കിൽ സർക്കാർ അംഗീകരിച്ച തത്തുല്യ പരീക്ഷ
- എല്ലാ ഉദ്യോഗാർത്ഥികൾക്കും സാധുതയുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.
- 3 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസും ഉണ്ടാവണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർത്ഥികൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വൺ ടൈം രജിസ്‌ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യണം.
രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
അപേക്ഷിക്കുന്നതിനു വേണ്ടി ഉദ്യോഗാർഥികൾ “അപ്ലൈ നൗ “ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
ഉദ്യോഗാർഥികൾ അപേക്ഷയുടെ പ്രിന്റൊട്ട് എടുത്ത് സൂക്ഷിക്കുക.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 02.02.2022