HQ സെന്റർ മദ്രാസ് എഞ്ചിനീയർ ഗ്രൂപ്പ് & സെന്റർ ബാംഗ്ലൂരിൽ താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
തസ്തികയുടെ പേരും യോഗ്യതകളും
ലോവർ ഡിവിഷൻ ക്ലാർക്ക് ( LDC)
+2 പാസ്സ് അല്ലെങ്കിൽ അംഗീകൃത ബോർഡ് അല്ലെങ്കിൽ യൂണിവേഴ്സിറ്റിയിൽ നിന്നും തത്തുല്യം.
കമ്പ്യൂട്ടറിൽ ടൈപ്പിംഗ് സ്പീഡ് മിനിറ്റിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ 30 വാക്കുകൾ ഹിന്ദിയിൽ.
സ്റ്റോർകീപ്പർ
ഹയർ സെക്കന്ററി പാസ്സ് അല്ലെങ്കിൽ തത്തുല്യം.
സിവിലിയൻ ട്രേഡ് ഇൻസ്ട്രെക്ടർ
മെട്രിക്കുലേഷൻ അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇന്സ്ടിട്യൂട്ടിൽ നിന്നും തത്തുല്യം.
കുക്ക്
മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
ഇന്ത്യൻ കുക്കിങ്ങിലും വ്യാപാരത്തിലും അറിവ് ഉണ്ടാവണം.
ലാസ്കർ
അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
മൾട്ടി ടാസ്കിങ്ങ് സ്റ്റാഫ്
അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
വാഷർമാൻ
അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
സൈനിക / സിവിലിയൻ വസ്ത്രങ്ങൾ നന്നായി കഴുകാൻ കഴിയണം.
ബാർബർ
അംഗീകൃത ബോർഡിൽ നിന്നും മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം. ഒപ്പം ബാർബർ ട്രേഡ് ജോലിയിൽ പ്രാവീണ്യം.
തിരഞ്ഞെടുപ്പ് പ്രക്രിയ
എഴുത്തു പരീക്ഷയുടെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ് പ്രക്രിയ.
അപേക്ഷ അയക്കേണ്ട അവസാന ദിവസം : 12/02/2022
വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം വായിക്കുക