സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്, ദേശീയ തലത്തിലും സംസ്ഥാന തലത്തിലും വികസന ഏജൻസികൾക്കും കോർപ്പറേറ്റ് മേഖലയ്ക്കും ഗവൺമെന്റിനും ഗവേഷണം, കൺസൾട്ടിംഗ്, പരിശീലന പിന്തുണ എന്നിവ നൽകുന്ന കേരള ഗവണ്മെന്റിന്റെ കീഴിലുള്ള ഒരു പ്രമുഖ സ്വയംഭരണ സ്ഥാപനമാണ്.
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ (KSWDC) ലിമിറ്റഡിന്റെ കീഴിലുള്ള Resource Enhanced Academy for Career Heights (REACH) Finishing School - ലേക്ക് State Head -നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (CMD) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഒരു സംരംഭമായ Resource Enhanced Academy for Career Heights (REACH) Finishing School -സ്ത്രീകളുടെ കരിയർ അഭിലാഷത്തിന്റെ പുനർനിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യയിലെതന്നെ ഇത്തരത്തിലുള്ള ആദ്യത്തേത പ്രൊഫഷണൽ ഗ്രൂമിംഗ് അക്കാദമിയാണ്.
വിശദാംശങ്ങൾ ഇനി പറയുന്നു.
തസ്തിക: State Head
ഒഴിവുകൾ: 01
പ്രായം: 45 years (as on 1.12.2021 )
ശമ്പളം:Rs.45000/- pm
യോഗ്യത
- First Class Post Graduate Degree in Management/Engineering
- എക്സ്പീരിയൻസ്:Minimum 7 years experience in HRD/Training of which a minimum of 5 years in senior level.
കരാർ കാലാവധി: 1 year
അപേക്ഷിക്കേണ്ട വിധം
അപേക്ഷ ഓൺലൈൻ -ആയി മാത്രം സമർപ്പിക്കുക.
നിർദ്ദിഷ്ട അപേക്ഷ ഫോം CMD-യുടെ വെബ്സൈറ്റ് ആയ www.cmdkerala.net - ൽ ലഭ്യമാണ്.
ഉദ്യോഗാർത്ഥികൾ തങ്ങളുടെ ഫോട്ടോഗ്രാഫ് (ആറ് മാസത്തിനുള്ളിൽ എടുത്തത്),ഒപ്പ്,വിദ്യഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന സെർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. ഫോട്ടോഗ്രാഫും (size less than 200 KB) ഒപ്പും (50 less than KB.) jpeg ഫോർമാറ്റിലും സെര്ടിഫിക്കറ്റുകൾ( shall not exceed 3 MB size) jpeg -ലോ PDF -ലോ ആയിരിക്കണം.